മഞ്ചേശ്വരം: ബസുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. മൂന്ന് ബസുകളുടെ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തു. ബുധനാഴ്ച രാത്രി കടമ്പാര്‍, ഷിറിയ, മഞ്ചേശ്വരം ഭാഗങ്ങളിലാണ് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. ഒരു ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തലപ്പാടിയില്‍ നിന്ന് ആനക്കല്ല് ബോര്ക്കളയിലേക്ക് പോവുകയായിരുന്ന ദേവി ബസിന് നേരെ അരിമലയില്‍ വെച്ച് കല്ലേറുണ്ടായത്.
ബൈക്കിലെത്തിയവരാണ് കല്ലെറിഞ്ഞത്. മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നു. പരിക്കേറ്റ് ബസ് ഡ്രൈവര്‍ ബോര്‍ക്കളയിലെ ഇസ്മായിലിനെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിനാണ് പരിക്ക്. മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസിന് നേരെ മഞ്ചേശ്വരം പത്താംമൈലില്‍ വെച്ച് കല്ലേറുണ്ടായി.
ഗ്ലാസ് തകര്‍ന്നു. മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കേരള എസ്.ആര്.ടി.സി ബസിന് നേരെ ഷിറിയയില്‍ വെച്ച് കല്ലേറുണ്ടായി. മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നു. കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയില്‍ ബുധനാഴ്ച വൈകിട്ട് മുതല്‍ പൊലീസ് നടപടി കര്‍ശനമാക്കിയിരുന്നു.