Thursday , June 4 2020
Breaking News

ഗ്രാമങ്ങളില്‍ എല്ലാവര്‍ക്കും വൈദ്യുതിയും പാചകവാതകവും; 1.25 ലക്ഷം കി.മീ റോഡുകള്‍

ന്യൂഡല്‍ഹി : രാജ്യത്തെ ഈ വര്‍ഷം 3 ട്രില്യന്‍ ഡോളര്‍ മൂല്യമുള്ള സമ്പദ്ഘടനയാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സഭയില്‍ ബജറ്റ് അവതരിക്കുമ്പോഴാണു ധനമന്ത്രി പുതിയ ലക്ഷ്യം പ്രഖ്യാപിച്ചത്. 2014ല്‍ 1.85 ട്രില്യന്‍ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യനിലെത്തി. ഈവര്‍ഷം അത് 3 ട്രില്യന്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് വിജയവും ജനങ്ങളുടെ പ്രതീക്ഷയും പങ്കുവച്ചാണു നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങിയത്. ജനങ്ങള്‍ പ്രതീക്ഷിക്കുന്നതു പുരോഗതിയും സുരക്ഷയുമാണ്. ശക്തമായ രാജ്യത്തിന് ശക്തനായ പൗരന്‍ എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കും. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഈ വര്‍ഷം തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകും. ഇന്ത്യ എയര്‍ക്രാഫ്റ്റ് ഫിനാന്‍സിങ്ങിലേക്കും ലീസിങ്ങിലേക്കും കടക്കുമെന്ന സൂചനയും മന്ത്രി നല്‍കി.

ബജറ്റിനു മുന്നോടിയായി ഓഹരി വിപണിയില്‍ വലിയ മുന്നേറ്റമാണ്. സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വച്ചുള്ള പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയെന്നാണു നിരീക്ഷണം. കാര്‍ഷിക, തൊഴില്‍ മേഖലകളിലെ പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ദേശങ്ങള്‍ ഉണ്ടാവുമെന്നും പ്രതീക്ഷയുണ്ട്. നികുതിഘടനയില്‍ മാറ്റങ്ങളുണ്ടായേക്കുമെന്നും സൂചന. 1.5 കോടി രൂപയില്‍ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി. വൈദ്യുതി മേഖലയില്‍ ഒരു രാജ്യം ഒരു ഗ്രിഡ് നിര്‍ദേശവും ബജറ്റിലുണ്ട്.

എല്ലാ ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് സൗകര്യം.

2024എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കും- ജല്‍ശക്തി അഭിയാന്‍.

ഗ്രാമീണ മേഖലയില്‍ 1.95 കോടി വീടുകള്‍ നിര്‍മിക്കും.

2025നകം 1.25 ലക്ഷം കിലോമീറ്റര്‍ റോഡുകള്‍ നിര്‍മിക്കും

RANDOM NEWS

ഹെലികോപ്ടര്‍ യാത്ര ദുരൂഹം; മുന്‍ ചീഫ് സെക്രട്ടറിക്കെതിരേ ആരോപണവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് …