Wednesday , September 18 2019
Breaking News
Blood-knife

നെല്ലിക്കുന്ന് കടപ്പുറത്ത് പിതാവിനും മകനും കുത്തേറ്റു ; അയല്‍വാസി കസ്റ്റഡിയില്‍

കാസര്‍കോട്: നെല്ലിക്കുന്ന് കസബ കടപ്പുറത്ത് പിതാവിനും മകനും കുത്തേറ്റു.
കസബ കടപ്പുറത്തെ ഭാര്‍ഗവന്‍ (52), മകന്‍ മിഥുന്‍ (32) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഞായറാഴ്ച ഉച്ചയോടെ യാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ മിഥുനെ മംഗളൂരു ആസ്പത്രിയിലും ഭാര്‍ഗവനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ സുനിലിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു. സുനിലിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് സൂചന.

RANDOM NEWS

Madhyam

കാസര്‍കോട്ടേക്കയച്ച 36 കെയ്സ് മദ്യം കാണാതായി; അന്വേഷണത്തിനൊടുവില്‍ കണ്ണൂരില്‍ കണ്ടെത്തി

കാസര്‍കോട്: പാലക്കാട്ടുനിന്ന് കാസര്‍കോട്ടെ ബിവറേജസ് സംഭരണ ശാലയിലേക്കയച്ച 36 കെയ്സ് മദ്യം കാണാതായി. അന്വേഷണത്തിനൊടുവില്‍ കണ്ണൂരിലെ സംഭരണശാലയില്‍നിന്ന് ഇവ കണ്ടെടുത്തു. …