Sunday , November 17 2019
Breaking News

വിവാഹഭ്യാര്‍ത്ഥന നിരസിച്ച യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

കാസര്‍കോട്: വിവാഹഭ്യാര്‍ത്ഥന നിരസിച്ച യുവതിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു.
നെല്ലിക്കുന്നിലെ അനൂപിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. നെല്ലിക്കുന്ന് സ്വദേശിനിയായ ഇരുപതുകാരിയുടെ പരാതിയിലാണ് അനൂപിനെതിരെ പോലീസ് കേസെടുത്തത്. അനൂപ് യുവതിയോട് വിവാഹഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ഇത് നിരസിച്ചിരുന്നു.
എന്നാല്‍ ഇതിന് ശേഷം നിരന്തരം യുവതിയുടെ പിറകെ നടന്ന് ശല്യം ചെയ്യുകയും വഴിയുടെ നടന്നുപോകുമ്പോള്‍ ബൈക്കിലെത്തി തടഞ്ഞുനിര്‍ത്തി തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ കൊല്ലുമെന്നും വിവാഹാലോചനകള്‍ മുടക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാക്കി. ഒടുവില്‍ സഹികെട്ടാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RANDOM NEWS

ആറുവരിപ്പാത : ജില്ലയില്‍ ഏറ്റെടുത്ത ഭൂമിക്ക് 320 കോടി രൂപ നല്‍കിയതായി മന്ത്രി ജി സുധാകരന്‍

കാസര്‍കോട് : ആറുവരി പാത നിര്‍മ്മിക്കുന്നതിന് ജില്ലയില്‍ സ്വകാര്യ വ്യക്തികളില്‍ നിന്ന് 115.73 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് മന്ത്രി …