Friday , November 16 2018
Breaking News
Police-hat

ബിസിനസ് ചെയ്യാമെന്ന് പറഞ്ഞ് ആള്‍മാറാട്ടത്തിലൂടെ 65 ലക്ഷം രൂപയും പതിനാറര പവനും തട്ടിയെടുത്തു; ഒരാള്‍ക്കെതിരെ കേസ്

കാസര്‍കോട്: ബിസിനസ് ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ച് ആള്‍മാറാട്ടത്തിലൂടെ 65 ലക്ഷം രൂപയും പതിനാറര പവന്‍ സ്വര്‍ണ്ണവും തട്ടിയെടുത്ത ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് തുരുത്തി കെ.കെ. പുറത്തെ ഷക്കീര്‍ അബ്ദുല്ല അഹമ്മദിന്റെ പരാതിയില്‍ ഫലീല്‍ എന്നയാള്‍ക്കെതിരെയാണ് കേസ്. ബിസിനസ് ചെയ്യാമെന്ന് പറഞ്ഞ് ഷക്കീര്‍ അബ്ദുല്ലയില്‍ നിന്ന് ഫലീല്‍ സ്വര്‍ണ്ണവും പണവും വാങ്ങുകയായിരുന്നു. എന്നാല്‍ ബിസിനസ് ചെയ്യാനോ വാങ്ങിയ സ്വര്‍ണ്ണവും പണവും തിരിച്ച് നല്‍കാനോ ഫലീല്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് ഷക്കീര്‍ അബ്ദുല്ല പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഫലീല്‍ ഖലീല്‍, ഷംസുദ്ദീന്‍ എന്നീ പേരുകളില്‍ ആള്‍മാറാട്ടം നടത്തിയാണ് തട്ടിപ്പുനടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.

RANDOM NEWS

Food

കാഞ്ഞങ്ങാട് ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലുകളിലെ ശുചിത്വ സാഹചര്യം മനസിലാക്കാന്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ …