Wednesday , October 17 2018
Breaking News
BJP

നിര്‍ബന്ധപൂര്‍വം പെന്‍ഷനും ശമ്പളവും പിടിച്ചെടുക്കുന്നത് തൊഴിലാളികളുടെ അവകാശനിഷേധം : അഡ്വ. കെ ശ്രീകാത്

കാസര്‍കോട് : ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനും ശമ്പളവും നിര്‍ബന്ധപൂര്‍വം പിടിച്ചെടുക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിലപാട് തൊഴിലാളികളുടെ അവകാശനിഷേധമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത് ആരോപിച്ചു.

കാസര്‍കോട്  താലൂക് ഓഫീസിനു മുന്നില്‍ ബിജെപി മുന്‍സിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ അടക്ക ഉത്പന്ന ഉള്‍പ്പടെയുള്ള കാര്‍ഷിക മേഖലയിലെ നാശനഷ്ടങ്ങള്‍ക് അടിയന്തിര നഷ്ടപരിഹാരം നല്‍കുക,സര്‍ക്കാരിന്റെ അവസ്ഥയെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തുക.ദുരിതാശ്വാസ വിതരണയിലെ വിവേചനം അവസാനിപ്പിക്കുക ,ദുരിതാശ്വാസ വിതരണം യുദ്ധകാലാ അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുക.എനീ ആവിശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തിയ ജനകീയ ധര്‍ണ ഉദ്ഘാടന ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസത്തിന് സംഭാവന ചെയ്യേണ്ടതും , സഹായിക്കേണ്ടതും ഒരു പൗരന്റെ ധാര്‍മികമായ ചുമതലമാത്രമാണ്. നിയമപരമായ ബാധ്യതയല്ല ഇടതു പക്ഷ സര്‍ക്കാരിന്റെ കെടുകാര്യസ്ഥയില്‍ സംഭവിച്ച ദുരന്തത്തിനു ഒരു മാസത്തെ ശമ്പളവും , പെന്‍ഷനും പിടിച്ചുപറിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പെന്‍ഷന്‍ തുക പിടിച്ചെടുക്കാന്‍ കോടതിക്ക് പോലും അധികാരമില്ലെന്നാണ് നിയമം. ആ നിയമം പോലും പാലിക്കാന്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് തയാറായിട്ടില്ല. കുത്തക മുതലാളിമാരെ ലജ്ജിപ്പിക്കുന്ന വിധത്തിലാണ് ശമ്പളവും ,പെന്‍ഷനും പിടിച്ചെടുക്കുന്നത് . സര്‍ക്കാര്‍ നയത്തില്‍ വിയോജിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ശ്രീകാന്ത് ആരോപിച്ചു.
സാലറി ചാലെഞ്ചിനു നോ പറഞ്ഞ ഇടതു പക്ഷ യൂണിയനിലെ നേതാവിനെതിരെ പ്രതികാര നടപടി സ്വീകരിച്ച ധനവകുപ്പ് മറ്റു ജീവനക്കാര്‍ക്ക് ശക്തമായ താകീത് നല്‍കാനാണ് ലക്ഷ്യമിട്ടത്. പിണറായി സര്‍ക്കാരും ഭരണപക്ഷ യൂണിയന്‍ നേതാക്കളും തമ്മില്‍ നടത്തിയ രഹസ്യ ധാരണയാണോ ഇതെന്ന് സംശയിക്കേണ്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു . യോഗത്തില്‍ ബിജെപി ജില്ലാവൈസ് പ്രസിഡന്റ് , നഗരസഭാ കൗണ്‍സിലറുമായ സവിത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. , ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍ . സതീഷ് , കൗണ്‍സിലോര്‍മാരായ കെ.ജി മനോഹരന്‍ , ജയപ്രകാശ് കെ എസ് , ശ്രീലത എം , രവികാരാന്തക്കാട് , ദുഗ്ഗപ്പ , സുജിത് കുമാര്‍ , ബിജെപി കാസറഗോഡ് മണ്ഡലം സെക്രട്ടറി ചന്തു മാസ്റ്റര്‍, ഹര്ഷവര്ധന നായ്ക് തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി ജില്ലാ ട്രെസ്സ്‌റെര്‍ ജി. ചന്ദ്രന്‍ , സതീശന്‍ കടപ്പുറം , ശരത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി .നഗരസഭ കൗണ്‍സിലര്‍ ശങ്കര്‍ ജെപി നഗര്‍ സ്വാഗതം പറഞ്ഞ യോഗത്തിന് നഗരസഭ കൗണ്‍സിലര്‍ ഉമാ കടപ്പുറം നന്ദി രേഖപ്പെടുത്തി.

RANDOM NEWS

BJP-District-General-Secretary-Advt.-K-Sreekanth

ശബരിമല ആചാര സംരക്ഷണം: കള്ളക്കേസെടുത്ത പോലീസ് നടപടി അംഗീകരിക്കില്ല; ശ്രീകാന്ത്

ഉദുമ: ശബരിമലയിലെ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി കീഴൂരില്‍ നിന്ന് തൃക്കണ്ണാട്ടേക്ക് നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കള്ളക്കേസ് എടുത്ത പോലീസ് നടപടി …