Monday , May 20 2019
Breaking News
Accident

ബസിടിച്ച് കാല്‍ നടയാത്രക്കാരന്‍ മരിച്ചു

ബന്തടുക്ക : ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. നിയന്ത്രണം വിട്ട ബസ് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു. മാണിമൂല ബെള്ളിപാടിയിലെ ബെള്ളിയപ്പ ഗൗഡ (54) യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 5.10 മണിയോടെ മാണിമൂലയിലാണ് അപകടം. ഭജനമന്ദിരത്തിനു സമീപം റോഡിലൂടെ നടന്നുപോവുകയായിരുന്ന ബെള്ളിയപ്പ ഗൗഡയെ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബന്തടുക്ക – സുള്ള്യ റൂട്ടില്‍ പോകുകയായിരുന്ന ഗുരുജി ബസാണ് ഇടിച്ചത്. ബെള്ളിയപ്പയെ ഇടിച്ചതോടെ നിയന്ത്രണം വിട്ട് ബസ് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.

ഭാര്യ : ഗങ്കമ്മ. മക്കള്‍ : ജയശ്രീ, രോഹിതാശ്വ, വിദ്യാശ്രി. മരുമക്കള്‍ : ധനഞ്ജയന്‍, പ്രവീണ്‍.

RANDOM NEWS

Obit

ഡോ. കെ. അഹമ്മദ് ബഷീര്‍ അന്തരിച്ചു

കുമ്പള: കുമ്പള ബദിയടുക്ക റോഡിലെ ബി.എം.എ. ഹെല്‍ത്ത് സെന്റര്‍ ഉടമയും കുമ്പള മാവിനക്കട്ടയില്‍ താമസക്കാരനുമായ ഡോ.കെ. അഹ്മദ് ബഷീര്‍(71) അന്തരിച്ചു. …