Wednesday , March 20 2019
Breaking News

ഡോ. പി വി പുഷ്പജയുടെ വീടിനു നേരെ ബോംബെറിഞ്ഞത് സി പി എമ്മിന്റെ ഭീകരമുഖമാണ് വെളിവാക്കുന്നതെന്ന് അഡ്വ. കെ ശ്രീകാന്ത്

BJP-District-General-Secretary-Advt.-K-Sreekanthകാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പിവി പുഷ്പജയുടെ വീടിന് നേരെ ബോംബെറിഞ്ഞത് സിപിഎമ്മിന്റെ ഭീകരമുഖമാണ് വെളിവാക്കുന്നതെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്. ബോംബേറ് നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സംഭവം പുറം ലോകമറിയാതിരുന്നത് പാര്‍ട്ടി ഗ്രാമത്തിലെ ഭീകരതയുടെ വ്യാപ്തിയാണ് കാണിക്കുന്നത്. താലിബാന്‍ ഗ്രാമങ്ങളെക്കാള്‍ ഭീകരാവസ്ഥയിലാണ് പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന് ഇത് തെളിയിക്കുന്നു. വനിതാ മതിലിനെതിരെ പ്രതികരിച്ചതാണ് ഡോ. പി വി പുഷ്പജയുടെ വീടിന് നേരെ ബോംബെറിയാന്‍ കാരണം. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കുന്ന ആരെയും ഉന്‍മൂലനം ചെയ്യുമെന്നാണ് സി പി എം നിലപാട്. താലിബാനെ പോലും ഞെട്ടിപ്പിക്കുന്ന ഭീകരതയാണ് കേരളത്തില്‍ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തണം. ടീച്ചര്‍ക്കും വീടിനും ആവശ്യമായ സംരക്ഷണം അടിയന്തിരമായി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഡോ. പിവി പുഷ്പജയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും പിന്തുണയും ബിജെപി നല്‍കുമെന്നും അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.

RANDOM NEWS

Arrest

ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് അറസ്റ്റില്‍

കാസര്‍കോട്: ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച പന്ത്രണ്ടര ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്‍നാസറിനെയാണ് തിരുവനന്തപുരത്ത് …