Tuesday , August 20 2019
Breaking News
Schol-Bus

സ്‌കൂള്‍ ബസുകള്‍ക്കുമേല്‍ ഇനി ജി.പി.എസ്. കണ്ണ്

സ്‌കൂള്‍ബസുകളെ നിരീക്ഷിക്കാന്‍ ജി.പി.എസ്. സംവിധാനം നിലവില്‍വന്നു. സ്‌കൂള്‍ ബസുകളുടെ വേഗം, യാത്രാപഥം എന്നിവയെല്ലാം ഇതിലൂടെ നിരീക്ഷിക്കാനാവും.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ 21,000 സ്‌കൂള്‍ ബസുകളുടെ വിവരങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. 6.41 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വിനിയോഗിച്ചത്. വിദ്യാര്‍ഥികളുടെ യാത്ര സുരക്ഷിതമാക്കുന്ന ‘സുരക്ഷാമിത്ര’ പദ്ധതിയുടെ മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കമ്മിഷണറേറ്റിനുപുറമേ 17 റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലായി മിനി കണ്‍ട്രോള്‍ റൂം സജ്ജമാക്കി. മോട്ടോര്‍വാഹന വകുപ്പും സി-ഡാക്കും ചേര്‍ന്നാണ് ജി.പി എസ് അധിഷ്ഠിത നിരീക്ഷണ സംവിധാനം ഒരുക്കുന്നത്. ആദ്യഘട്ടമായാണ് സ്‌കൂള്‍ബസുകളില്‍ ജി.പി.എസ്. ഏര്‍പ്പെടുത്തുന്നത്. രണ്ടാംഘട്ടത്തില്‍ പൊതുവാഹനങ്ങളിലും നിര്‍ബന്ധമാക്കും. ഉദ്ഘാടനച്ചടങ്ങില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ. പദ്മകുമാര്‍ അധ്യക്ഷനായി. ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് സംസാരിച്ചു.

RANDOM NEWS

UDF

യു ഡി എഫിന്റെ അവിശ്വാസപ്രമേയം പാസായി, കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍ ഡി എഫിന് നഷ്ടമായി

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍ ഡി എഫിന് നഷ്ടമായി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ ഇ.പി.ലതയ്ക്കെതിരേ യു.ഡി.എഫ്. നല്‍കിയ അവിശ്വാസപ്രമേയം …