Monday , February 18 2019
Breaking News
Budjet

ജനപ്രിയം: കര്‍ഷകരേയും നികുതിദായകരേയും കയ്യിലെടുത്ത് അവസാന ബജറ്റ്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കര്‍ഷകരേയും ഇടത്തരക്കാരായ നികുതി ദായകരേയും കയ്യിലെടുത്ത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്. ധനമന്ത്രി അരുണ്‍ജെയ്റ്റ്ലിക്ക് പകരം താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന പീയൂഷ് ഗോയല്‍ ജനപ്രിയ പദ്ധതികള്‍ ആവോളം ഉള്‍ക്കൊള്ളിച്ചാണ് തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്ലയെന്നതാണ് ഏറ്റവും ജനപ്രിയ പ്രഖ്യാപനം. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ മൂന്ന് കോടി പേര്‍ക്ക് പ്രഖ്യാപനത്തിന്റെ ഗുണം ലഭിക്കും. പീയൂഷ് ഗോയലിന്റെ പ്രഖ്യാപനങ്ങളെ ‘മോദി മോദി’വിളികളോടെയാണ് അംഗങ്ങള്‍ സ്വീകരിച്ചത്. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപ ലഭ്യമാക്കുന്ന കിസാന്‍ സമ്മാന്‍ നിധിയാണ് മറ്റൊരു പ്രഖ്യാപനം. ഇത് കേന്ദ്രസര്‍ക്കാരിനെതിരേ ഏറ്റവും കൂടുതല്‍ ഏതിര്‍പ്പ് പ്രകടിപ്പിക്കുന്ന കര്‍ഷകരെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇ.എസ്.ഐ പരിധി ഉയര്‍ത്തിയതും, അസംഘടിത
തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന പ്രധാനമന്ത്രി ശ്രം യോഗി മന്‍ദന്‍ പദ്ധതിയും ജനപ്രിയ ഇനങ്ങളില്‍ എടുത്ത് പറയാനാവുന്നതാണ്.

RANDOM NEWS

Masood

പുല്‍വാമ ആക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയത് പാകിസ്താനിലെ സൈനിക ആശുപത്രിയില്‍നിന്ന്. ഗുരുതര …