Sunday , November 18 2018
Breaking News

ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഉപയോഗം: ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും

Drivingഉദുമ: മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് കിലോമീറ്ററുകള്‍ ബസ്സോടിച്ച സ്വകാര്യബസ് ഡ്രൈവറുടെ ലൈസന്‍സ് ഒരുമാസത്തേക്ക് റദ്ദാക്കാന്‍ നടപടി തുടങ്ങി. കാഞ്ഞങ്ങാട് – കാസര്‍കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ്സിലെ ഡ്രൈവറുടെ ലൈസന്‍സാണ് സസ്‌പെന്‍ഡുചെയ്യാന്‍ നടപടിയായത്. കാഞ്ഞങ്ങാട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.അനില്‍കുമാര്‍ ബസ്സിനെ കാറില്‍ പിന്തുടര്‍ന്ന് ഡ്രൈവറെ പിടികൂടുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

അപകടത്തില്‍പ്പെട്ട ഒരു വാഹനം പരിശോധിച്ച ശേഷം ടാക്‌സി കാറില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു എം.വി.ഐ. ബേക്കല്‍ കവലയില്‍വെച്ചാണ് നിറയെ യാത്രക്കാരു മായി പോകുന്ന ബസ്സിലെ ഡ്രൈവര്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം നിയന്ത്രിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ എം.വി.ഐ. തന്റെ വാഹനം ബസ്സിന് പിറകെ
വിട്ടു. കിലോമീറ്ററുകള്‍ പിന്നിട്ട് തൃക്കണ്ണാട്ടെത്തുമ്പോഴും ഡ്രൈവര്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചിരുന്നില്ല. യൂണിഫോം ധരിക്കാതിരുന്ന എം.വി.ഐ. തന്റെ വാഹനം മുന്നില്‍ നിര്‍ത്തി ബസ് തടഞ്ഞു. ബസ്സിനുള്ളില്‍ കയറി തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു പരിചയപ്പെടുത്തിയ ശേഷം ഡ്രൈവിങ് ലൈസന്‍സും ഫോണും ആവശ്യപ്പെട്ടു. ഇതോടെ ഡ്രൈവര്‍
വാതില്‍ തുറന്ന് റോഡിലിറങ്ങി. ലൈസന്‍സില്ലെന്നും ഫോണ്‍ കൈമാറില്ലെന്നുമായി ഡ്രൈവര്‍. ഇതിനിടയില്‍ റോഡിന് നടുവില്‍നിന്നു ബസ് അരികിലേക്ക് ഒതുക്കിയിടാന്‍ പറഞ്ഞിട്ട് ഡ്രൈവര്‍ കൂട്ടാക്കിയില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് എം.വി.ഐ. തന്നെ ബസ് അരികിലേക്ക് ഒതുക്കിയിട്ടു.

വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്കു മാറ്റി. പിന്നാലെ ബസ്സുടമകള്‍ സ്ഥലത്തെത്തി അടുത്തദിവസം ലൈസന്‍സ് ഹാജരാക്കുമെന്ന വ്യവസ്ഥയില്‍ ഡ്രൈവറെ കൂട്ടിക്കൊണ്ടുപോയി. ഈസംഭവത്തിന്റെ തുടര്‍ച്ചയായിട്ടാണ് ലൈസന്‍സ് ഒരുമാസത്തേക്ക് റദ്ദാക്കാന്‍ നടപടി തുടങ്ങിയത്. ഇതിനുള്ള നോട്ടീസ് രണ്ടുദിവസത്തിനുള്ളില്‍
ഡ്രൈവര്‍ക്കു നല്കുമെന്ന് എം.വി.ഐ. അറിയിച്ചു.

RANDOM NEWS

Death-Madhavan-Nair-and-Accused-Shyam

പോലിസുകാരന്റെ കുത്തേറ്റ് റിട്ട ബാങ്ക് മാനേജര്‍ മരിച്ചു; പ്രതി പോലീസ് പിടിയില്‍

കാസര്‍കോട്: പോലിസുകാരന്റെ കുത്തേറ്റ് റിട്ട ബാങ്ക് മാനേജര്‍ മരിച്ചു. റിട്ട.ജില്ലാ സഹകരണ ബാങ്ക് മാനേജറും മുളിയാര്‍ ശാന്തിനഗര്‍ സ്വദേശിയുമായ ഇടയില്ലം …