Monday , February 18 2019
Breaking News

ഡോ. ഒ പി മനോജിനെ ജില്ലയില്‍ നിയമിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് അഡ്വ. കെ ശ്രീകാന്ത്‌

BJP-District-General-Secretary-Advt.-K-Sreekanthകാസര്‍കോട് : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയെന്ന് ആരോപണ വിധേയയായ അസി. സര്‍ജന്‍ ഡോ.ഒ.പി. മനോജിനെ കാസര്‍കോട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ നടപടി അംഗീകരിക്കാനാവില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ജില്ലയുടെ ജനങ്ങളെ അവഹേളിക്കലും അഭിമാനത്തെ മുറിവേല്‍പ്പിക്കലുമാണിത്. ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് ബിജെപി ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടു.ഈ വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് ഇടപ്പെടണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.

ശിക്ഷാ നടപടിയുടെ ഭാഗമായി ഡോ.ഒ.പി. മനോജിനെ കാസര്‍കോട് ജില്ലയില്‍ തന്നെ നിയമിക്കുന്നതെങ്കില്‍ ആ ഉത്തരവ് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും ശ്രീകാന്ത് അറിയിച്ചു.

RANDOM NEWS

Murder

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മരണം: തലയിലും കഴുത്തിലും ആഴത്തിലേറ്റ വെട്ട്;കാലുകളില്‍ പത്തിലധികം മുറിവുകള്‍;ആക്രമിക്കാനുപയോഗിച്ചത് വാള്‍

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കൃപേഷിന്റേയും ശരത്‌ലാലിന്റേയും രാഷ്ട്രീയ കൊലപാതമാണെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണ …