Sunday , November 17 2019
Breaking News

കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന ഒന്നരകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഉപ്പള: മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട് ബസ്സില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പൊവ്വല്‍ മാസ്തിക്കുണ്ടിലെ മുബീന മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ് എം ബി (32) യാണ് പിടിയിലായത്.

ചെക്‌പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെ എസ്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ബി മുരളീധരന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. പ്രിവന്റ് ഓഫീസര്‍മാരായ വി പ്രമോദ് കുമാര്‍, കെ ഗോപി, സിവില്‍എസ്‌സൈസ് ഓഫിസര്‍മാരായ മനോജ് കുമാര്‍ കെ പി, നിഖില്‍ പവിത്രന്‍, റീന തുടങ്ങിയവരാണ് സംഘത്തില്‍ ഉണ്ടായിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ട് പോകുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും, കഞ്ചാവും മുമ്പ് ഇവരുടെ നേതൃത്വത്തില്‍ പിടി കൂടിയിരുന്നു. ഓണം അടുത്തുവരുന്ന സമയമായതിനാല്‍ വ്യാജ വിദേശമദ്യവും, മറ്റു ഉത്പന്നങ്ങളും അന്യ സംസ്ഥാനത്തു നിന്നും കടത്തിക്കൊണ്ടു വരല്‍ പതിവായതിനാല്‍ ഇപ്പോള്‍ ചെക്ക് പോസ്റ്റുകള്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്Arrested-1.

RANDOM NEWS

ആറുവരിപ്പാത : ജില്ലയില്‍ ഏറ്റെടുത്ത ഭൂമിക്ക് 320 കോടി രൂപ നല്‍കിയതായി മന്ത്രി ജി സുധാകരന്‍

കാസര്‍കോട് : ആറുവരി പാത നിര്‍മ്മിക്കുന്നതിന് ജില്ലയില്‍ സ്വകാര്യ വ്യക്തികളില്‍ നിന്ന് 115.73 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് മന്ത്രി …