Saturday , September 26 2020
Breaking News

കോട്ടച്ചേരി മേല്‍പാല നിര്‍മാണം; എന്‍ജിനീയറിങ് വിഭാഗം പരിശോധന നടത്തി

Bridgeകാഞ്ഞങ്ങാട് : കോട്ടച്ചേരി മേല്‍പ്പാല നിര്‍മാണം പൊതുമരാമത്ത് എന്‍ജിനീയറിങ് വിഭാഗം പരിശോധിച്ചു. കോഴിക്കോട് മേഖല ഓഫിസിലെ സീനിയര്‍ എന്‍ജിനീയര്‍ മിനി, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സന്തോഷ് കുമാര്‍, അസി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ രാജേന്ദ്ര മജാര്‍ക്കര്‍, അജിത്ത്, സഹജന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധിച്ചത്.

ജിയോ ഫൗണ്ടേഷനാണ് മേല്‍പ്പാലത്തിന്റെ നിര്‍മാണം നടത്തുന്നത്. പണിയില്‍ അപാകതയില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മാണമെന്നും സംഘം വിലയിരുത്തി.കോട്ടച്ചേരി മേല്‍പ്പാല നിര്‍മാണത്തില്‍ ക്രമക്കേട് നടക്കുന്നുവെന്ന് ജില്ലയിലെ ഒരു സംഘടന നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രിക്കടക്കം ഇവര്‍ പരാതി നല്‍കിയിരുന്നു.

നിര്‍മാണത്തിനായി ഉപയോഗിക്കുന്ന കമ്പിയടക്കമുള്ള സാധനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം തന്നെയാണ് ഉപയോഗിക്കുന്നതെന്നു സംഘം വിലയിരുത്തി. കര്‍മസമിതി ഭാരവാഹികളായ എ.ഹമീദ് ഹാജി, സുറൂര്‍ മൊയ്തു ഹാജി, പുത്തുര്‍മുഹമ്മദ് ഹാജി എന്നിവരും കൂടെയുണ്ടായിരുന്നു.

RANDOM NEWS

ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ് : 257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ : 107 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : വെള്ളിയാഴ്ച (സെപ്റ്റംബര്‍ 25) ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 257 പേര്‍ക്കും …