കാഞ്ഞങ്ങാട്: യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിക്കെതിരെ നവ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രചരണം നടത്തിയെന്ന പരാതിയില്‍ യുവാവിനെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് കേസെടുത്തു. കുന്നുമ്മലിലെ സ്വകാര്യ ആശുപത്രി മാനേജര്‍ ഇ.വി.മുരളീധരന്റെ പരാതിയിന്മേല് രാജപുരത്തെ മനീഷിനെതിരെയാണ് കേസെടുത്തത്. പാണത്തൂര്‍, സ്വദേശിനിയായ യുവതി ഇക്കഴിഞ്ഞ മാര്‍ച്ച് 22ന് മംഗ്ളൂരുവിലെ ആശുപത്രിയിലാണ് മരിച്ചത്. ആദ്യം കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീടാണ് മംഗ്ളൂരു ആശുപത്രിയിലേയ്ക്കു മാറ്റിയത്.
യുവാവിനെതിരെ നേരത്തെ ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. പിന്നീടാണ് കോടതിയെ സമീപിച്ചത്.
