Sunday , June 16 2019
Breaking News

എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ലോക്‌സഭാ അംഗങ്ങളായി അയ്യപ്പന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് വിലക്കുമോ?: അഡ്വ.കെ.ശ്രീകാന്ത്

BJP-District-General-Secretary-Advt.-K-Sreekanthപാണത്തൂര്‍: ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്ന് പറയുന്ന മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസസ്ഥന്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥികള്‍ ലോക്‌സഭാ അംഗങ്ങളായി അയ്യപ്പന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് വിലക്കുമോയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ചോദിച്ചു. എന്‍ഡിഎ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി രവിശ തന്ത്രി കുണ്ടാറിന്റെ പ്രചാരണം പരിപാടിയുടെ സമാപന പരിപാടി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ വിഷയം ചര്‍ച്ച ചെയ്യരുത് എന്ന് പറയുന്ന ഉദ്യോഗസ്ഥര്‍ ബാബരി മസ്ജിദിന്റെ പുനര്‍നിര്‍മ്മിക്കുമെന്ന എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനത്തെ കുറിച്ച് മൗനത്തിലാണ്. ശബരിമലയുടെ കാര്യത്തില്‍ സമാനമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഭരണകൂടത്തിനു ഇരട്ടത്താപ്പാണ് കേരളത്തില്‍ നടക്കുന്നതെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. എല്‍ഡിഎഫും യുഡിഎഫും പ്രചരിപ്പിക്കുന്ന അയോധ്യയിലെ തര്‍ക്ക മന്ദിരത്തിന്റെ ഫോട്ടോയും വിഡിയോവും പ്രചാരണമാക്കുന്നത് വിളക്കാനും അതിനെതിരെ നടപടി സ്വീകരിക്കാന്‍ തയാറുണ്ടോ എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല ആചാരലംഘനം നടത്തിയത് ആരാണ് എന്ന് പിഎസ്‌സി ചോദ്യം തയാറാക്കിയവരുടെ കൈപ്പത്തി അറ്റ് പോകാത്തത് കേരളത്തിലെ വിശ്വാസികളുടെ സഹിഷ്ണതകൊണ്ടാണ് എന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് അയ്യപ്പ വിശ്വാസികളെ പീഡിപ്പിച്ചപ്പോള്‍, യുഡിഎഫ് പീഡനം കണ്ട് ആനന്ദിക്കുകയായിരുന്നു. ആചാരവും വിശ്വാസവും സംരക്ഷിക്കും എന്നത് പൊള്ളയായ വാഗ്ദാനമാണ്. ശബരിമല വിശ്വാസത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സിന്റെത് മൊതല കണ്ണീരാണ്. രാജ്യസുരക്ഷയ്ക്കു വേണ്ടി നടപ്പാക്കിയ നിയമങ്ങള്‍ മുസ്ലീം മത ഭീകരവാദികള്‍ക്ക് വേണ്ടി പിന്‍വലിക്കുമെന്ന് ഉറപ്പു നല്‍കുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് ശബരിമല വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് വിശ്വാസ സംരക്ഷണമല്ല കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്നതിന്റെ തെളിവാണിത്.

യോഗത്തില്‍ പനത്തടി പഞ്ചായത് പ്രസിഡന്റ് സൂര്യ നാരായണ ഭട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, സെക്രട്ടറിമാരായ വി.കുഞ്ഞിക്കണ്ണന്‍ ബളാല്‍, ശോഭന ഏച്ചിക്കാനം, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് എന്‍.മധു, ജന.സെക്രട്ടറിമാരായ മനുലാല്‍ മേലത്ത്, പ്രേം രാജ്, കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RANDOM NEWS

SYS

കടലാക്രമണം മൂലം ദിരിതമനുഭവിക്കുന്ന മുസോടി കടപ്പുറത്ത് ആശ്വാസവുമായി എസ് വൈ എസ് നേതാക്കളെത്തി

ഉപ്പള: കടലാക്രമണം മൂലം ദുരിതത്തിലായ മുസോടി, അതീക്ക കടപ്പുറം പ്രദേശങ്ങള്‍ ജില്ലാ എസ് വൈ എസ് നേതാക്കള്‍ സന്ദര്‍ശിച്ചു. നിത്യ …