Sunday , November 18 2018
Breaking News

ശബരിമല ആചാര സംരക്ഷണം: കള്ളക്കേസെടുത്ത പോലീസ് നടപടി അംഗീകരിക്കില്ല; ശ്രീകാന്ത്

BJP-District-General-Secretary-Advt.-K-Sreekanthഉദുമ: ശബരിമലയിലെ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി കീഴൂരില്‍ നിന്ന് തൃക്കണ്ണാട്ടേക്ക് നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കള്ളക്കേസ് എടുത്ത പോലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ഹൈന്ദവ വിശ്വാസികള്‍ നടത്തുന്ന നാമജപ യാത്രകള്‍ക്കെതിരെ കള്ള കേസെടുത്ത് അവരെ പീഡിപ്പിക്കാനാണ് പോലീസ് നീക്കമെന്നും. ഇതിനെതിരെ ശക്തമായി തന്നെ പ്രതിഷേധിക്കുമെന്ന് ശ്രീകാന്ത് വ്യക്തമാക്കി. സമാന രീതിയിലുള്ള മറ്റു പ്രതിഷേധങ്ങള്‍ക്കെതിരെ മൗനം പാലിക്കുന്ന പോലീസ് ഹൈന്ദവ വിശ്വാസികള്‍ക്കെതിരെ കേസെടുത്തത് ഒരിക്കലും ന്യായീകരിക്കുവാന്‍ ആവില്ല. ഇത് തികച്ചും അപലപനീയമാണ്.
അയ്യപ്പ വിശ്വസിക്കെതിരെയുള്ള ഇടത് സര്‍ക്കാരിന്റെ കടന്നാക്രമണമാണിത് വ്യക്തമാക്കുന്നത്. സമാധാനപരമായി നടക്കുന്ന ജനകീയ സമരങ്ങള്‍ക്കെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും അടിച്ചമര്‍ത്താമെന്നത് വെറും വ്യാമോഹം മാത്രമാണെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

RANDOM NEWS

Death-Madhavan-Nair-and-Accused-Shyam

പോലിസുകാരന്റെ കുത്തേറ്റ് റിട്ട ബാങ്ക് മാനേജര്‍ മരിച്ചു; പ്രതി പോലീസ് പിടിയില്‍

കാസര്‍കോട്: പോലിസുകാരന്റെ കുത്തേറ്റ് റിട്ട ബാങ്ക് മാനേജര്‍ മരിച്ചു. റിട്ട.ജില്ലാ സഹകരണ ബാങ്ക് മാനേജറും മുളിയാര്‍ ശാന്തിനഗര്‍ സ്വദേശിയുമായ ഇടയില്ലം …