Wednesday , October 17 2018
Breaking News
Mariyamma

മാരിയമ്മക്ക് ബോളിവുഡ് നടിയുടെ സ്വര്‍ണ കിരീടം ; നടി അമൃതറാവു സമര്‍പ്പിച്ചത് 22 പവന്‍ തൂക്കം വരുന്ന കിരീടം

കാഞ്ഞങ്ങാട്: നവരാത്രി പൂജാമഹോത്സവം നടക്കുന്ന ഹൊസ്ദുര്‍ഗ് ശ്രീ മാരിയമ്മ ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാവിലെ അപ്രതീക്ഷിത അതിഥിയെത്തി. ദാദ ഫാല്‍കെ പുരസ്‌കാരം നേടിയ പ്രമുഖ ബോളിവുഡ് നടി അമൃതറാവുവാണ് ഇന്നുച്ചക്ക് ക്ഷേത്രത്തിലേക്ക് കടന്നുവന്ന അപ്രതീക്ഷിത അതിഥി. അമൃത മാരിയമ്മയെ തൊഴുതുവണങ്ങി 22 പവന്‍ തൂക്കത്തിലുള്ള സ്വര്‍ണ്ണത്തിലും വജ്രത്തിലും തീര്‍ത്ത കിരീടവും സമര്‍പ്പിച്ചു.

മൂന്നുവര്‍ഷം മുമ്പ് യാത്രാമധ്യേ അമൃതയും കുടുംബവും രാജ്‌റസിഡന്‍സിയില്‍ താമസിച്ചിരുന്നു. അന്ന് ആഭരണം വാങ്ങാനായി ദീപ ഗോള്‍ഡില്‍ ചെന്നപ്പോഴാണ് ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞത്. അന്ന് ക്ഷേത്രത്തില്‍ തൊഴുത ശേഷം സ്വര്‍ണമാല സമര്‍പ്പിക്കുകയും ചെയ്തിരുന്നു. വീണ്ടും വരാമെന്ന ഉറപ്പോടെയായിരുന്നു അന്ന് മടങ്ങിയത്. പിന്നീട് തന്റെ വാക്ക് പാലിക്കാനായാണ് ഇന്നും അമൃത ക്ഷേത്രദര്‍ശനം നടത്തിയത്. അമ്മ കാഞ്ചന റാവു, സഹോദരി പ്രീതികാ റാവു എന്നിവരും അമൃതയോടൊപ്പമുണ്ടായിരുന്നു.വിവാഹ്, മേ ഹൂ നാ, ദി ലജന്റ്‌റ് ഓഫ് ഭഗത് സിംഗ്, പ്യാരേ മോഹന്‍ തുടങ്ങി 25ഓളം സിനിമകളില്‍ അമൃത വേഷമിട്ടിട്ടുണ്ട്

RANDOM NEWS

Theft

കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് വിളക്കുകളും ചെമ്പ് പാത്രങ്ങളും കവര്‍ന്നു

കുമ്പള: കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് വിളക്കുകളും ചെമ്പ് പാത്രങ്ങളും കവര്‍ന്നു. കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ഗണപതി …