Thursday , May 24 2018
Breaking News
Police-hat

ഭര്‍ത്താവിനൊപ്പം പോയ യുവതിയെ സദാചാര പോലീസ് ചമഞ്ഞ് ചോദ്യം ചെയ്തതിന് 7 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ഭര്‍ത്താവിനൊപ്പം പോയ യുവതിയെ സദാചാര പൊലീസ് ചമഞ്ഞ് ചോദ്യം ചെയ്തതിന് ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

മീനാപ്പീസ് കടപ്പുറത്തെ അബ്ദുല്‍ ഹക്കീ(28)മിന്റെ പരാതിയിലാണ് കേസ്.
കഴിഞ്ഞ ദിവസം ഹക്കീം സുഹൃത്ത് ഇക്ബാല്‍ ഹൈസ്‌കൂളിനടുത്തുള്ള രാജേഷിന്റെ വീട്ടിലേക്ക് ഓട്ടോയില്‍ ഭാര്യയ്‌ക്കൊപ്പം പോയതായിരുന്നു. രാത്രി 9.30നാണ് എത്തിയത്. മടങ്ങുമ്പോള്‍ സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കില്ലാത്തതിനാല്‍ അവിടെ കയറിയതായിരുന്നു. ഭാര്യയെ ഓട്ടോയിലിരുത്തിയാണ് ബാര്‍ബര്‍ ഷോപ്പില്‍ കയറിയത്. ഈ സമയത്താണ് ഏഴംഗസംഘം യുവതിയെ ചോദ്യം ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് ഷബീര്‍, അര്‍ഷാദ്, സാലി എന്നിവരുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

RANDOM NEWS

Court

മൂന്നുവയസുകാരനെ ചിരവകൊണ്ട് അടിച്ചുകൊലപ്പെടുത്തിയ കേസില്‍ പിതാവ് കുറ്റക്കാരന്‍

കാസര്‍കോട് : മദ്യലഹരിയിലെത്തി മൂന്നുവയസുകാരനെ ചിരവ കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവ് കുറ്റക്കാരനന്ന് കോടതി കണ്ടെത്തി. പാണത്തൂര്‍ മൈലാട്ടി …