Tuesday , December 12 2017
Breaking News
BJP

യുപി തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം

ലക്‌നൗ: ഉത്തര്‍ പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് വന്‍ വിജയം. 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 14 എണ്ണവും ബിജെപി തൂത്തുവാരി. കോണ്‍ഗ്രസിനും എസ്പിക്കും ഒരു കോര്‍പ്പറേഷന്‍ പോലും നേടാനാകാതെ വന്നപ്പോള്‍ ബിഎസ്പിക്ക് രണ്ടു കോര്‍പ്പറേഷനുകള്‍ ലഭിച്ചു.

മുഖ്യമന്ത്രിയായ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയത് യോഗി ആദിതിനാഥിന് വലിയ നേട്ടമായി..മോഡിയുടെ വികസന നയങ്ങളും അമിത്ഷായുടെ നിര്‍ദേശങ്ങളുമാണ് ബിജെപിക്ക് ചരിത്രവിജയം സമ്മാനിക്കാന്‍ കാരണമായതെന്ന് തിരഞ്ഞെടുപ്പ് ജയത്തിന് ശേഷം യോഗി പ്രതികരിച്ചു.

ഈ നിലയില്‍ ബിജെപിക്ക് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 100 ശതമാനം ലക്ഷ്യം കൈവരിക്കാനാകും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സ്വന്തം മണ്ഡലത്തില്‍ നിന്ന് പോലും കനത്ത പ്രഹരമേല്‍ക്കേണ്ടി വന്നെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

വരാണസി, ഗൊരഖ്പുര്‍, ഗാസിയാബാദ്, ബറെയ്‌ലി, ആഗ്ര, ഫിറോസാബാദ്, ആയോധ്യ, മഥുര, ലക്‌നൗ, കാണ്‍പുര്‍, സഹറന്‍പുര്‍, ഝാന്‍സി, മൊറാദാബാദ്, അലഹബാദ് എ്ന്നിവിടങ്ങളിലാണ് ബിജെപി വിജയിച്ചത്. മീറ്ററ്, അലിഗഡ് എന്നീ കോര്‍പ്പറേഷനുകള്‍ മായാവതിയുടെ ബിഎസ്പിയും നേടി.

2012 ല്‍ 12 മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ 10 ഇടത്തും ബിജെപി വിജയം നേടിയിരുന്നു. ഇത്തവണ പുതിയതായി രൂപവത്കരിച്ച നാല് കോര്‍പറേഷനുകളില്‍ തിരഞ്ഞെടുപ്പ് നടന്നു.

RANDOM NEWS

Currency

ഗുജറാത്തില്‍ നിന്ന് പിടികൂടിയത് 50 കോടിയുടെ അസാധു നോട്ട്

ഗാന്ധിഗര്‍: ആദ്യ ഘട്ട പോളിംഗ് നടന്ന ഗുജറാത്തില്‍ നിന്ന് ശനിയാഴ്ച്ച പിടികൂടിയത് 48.91 കോടി രൂപയുടെ അസാധു നോട്ടുകള്‍.നിരോധിച്ച 500ന്റെയും …