Tuesday , February 19 2019
Breaking News
Brazil

ആരാകും’ബിഗ് ബി’; ആത്മവിശ്വാസത്തോടെ ബ്രസീല്‍, അട്ടിമറി മോഹവുമായി ബെല്‍ജിയം

കസാന്‍: തികഞ്ഞ ആത്മവിശ്വാസത്തോടെ ബ്രസീല്‍, അട്ടിമറി മോഹവുമായി ബെല്‍ജിയം. റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ കരുത്തരുടെ പോരാട്ടം കഴിയുമ്പോള്‍ ‘ബിഗ് ബി’ ആരെന്ന ചോദ്യത്തിന് ഉത്തരമാകും. വെള്ളിയാഴ്ച രാത്രി 11.30-നാണ് കിക്കോഫ്.

ക്വാര്‍ട്ടറിലേക്കുള്ള വഴി റഷ്യയിലെത്തിയ വമ്പന്‍ ടീമുകളില്‍ ആധികാരിക പ്രകടനത്തോടെ ക്വാര്‍ട്ടറിലെത്തിയ ടീമാണ് ബ്രസീല്‍. ഗ്രൂപ്പിലെ ആദ്യകളിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് മാത്രമാണ് അവര്‍ കുറച്ചെങ്കിലും പതറിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ കോസ്റ്ററീക്ക, സെര്‍ബിയ ടീമുകളെയും പ്രീക്വാര്‍ട്ടറില്‍ മെക്സിക്കോയെയും ടിറ്റെയുടെ സംഘം അനായാസം കീഴടക്കി. പുതിയ ടീം കിരീടം നേടുമെന്ന് കണക്കുകൂട്ടുന്നവരുടെ പ്രിയ ടീമാണ് ബെല്‍ജിയം. കരുത്തിനൊത്ത പ്രകടനം പുറത്തെടുക്കാനുള്ള അവസരം അവര്‍ക്ക് ലഭിച്ചിട്ടില്ല. പ്രീക്വാര്‍ട്ടറില്‍ ജപ്പാന്‍ വെല്ലുവിളിച്ചെങ്കിലും ഇന്‍ജുറി ടൈം ഗോളില്‍ ഏഷ്യന്‍ ടീമിനെ മറികടന്ന് ഈഡന്‍ ഹസാര്‍ഡും സംഘവും
അവസാന എട്ടിലെത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ ചെറുമീനുകളായ ടുണീഷ്യ, പാനമ എന്നിവരെയും ഇംഗ്ലണ്ടിനെയും കീഴടക്കി. ബെല്‍ജിയം പ്രീക്വാര്‍ട്ടര്‍ വരെ നാലു കളികളില്‍.12 ഗോള്‍ നേടി..

RANDOM NEWS

Cricket

സിഡ്നി ടെസ്റ്റ് സമനിലയില്‍; ഓസീസ് മണ്ണില്‍ ചരിത്രമെഴുതി ടീം ഇന്ത്യ

സിഡ്നി: ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യ പരമ്പര വിജയത്തോടെ ചരിത്രമെഴുതി ടീം ഇന്ത്യ. മഴമൂലം സിഡ്‌നി ടെസ്റ്റിന്റെ അവസാന ദിവസത്തെ കളി …