Thursday , January 23 2020
Breaking News

പൊതുസമൂഹം കൈകോര്‍ത്തു; പരാതികളില്ലാതെ ദുരിതാശ്വാസ ക്യാമ്പുകള്‍

കാസര്‍കോട് : കഴിഞ്ഞ ദിവസങ്ങളിലെ പേമാരിയില്‍ ദുരിതത്തിലായവര്‍ക്ക് വേണ്ടി ജില്ലയിലാരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് പൊതുസമൂഹം കൂടി പിന്തുണയര്‍പ്പിച്ചതോടെ പരാതികളില്ലാതെ ദുരിതാശ്വാസ ക്യാമ്പുകള്‍ പുരോഗമിക്കുന്നു. ദുരിതബാധിതര്‍ക്കായി ജില്ലയില്‍ 30 ക്യാമ്പുകളാണ് ആരംഭിച്ചിട്ടുള്ളത്. 3790 പേരാണ് നിലവില്‍ ഈ ക്യാമ്പിലുള്ളത്. ദുരിതബാധിതരുടെ എണ്ണത്തിനനസുരിച്ചാണ് ക്യാമ്പുകള്‍ തുറന്നിട്ടുള്ളത്. റവന്യു വകുപ്പാണ് ക്യാമ്പുകള്‍ നിയന്ത്രിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിലുള്ള ഏകോപനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമാകുന്നു
സന്നദ്ധ പ്രവര്‍ത്തകര്‍, യുവജന കൂട്ടായ്മകള്‍, സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റുകള്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, എന്‍ജിഒകള്‍ തുടങ്ങിയവരുടെ സജീവ സഹകരണത്തോടെയാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പിലുള്ളവര്‍ക്ക് ഭക്ഷണങ്ങള്‍ തയ്യാറാക്കുന്നതിനായി ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ നാട്ടുകാരുടെ ആത്മാര്‍ത്ഥമായ സഹകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വിവിധ മേഖലകളില്‍ സ്ഥിതി ചെയ്യുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, എന്‍എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ#് എജി സി ബഷീര്‍ എന്നിവര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

RANDOM NEWS

ഡി വൈ എഫ് ഐ നേതാവിനെ കൊല്ലുമെന്ന് ഭീഷണി ; 6 പേര്‍ക്കെതിരെ കേസ്

ബദിയഡുക്ക : ബദിയഡുക്കയില്‍ ചൊവ്വാഴ്ച വൈകിട്ട് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഡി വൈ എഫ് ഐ …