Wednesday , January 16 2019
Breaking News
Police-hat

തളിപ്പറമ്പ് ബ്ലാക്ക് മെയിലിംഗ് കേസ്; കാസര്‍കോട്ടെ യുവതിയെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ്

കാസര്‍കോട്: തളിപ്പറമ്പ് ബ്ലാക് മെയിലിംഗ് കേസുമായി ബന്ധപ്പെട്ട് സൂത്രധാരിയായ കാസര്‍കോട്ടെ യുവതിയെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ്. സ്ത്രീകളെ ഉപയോഗിച്ച് സമ്പന്നരെ കെണിയില്‍ വീഴ്ത്തുകയും കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ച് പണം തട്ടുകയും ചെയ്യുന്ന സംഘത്തില്‍പ്പെട്ടവര്‍ തളിപ്പറമ്പില്‍ പിടിയിലായതോടെയാണ് സംഭവത്തില്‍ കാസര്‍കോട്ടെ യുവതിക്കുള്ള ബന്ധം പുറത്ത് വന്നത്. ചപ്പാരപ്പടവ് സ്വദേശിയായ യുവാവിനെ കാസര്‍കോട്ടെ യുവതി വിളിച്ച് വരുത്തി കിടപ്പറ രംഗങ്ങള്‍ രഹസ്യമായി ചിത്രീകരിക്കുകയും പിന്നീട് ഈ രംഗങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കുറുമാത്തൂര്‍ റഹ്മത്ത് വില്ല കൊടിയില്‍ റുബൈസ്(22), ചെറുക്കുള വെള്ളാരം പാറയില്‍ താമസിക്കുന്ന പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശി തലയില്ലത്ത് മുസ്തഫ(45), ചുഴലി പടിഞ്ഞാറെ താഴെ കെ.പി. ഇര്‍ഷാദ്(20), ചെങ്കളായി വടക്കേതില്‍ വി.എസ്. അമല്‍ദേവ്(29) എന്നിവരെയാണ് ഈ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ സമ്പന്നരായ ആളുകളെ കെണിയില്‍ വീഴ്ത്തി കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ച് പണം തട്ടുന്ന ഇടപാടിന്റെ സൂത്രധാര കാസര്‍കോട് സ്വദേശിനിയായ യുവതിയാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് യുവതിയെ കേസില്‍ പ്രതിചേര്‍ക്കാന്‍ പൊലീസ് നടപടി ആരംഭിച്ചത്. തളിപ്പറമ്പ് ഡി.വൈ.എസ്.പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
പ്രതിയാകുമെന്ന് ഉറപ്പായതോടെ യുവതി ഒളിവില്‍ പോയിരിക്കയാണ്. അന്വേഷണം കാസര്‍കോട്ടേക്കും വ്യാപിപ്പിട്ടുണ്ട്.

RANDOM NEWS

-----

വിധുര വലയം’ പ്രകാശനം ചെയ്തു

കാസര്‍കോട്: കടുകട്ടി പദ പ്രയോഗങ്ങള്‍ കൊണ്ട് വായന അപ്രാപ്യമാക്കുന്നവയല്ല, ലളിതമായ ഭാഷയും ശൈലിയും കൊണ്ട് വായനക്കാരന് എളുപ്പമാക്കുന്നതാണ് മികച്ച രചനകളെന്ന് …