Friday , May 24 2019
Breaking News
Police-hat

യുവാക്കളെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു; 5 പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

കാസര്‍കോട്: കബഡി ടൂര്‍ണ്ണമെന്റ് കാണാന്‍ പോവുകയായിരുന്ന യുവാക്കളെ തടഞ്ഞു നിര്‍ത്തി കല്ലും മരവടികളും കൊണ്ട് അക്രമിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. പരിക്കേറ്റ ഉളിയത്തടുക്ക, വൊര്‍ക്കാത്തൊടിയിലെ യു.പ്രമോദ് (32), പ്രദീഷ് (29), നുള്ളിപ്പാടിയിലെ അഭിലാഷ് (24) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഉളിയത്തടുക്കയിലാണ് സംഭവം. അക്രമത്തില്‍ പ്രമോദിന്റെ പരാതി പ്രകാരം സുഹൈല്‍, അജ്മല്‍ തുടങ്ങി അഞ്ചുപേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു.

RANDOM NEWS

Unnithan

കാസര്‍കോട്ട് അട്ടിമറി വിജയം നേടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ; 41847 വോട്ടുകളുടെ ഭൂരിപക്ഷം

കാസര്‍കോട് : ഉണ്ണിത്താന് അട്ടിമറി ജയം. 41,847 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ കെ.പി. സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്. ഉണ്ണിത്താന് 4,73,831 ഉം …