Thursday , February 20 2020
Breaking News

കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണ സംവിധാനം പുന:സ്ഥാപിക്കാന്‍ മുസ്ലുംലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം ; സി ടി അഹമ്മദലി

ഉദുമ: ഇന്ത്യയുടെ ജനാതിപത്യത്തെയും മതേതര മൂല്യങ്ങളെയും പാടെ വിഴുങ്ങാന്‍ തക്കം പാര്‍ത്തു കഴിയുന്ന ഫാസിസ്റ്റ് ഭരണകൂടത്തെ കേന്ദ്രത്തില്‍ നിന്നും തൂത്തെറിയാനും രാജ്യത്തിന്റെ പ്രതീക്ഷയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസംവിധാനം പുനസ്ഥാപിക്കാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് മുസ് ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി .ടി അഹമ്മദലി ആഹ്വാനം ചെയ്തു. രാജ്യം ഒന്നാകെ ഫാസിസ്റ്റ് ദുര്‍ഭരണത്തിന്റെ പതനം കാണാന്‍ ആഗ്രഹിക്കുമ്പോള്‍ മതേതര ചേരിയില്‍ അകലം പാലിക്കാന്‍ തിരക്കഥയെഴുതുന്ന സി .പി .എമ്മിന്റെയും ,എല്‍. ഡി എഫിന്റെയും പരാജയം വരുന്ന ലോക സഭ തെരഞ്ഞെടുപ്പില്‍ ഉറപ്പ് വരുത്തേണ്ടത് രാജ്യ സ്‌നേഹികളുടെ ആവശ്യമാണെന്ന് സി. ടി പറഞ്ഞു.

ഉദുമ നിയോജക മണ്ഡലം നേതൃസംഗമം മാങ്ങാട് സംഗമം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ. ഇ .എ ബക്കര്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി എ .ബി ശാഫി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എം. സി ഖമറുദ്ധീന്‍ ജില്ല കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു.ജനറല്‍ സെക്രട്ടറി എ .അബ്ദുല്‍ റഹിമാന്‍ ചര്‍ച്ചക്ക് മറുപടി പറഞ്ഞു. നവമ്പര്‍ 15 വരെ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള ബൂത്ത് തല പദ്ധതിയും 30 വരെ ചന്ദ്രിക പ്രചരണ കാമ്പയിനും നടത്താന്‍ തീരുമാനിച്ചു.പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മുസ് ലിം യൂത്ത് ലീഗ് യുവജന യാത്രയ്ക്ക് മണ്ഡലത്തില്‍ വന്‍ വരവേല്‍പ്പ് നല്‍കാന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു. ഒക്ടോടോബര്‍ 30 മുമ്പായി ബൂത്ത് തലത്തില്‍ യു.ഡി.എഫ് കമ്മിറ്റികള്‍ രൂപീകരിക്കും ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, മണ്ഡലം നിരീക്ഷകന്‍ മാരായ പി .ബി അബ്ദുല്‍ റസാഖ് എം .എല്‍. എ, മൂസാബി ചെര്‍ക്കള പ്രസംഗിച്ചു. ടി .ഇ അബ്ദുല്ല, എം. എസ് മുഹമ്മദ് കുഞ്ഞി, അസീസ് മരിക്ക, കെ മുഹമ്മദ് കുഞ്ഞി, എ .ജി .സി ബഷീര്‍, പി .എം മുനീര്‍ ഹാജി, എ .എം കടവത്ത്, അഷ്‌റഫ് എടനീര്‍, ടി .ഡി കബീര്‍, ശരീഫ് കൊടവഞ്ചി, കാപ്പില്‍ മുഹമ്മദ്പാഷ,ഹമീദ് മാങ്ങാട്, കെ. എ അബ്ദുല്ല ഹാജി, ഹുസൈനാര്‍ തെക്കില്‍, കെ. എ മുഹമ്മദലി, കല്ലട്ര അബ്ദുല്‍ ഖാദര്‍ ,ഖാലിദ് ബെള്ളിപ്പാടി, എം .എസ് ഷുക്കൂര്‍, സി .എല്‍ റഷീദ് ഹാജി, ഹാരിസ് തൊട്ടി, റഊഫ് ബായിക്കര ,ബഷീര്‍ പള്ളങ്കോട്, കെ .ബി മുഹമ്മദ് കുഞ്ഞി, അബ്ദുല്ല കുഞ്ഞി കീഴൂര്‍, കെ. ബി .എം ശരീഫ് കാപ്പില്‍, എം .എച്ച് മുഹമ്മദ് കുഞ്ഞി, മുസ്തഫ പാറപള്ളി, മുഹമ്മദ് കല്ലട കുറ്റി, കെ .പി സൂപ്പി കൊറ്റുംബ, അബ്ബാസ് ബന്താട്, മന്‍സൂര്‍ മല്ലത്ത്, അഷ്‌റഫ് ബോവിക്കാനം, സലാം ആലൂര്‍, സുഫൈജ അബൂബക്കര്‍ ,ആയിഷ സഹദുള്ള,ഷക്കീല ബഷീര്‍, എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

C-T-Ahammed-Ali

RANDOM NEWS

രാജ്യത്ത് നടക്കുന്നത് ചരിത്രമില്ലാത്തവര്‍ക്കെതിരെയുള്ള സമരം : ഹമീദ് വാണിയമ്പലം

കാസര്‍കോട് : രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് ചരിത്രമില്ലാത്തവര്‍ക്കെതിരെയുള്ള പ്രക്ഷോഭമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സ്വാതന്ത്ര്യ സമര …