Tuesday , September 24 2019
Breaking News
BJP

എന്‍ഡിഎ ശബരിമല സംരക്ഷണ രഥയാത്ര 8ന് മധുരില്‍നിന് നിന്നാരംഭിക്കും

കാസര്‍കോട്: ചരിത്രമുറങ്ങുന്ന കാസര്‍കോട് മധൂരിന്റെ മണ്ണില്‍ നിന്ന് മറ്റൊരു ചരിത്ര ദൗത്യവുമായി എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ രഥയാത്ര എട്ടിന് പ്രയാണമാരംഭിക്കും. എന്‍ഡിഎ കേരള ചെയര്‍മാന്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള, കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് യാത്ര നയിക്കുന്നത്. എട്ടിന് രാവിലെ 10 മണിക്ക് കാസര്‍കോട് മധൂര്‍ ശ്രി മദനന്ദേശ്വര സിദ്ധി വിനായക ക്ഷേത്ര പരിസരത്ത് നിന്ന് രഥയാത്രയാരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട് നഗരത്തില്‍ വന്‍ സ്വീകരണം നല്‍കും. മൂന്ന് മണിക്ക് നിലേശ്വരത്ത് പൊതുയോഗം, വൈകീട്ട് അഞ്ച് മണിക്ക് പയ്യന്നൂരില്‍ ആദ്യദിനം സമാപിക്കും. പതിനായിരം ഹൈന്ദവ വിശ്വാസികളും, അയ്യപ്പഭക്തരും പങ്കെടുക്കുന്ന ഉദ്ഘാടനം സമ്മേളനം ചരിത്രസംഭവമാക്കാനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് നേതാക്കള്‍ പറഞ്ഞു. ശബരിമല സംരക്ഷണ രഥയാത്ര 13 ന് ശബരിമലയില്‍ സമാപിക്കും. ടിപ്പു സുല്‍ത്താന്റെ അക്രമണത്തെയെങ്ങനെയാണോ മധൂര്‍ ക്ഷേത്രം അതിജീവിച്ചത് അതുപോലെ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അവിശ്വാസികളുടെ ശ്രമങ്ങളെ ഹൈന്ദവ വിശ്വാസി സമൂഹം അതിജീവിക്കുമെന്ന് എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ അഡ്വ.കെ.ശ്രീകാന്ത്

വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹൈന്ദവാചാരാനുഷ്ഠാനങ്ങളില്‍ വിശ്വാസമില്ലാത്തവരാണ് ഇന്ന് കേരളം ഭരിക്കുന്നത്. എന്‍ഡിഎ ജില്ലാ കണ്‍വീനര്‍ ഗണേഷ് പാറക്കട്ട, ജോയിന്റെ സെക്രട്ടറി എ.ടി.വിജയന്‍ എന്നിവരും സംബന്ധിച്ചു.

RANDOM NEWS

Arrest

പയ്യന്നൂരില്‍ ടി ടി ഇ യെ അക്രമിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍ : പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടി ടി ഇ യെ അക്രമിച്ച കേസില്‍ മൂന്നു പേരെ പയ്യന്നൂര്‍ പോലീസ് …