Friday , August 23 2019
Breaking News
Police-hat

ചോരക്കുഞ്ഞിന്റെ മൃതദേഹവുമായി യുവതി ആസ്പത്രിയിലെത്തി; പോലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: പ്രസവിച്ച ഉടന്‍ മരിച്ച ചോരക്കുഞ്ഞുമായി യുവതി ആസ്പത്രിയിലെത്തി. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ ആസ്പത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. ഹൊസ്ദുര്‍ഗ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിനിയാണ് കഴിഞ്ഞദിവസം രാത്രി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രയില്‍ ചോരക്കുഞ്ഞിന്റെ മൃതദേഹവുമായെത്തിയത്. കുഞ്ഞിന്റെ ദേഹത്ത് മുഴുവന്‍ പൂഴി കാണപ്പെട്ടതും യുവതിയുടെ പെരുമാറ്റവും സംശയം ഉളവാക്കിയതിനെത്തുടര്‍ന്നാണ് ആസ്പത്രി അധികൃതര്‍ പോലീസിനെ അറിയിച്ചത്. ആസ്പത്രി മാനേജര്‍ അബ്ദുള്‍നിസാറിന്റെ പരാതിയിലാണ് കേസെടുത്തത്..

RANDOM NEWS

Durga

പാഠം ഒന്ന്: ഉപയോഗിക്കൂ വലിച്ചെറിയാതിരിക്കൂ

കാഞ്ഞങ്ങാട് : അക്ഷരം എന്നാല്‍ ക്ഷരമില്ലാത്തത് അല്ലെങ്കില്‍ നാശമില്ലാത്തത് എന്നാണര്‍ഥം. എന്നാല്‍ എഴുതുന്ന പേന അങ്ങനെ ആകാതിരിക്കാനുള്ള ശ്രമത്തിലാണ് ദുര്‍ഗ …