Friday , November 16 2018
Breaking News
Reading

അലമാരയിലെ പുസ്തകങ്ങള്‍ വായനക്കാരുടെ മുന്നിലെത്തിച്ച് ഗ്രന്ഥാലയത്തില്‍ പുസ്തക പ്രദര്‍ശനം

നീലേശ്വരം : അലമാരയിലെ പുസ്തകങ്ങള്‍ വായനക്കാരുടെ മുന്നിലെത്തിച്ച് ഗ്രന്ഥാലയത്തില്‍ പുസ്തക പ്രദര്‍ശനം. വായന പക്ഷാചരണ ഭാഗമായി പടിഞ്ഞാറ്റംകൊഴുവലിലെ നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയമാണ് പുസ്തക പ്രദര്‍ശനം ഒരുക്കിയത്. വായനക്കാരും പൊതുജനങ്ങളും സമീപ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും പ്രദര്‍ശനം കാണാനെത്തി. അടുത്തിടെ

ലൈബ്രറി കൗണ്‍സില്‍ ഗ്രാന്റ് ആയി ലഭിച്ച 32, 000 രൂപ ഉപയോഗിച്ചു വാങ്ങിയ 280 ഓളം പുതിയ പുസ്തകങ്ങള്‍ക്കു പുറമെ ഗ്രന്ഥാലയത്തിലെ 14, 500 പുസ്തകങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തി. താളിയോല ഗ്രന്ഥങ്ങള്‍, അപൂര്‍വ കാര്‍ഷിക പുസ്തകങ്ങള്‍, ഇതരഭാഷാ ഗ്രന്ഥങ്ങള്‍ എന്നിവ കാണാനും സൗകര്യമൊരുക്കി.
നീലേശ്വരം ജിഎല്‍പിഎസ് പ്രധാനാധ്യാപിക എം.എസ്.ശ്രീദേവി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഡോ.എം.രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡന്റ് പി.കുഞ്ഞിരാമന്‍ നായര്‍, സെക്രട്ടറി എം.മധുസൂദനന്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എ.ഗംഗാധരന്‍ നായര്‍, നീലേശ്വരം ജിഎല്‍പിഎസ് വികസന സമിതി വര്‍ക്കിങ് ചെയര്‍മാന്‍
ടി.പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. നീലേശ്വരം ജിഎല്‍പിഎസ്, എന്‍കെബിഎം എയുപിഎസ്, മൂലപ്പള്ളി എഎല്‍പിഎസ് വിദ്യാര്‍ഥികള്‍ ആദ്യ ദിനം പ്രദര്‍ശനത്തിനെത്തി. ശനിയാഴ്ച ഉച്ചയ്ക്കു രണ്ടു മുതല്‍ 7. 30 വരെ പ്രദര്‍ശനം തുടരും.

RANDOM NEWS

Food

കാഞ്ഞങ്ങാട് ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലുകളിലെ ശുചിത്വ സാഹചര്യം മനസിലാക്കാന്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ …