Thursday , November 14 2019
Breaking News

തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

തളങ്കര: നവീകരിച്ച തളങ്കര വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം വെല്‍ഫിറ്റ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ യഹ്യ തളങ്കര നിര്‍വ്വഹിച്ചു.
തളങ്കര പടിഞ്ഞാര്‍ മുനിസിപ്പല്‍ എല്‍.പി.സ്‌കൂളിന് പുതിയ കെട്ടിടം വന്നതോടെ ഇവിടെ നിന്ന് പഠനം അങ്ങോട്ടേക്ക് മാറിയിരുന്നു. പഴയ കെട്ടിടം ആധുനിക രീതിയില്‍ നവീകരിച്ചാണ് പുതിയ പ്രീ പ്രൈമറി ക്ലാസുകള്‍ ആരംഭിച്ചത്. സ്മാര്‍ട്ട് റൂം ഉദ്ഘാടനം നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല നിര്‍വ്വഹിച്ചു. പ്ലെയിംഗ് ടോയ്‌സിന്റെ ഉദ്ഘാടനം നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ എ. അബ്ദുല്‍ റഹ്മാന്‍ പ്രീപ്രൈമറി ഹെഡ് തഷ്രീഫക്ക് കൈമാറി നിര്‍വ്വഹിച്ചു. നഗരസഭാംഗം മുജീബ് തളങ്കര സോളാര്‍ സ്ട്രീറ്റ് ലൈറ്റ് ഉദ്ഘാടനവും ഹെഡ്മിസ്ട്രസ് പുഷ്പാവതി ടീച്ചര്‍ വെബ്കാം സ്വിച്ച് ഓണ്‍ കര്‍മ്മവും നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങ് എഴുത്തുകാരന്‍ എം. ചന്ദ്രപ്രകാശ് ഉദ്ഘാടനം ചെയ്തു. യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. അബ്ദുല്ല കെ.എം., പി.വി. മുഹമ്മദ്, കൃഷ്ണദാസ് പലേരി, ഫസല്‍, കൗസറ മൊയ്തീന്‍, സുമയ്യ മൊയ്തീന്‍, ഫിറോസ് പടിഞ്ഞാര്‍ , ഫൈസല്‍ പടിഞ്ഞാര്‍ പ്രസംഗിച്ചു.

RANDOM NEWS

ജില്ലയില്‍ കനത്ത സുരക്ഷ; സാമൂഹ്യ മാധ്യമങ്ങള്‍ നീരീക്ഷണത്തില്‍

കാസര്‍കോട് : ശബരിമല വിധിയുടെ പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി വ്യാഴാഴ്ച വിധി (നവംബര്‍ 14) പറയുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ …