Wednesday , June 19 2019
Breaking News

വനിതാമതിലിനെ കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു : അഡ്വ കെ ശ്രീകാന്ത്

BJP-District-General-Secretary-Advt.-K-Sreekanthകാസര്‍കോട് :  വനിതാ മതില്‍ കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതായി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത് ആരോപിച്ചു.
ജില്ലയിലെ മഞ്ചേശ്വരം താലൂക്കിനെ പാടെ ഒഴിവാക്കി കാസര്‍കോട് താലൂക് ഓഫീസില്‍നിന്നും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും അതും വിജയിക്കില്ലെന്ന് കണ്ടപ്പോള്‍ കാസറഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കേണ്ടി വന്നു. ഉദ്ഘാടന വേദിയില്‍ പോലും ശുഷ്‌കിച്ച പങ്കാളിത്വമേ ഉണ്ടായിരുന്നുള്ളു. പ്രസ് ക്ലബ് ജംഗ്ഷനില്‍ കെ എസ് ടി പി ചന്ദ്രഗിരി റൂട്ടിലൂടെ പോകേണ്ടിയിരുന്ന
വനിതാ മതില്‍ ആള്‍ക്കാര്‍ ഏത്തടുകൊണ്ട് പ്രതിജ്ഞപോലും എടുക്കാതെ പരാജയപ്പെടുകയാണ് ഉണ്ടായത്. ചിലയിടങ്ങളില്‍ ആള്‍ക്കാര്‍ എത്താതെ മതില്‍ പൊലിഞ്ഞപ്പോള്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് മുഖം രക്ഷിക്കാനാണ് സിപിഎം ശ്രമിച്ചത്. ഭരണ പക്ഷത്തിന്റെയും സര്‍ക്കാരിന്റെയും സമ്മര്‍ദ്ദവും ഭീഏഷണിയും പ്രലോഭനവും കൊണ്ട് സിപിഎം ന്റെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന് ശക്തമായ തിരിച്ചടിയാണ് ജനങ്ങള്‍ നല്‍കിയതെന്ന് ശ്രീകാന്ത് സൂചിപ്പിച്ചു.
വളഞ്ഞ വഴിയിലൂടെ ശബരിമല യുവതി പ്രവേശനം നടത്താനുള്ള പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനേറ്റ കടുത്ത പ്രഹരമായാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതാ മതിലിന്റെ പരാജയം മറച്ചു വെക്കാന്‍ ബിജെപി സ്വാധീനമുള്ള മേഖലകളില്‍ സിപിഎം ക്കാര്‍ ബോധപൂര്‍വം ആക്രമണങ്ങള്‍ നടത്തി മുഖംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. അയ്യപ്പ സ്വാമിമാരെ പോലും അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്തു. ഭജന മന്ദിരങ്ങള്‍ക്കെതിരെയും അയ്യപ്പനെതിരെയും മുദ്രാവാഖ്യങ്ങള്‍ മുഴക്കി പ്രകോാപനം സൃഷ്ടിച്ചതായി ശ്രീകാന്ത് ആരോപിച്ചു. ഇത്തരം സംഭവങ്ങളെ പോലീസ് കാഴ്ചക്കാരായി നോക്കിനിന്നുവെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.

RANDOM NEWS

P-Karunakaran-M-P-1

കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം: പി കരുണാകരന്‍

കാസര്‍കോട് : കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗികളോട് കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി …