Wednesday , January 16 2019
Breaking News
Police-hat

യുവാവിനെ വലിച്ചിറക്കിക്കൊണ്ട് പോയി മര്‍ദ്ദിച്ചതിന് 20 പേര്‍ക്കെതിരെ കേസ്

ബദിയടുക്ക : വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറിയ സംഘം യുവാവിനെ വലിച്ചിറക്കിക്കൊണ്ട് പോയി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ 20 പേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. കുമ്പഡാജെ ബെളിഞ്ചയിലെ അബ്ദുല്‍ ഖാദറി(35)നാണ് മര്‍ദ്ദനമേറ്റത്. കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് അതിക്രമിച്ചെത്തിയ സംഘം വലിച്ചിറക്കി സമീപത്തെ പറമ്പില്‍ കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദിച്ചുവെന്നാണ് പരാതി. ബന്തടുക്ക സ്വദേശികളായ കുഞ്ഞാലി, മുനീര്‍, നൗഷാദ്, ഹൈദര്‍, അഷ്റഫ് തുടങ്ങി 20 പേര്‍ക്കെതിരെയാണ് കേസ്.

RANDOM NEWS

-----

വിധുര വലയം’ പ്രകാശനം ചെയ്തു

കാസര്‍കോട്: കടുകട്ടി പദ പ്രയോഗങ്ങള്‍ കൊണ്ട് വായന അപ്രാപ്യമാക്കുന്നവയല്ല, ലളിതമായ ഭാഷയും ശൈലിയും കൊണ്ട് വായനക്കാരന് എളുപ്പമാക്കുന്നതാണ് മികച്ച രചനകളെന്ന് …