Saturday , February 29 2020
Breaking News

കാസര്‍കോട്ടെത്തിയ ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് ഉജ്ജ്വല സ്വീകരണം

BJP-State-President-Kummanam-Rajashekaran

കാസര്‍കോട് : ബി ജെ പി സംസ്ഥാന പ്രസിഡണ്ടായതിനു ശേഷം ആദ്യമായി കാസര്‍കോട്ടെത്തിയ കുമ്മനം രാജശേഖരന് പ്രവര്‍ത്തകര്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ചൊവ്വാഴ്ച വൈകുന്നേരം ഏറനാട് എക്‌സ്പ്രസിലെത്തിയ അദ്ദേഹത്തിന് മഹിളമോര്‍ച്ച പ്രവര്‍ത്തകര്‍ തിലകം ചാര്‍ത്തിയും ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് ഷാള്‍ അണിയിച്ചും വരവേറ്റു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ വേലായുധന്‍ കൊടവലം, പി രമേശ്, നേതാക്കളായ മടിക്കൈ കമ്മാരന്‍, എം സഞ്ജീവ ഷെട്ടി, പ്രമീള സി നായക്, സുരേഷ്‌കുമാര്‍ ഷെട്ടി, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാര്‍, രൂപവാണി ആര്‍ ഭട്ട്, വൈ കൃഷ്ണദാസ്, നഞ്ചില്‍ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് മീറ്റ് ദ പ്രസിനു ശേഷം ഹനുമാന്‍ ക്ഷേത്രവും കോട്ടയും സന്ദര്‍ശിച്ചു. രാത്രി ജില്ലയിലെ പൗരപ്രമുഖരുമായി ആശയവിനിമയം നടത്തി.

BJP-State-President-Kummanam-Rajashekaran

BJP-State-President-Kummanam-Rajashekaran-1

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …