Friday , July 20 2018
Breaking News
Brazil

ബ്രസീലിന് മുന്നില്‍ മെക്‌സിക്കോയും വീണു

സമാറ: ബ്രസീലിന്റെ കുതിപ്പിന് മുന്നില്‍ മെക്‌സിക്കോയുടെ മിടുക്കും തടസ്സമായില്ല. മടക്കമില്ലാത്ത രണ്ട് ഗോളിന് മെക്‌സിക്കോയെ കീഴടക്കിയ ബ്രസീല്‍ തുടര്‍ച്ചയായ ഏഴാം തവണ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അമ്പത്തിയൊന്നാം മിനിറ്റില്‍ നെയ്??മറുടെ ഗോളിലാണ് ബ്രസീല്‍ ലീഡ് നേടിയത്. എണ്‍പത്തിയെട്ടാം മിനിറ്റില്‍ നെയ്മറുടെ പാസില്‍ പകരക്കാരന്‍ ഫിര്‍മിനോ ലീഡ് രണ്ടാക്കി ഉയര്‍ത്തി. നെയ്മര്‍ തന്നെയാണ് ആദ്യ ഗോളിന് വഴിവച്ച നീക്കത്തിന് തുടക്കമിട്ടത്. ബോക്‌സിന്റെ അതിരില്‍ നിന്ന് പന്ത് വില്ല്യന് ബാക്ക്ഹീല്‍ ചെയ്തു കൊടുത്ത് ഒറ്റ ഓട്ടം ബോക്‌സിലേയ്ക്ക്. ഇടതുഭാഗത്ത് നിന്ന് വില്ല്യനെടുത്ത ഷോട്ട് പോസ്റ്റിന് ലംബമായി മുഴുവന്‍ പ്രതിരോധത്തെയും കീറിമുറിച്ച് പറന്നു. ഈ പന്തിനായി ജീസസും നെയ്മറും കൃത്യമായി തന്നെ ചാടിവീണു. ആളില്ലാ പോസ്റ്റിലേയ്ക്ക് ടാപ്പ് ചെയ്യാനായത് നെയ്മര്‍ക്ക്. ബ്രസീല്‍ മുന്നില്‍ (10).

കളത്തിലിറങ്ങി രണ്ട് മിനിറ്റിനുള്ളിലായിരുന്നു ഫിര്‍മിനോയുടെ ഗോള്‍ വന്നത്. കുട്ടിന്യോയെ പിന്‍വലിച്ച് 86ാം മിനിറ്റിലാണ് ഫിര്‍മിനോ കളത്തിലെത്തിയത്. ബോക്‌സിലേക്ക് പന്തുമായി ഓടിയടുത്ത നെയ്മര്‍ പോസ്റ്റിന്റെ ഇടതു മൂല ലക്ഷ്യമാക്കി പന്ത് ചെത്തിയിട്ടു. എന്നാല്‍ ഗോളി ഒച്ചാവോയുടെ ഇടങ്കാലില്‍ തട്ടി പന്ത് ചെത്തിയിട്ടു. എന്നാല്‍ ഗോളി ഒച്ചാവോയുടെ ഇടങ്കാലില്‍ തട്ടി പന്ത് നേരെ വന്നത് ഫിര്‍മീനോയുടെ അരികില്‍. ഓടുന്ന ഓട്ടത്തില്‍ തന്നെ ഫിര്‍മിനോ വല ചലിപ്പിച്ചു. ബ്രസീല്‍ 20 മെക്‌സിക്കോ.

RANDOM NEWS

Kroyesh

ഇംഗ്ലണ്ട് വീണു, ചരിത്രം കുറിച്ച് ക്രൊയേഷ്യ

മോസ്‌ക്കോ: ലുഷ്നിക്കി സ്റ്റേഡിയത്തില്‍ ഇതാ പുതിയൊരു ചരിത്രം. ലോകകപ്പില്‍ തങ്കലിപികളില്‍ എഴുതപ്പെട്ടൊരു ചരിത്രം. ക്രൊയേഷ്യ ആദ്യമായി ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. …