Monday , June 1 2020
Breaking News

മേല്‍പറമ്പില്‍ ടൂറിസ്റ്റ് ബസില്‍ നിന്ന് പുകയുയര്‍ന്നത് പരിഭ്രാന്തി പരത്തി; ഒഴിവായത് വന്‍ ദുരന്തം

മേല്‍പ്പറമ്പ്: ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തിക്ക് കാരണമായി. ഞായറാഴ്ച രാവിലെ 10 മണിയോടെ മേല്‍പ്പറമ്പിലാണ് സംഭവം. തിരുവനന്തപുരത്തുനിന്നും ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന എ.സി. സ്ലീപ്പര്‍ ടൂറിസ്റ്റ് ബസില്‍ നിന്നാണ് പുക ഉയര്‍ന്നത്. പരിഭ്രാന്തരായ യാത്രക്കാര്‍ ഇതോടെ ബഹളം വെച്ചു. ഡ്രൈവര്‍ ബസ് റോഡരികില്‍ നിര്‍ത്തിയിട്ടു. പൊലീസും ഫയര്‍ഫോഴ്‌സുമെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി. സ്ത്രീകളും കുട്ടികളുമടക്കം 18 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവരെ തൊട്ടടുത്ത മൊയ്തുവിന്റെ വീട്ടില്‍ പാര്‍പ്പിച്ചു. പിന്നീട് മറ്റൊരു ടൂറിസ്റ്റ് ബസ് വരുത്തിയാണ് യാത്ര പുനരാരംഭിച്ചത്. ഡ്രൈവര്‍മാരായ പ്രവീണിന്റെയും അനൂപിന്റെയും അവസരോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

_----

RANDOM NEWS

മാസ്‌ക് ധരിക്കാത്തതിന് പിഴ : ജില്ലയില്‍ ഇതുവരെ കേസെടുത്തത് 3336 പേര്‍ക്കെതിരെ

കാസര്‍കോട് : മാസ്‌ക് ധരിക്കാത്തതിന് കാസര്‍കോട്ട് ഇതുവരെ 3336 പേര്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തി. ശനിയാഴ്ച മാത്രം 188 പേര്‍ക്കെതിരെയാണ് …