Wednesday , January 16 2019
Breaking News
Strike

തീവണ്ടി തടയല്‍: കാഞ്ഞങ്ങാട്ട് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ 150 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ദേശീയപണിമുടക്കിന്റെ ഭാഗമായി ചൊവ്വാഴ്ച കാഞ്ഞങ്ങാട് റയില്‍വേ സ്റ്റേഷനില്‍ ചെന്നൈ-മംഗളൂരു സൂപ്പര്‍ഫാസ്റ്റ് മെയില്‍ തടഞ്ഞതിന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ 150 ആളുകളുടെ പേരില്‍ ആര്‍.പി.എഫ്. കേസെടുത്തു. എ.ഐ.ടി.യു.സി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി.കൃഷ്ണന്‍, സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് പി.അപ്പുക്കുട്ടന്‍, സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കാറ്റാടി കുമാരന്‍, എച്ച്.എം.എസ്. നേതാവ് കെ. അമ്പാടി, ഐ.എന്‍.ടി.യു.സി. നേതാവ് പി.വി.ബാലകൃഷ്ണന്‍, എസ്.ടി.യു

നേതാക്കളായ കരീം കുശാല്‍നഗര്‍, കരീം മൈത്രി, മഹിളാ നേതാക്കളായ വി.വി.പ്രസന്നകുമാരി, ജിഷ എന്നിവരുടെ പേരിലും കണ്ടാലറിയാവുന്ന 150 ആളുകളുടെ പേരിലുമാണ് കേസ്. റെയിവേ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

RANDOM NEWS

-----

ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഉദുമ: ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ജില്ലാ പഞ്ചായത്ത് ആര്‍.എം.എസ്.എ പദ്ധതി പ്രകാരം നിര്‍മ്മിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് …