Monday , February 18 2019
Breaking News
Fake

വെള്ളപ്പൊക്കം: വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ കേസെടുത്തു. വ്യാജ പ്രചരണം സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച പോസ്റ്റുകളെ സംബന്ധിച്ച് സൈബര്‍ ഡോം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.

ഐ.ജി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരമാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയെന്ന തുള്‍പ്പെടെയുള്ള പ്രചാരണം നടത്തിയവര്‍ക്കെതിരെയാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐ. ജി അറിയിച്ചു.

ഭീതിപരത്തുന്ന രീതിയില്‍ യുടൂബ് വഴി പ്രചരിപ്പിച്ച വീഡിയോകളും ഫെയ്‌സ് ബുക്ക് പോസ്റ്റുകളും സൈബര്‍ ഡോം നീക്കംചെയ്തിട്ടുണ്ട്.

RANDOM NEWS

Kashmir

ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയത് ചുവന്ന കാര്‍; ജമ്മു മുതല്‍ ജവാന്മാരെ പിന്തുടര്‍ന്നു

ശ്രീനഗര്‍: പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റിയത് ചുവന്ന കാറായിരുന്നുവെന്ന് ദൃക്‌സാക്ഷിയുടെ മൊഴി. ചാവേറാക്രമണം നടത്തിയ ആദില്‍ ദര്‍ ചുവന്ന …