Thursday , December 13 2018
Breaking News
Police-hat

വ്യാജരേഖകള്‍ ഉപയോഗിച്ച് ഇരട്ടപാസ്‌പോര്‍ട്ട്; കീഴൂര്‍ സ്വദേശിക്കെതിരെ കേസ്

ബേക്കല്‍: വ്യാജരേഖകള്‍ ഉപയോഗിച്ച് ഇരട്ടപാസ്‌പോര്‍ട്ട് സമ്പാദിച്ചുവെന്ന പരാതിയില്‍ കീഴൂര്‍ സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കീഴൂരിലെ റസാഖ് അബ്ദുല്ലക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ നടത്തിയ പരിശോധനയില്‍ റസാഖ് കൃത്രിമരേഖകളുണ്ടാക്കി രണ്ട് പാസ്‌പോര്‍ട്ടുകള്‍ സമ്പാദിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്നും കാസര്‍കോട് സ്‌പെഷ്യല്‍ബ്രാഞ്ചിന് വിവരം കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

RANDOM NEWS

Speaker

സമവായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല; അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനിടെയുണ്ടായ അസാധാരണ സംഭവങ്ങളില്‍ സ്പീക്കര്‍ക്ക് അതൃപ്തി. സഭയില്‍ കൈയാങ്കളിയും ബഹളവുമുണ്ടായപ്പോള്‍ സമയവായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് സ്പീക്കര്‍ പി. …