Saturday , January 25 2020
Breaking News

കുമ്പളയിലെ പശുക്കടത്ത് കേസ് ; ബദിയഡുക്കയിലേക്ക് മാറ്റി

ബദിയഡുക്ക : രണ്ടു പശുക്കളെ കാറില്‍ കടത്തിയ കേസ് ബദിയഡുക്ക പോലീസിനു കൈമാറി. കുമ്പള എസ് ഐ കെ സന്തോഷ്‌കുമാര്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസാണിത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് എണ്‍മകജെ പഞ്ചായത്തിലെ അന്തക്കട്ടയില്‍ ആണ് കേസിനാസ്പദമായ സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ പശുക്കളെ നാട്ടുകാരാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ പോലീസ് പശുക്കളെയും കടത്തിനു ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പശു മോഷ്ടാക്കളെന്നു സംശയിക്കുന്നവര്‍ ഒളിവിലാണ്. നേരത്തെ പശുമോഷണ കേസുകളില്‍ പ്രതിയായ ഒരാളുടെ നേതൃത്വത്തിലാണ് എവിടെ നിന്നോ പശുക്കളെ മോഷ്ടിച്ച കാറില്‍ കടത്തിയതെന്നു സംശയിക്കുന്നു. കാര്‍ തകരാറായതാണ് കടത്തുകാര്‍ക്ക് വിനയായത. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ സംഭവ സ്ഥലം ബദിയഡുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാലാണ് മാറ്റിയത്. പശുക്കളെയും കടത്തിനു ഉപയോഗിച് കാറും ബദിയഡുക്കയിലേക്ക് മാറ്റു.

RANDOM NEWS

മരം വ്യാപാരിയെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയതായി തെളിഞ്ഞു ; ഭാര്യയും കാമുകനും അറസ്റ്റില്‍

മഞ്ചേശ്വരം : മരംവ്യാപാരിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തലപ്പാടി കെ സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയില്‍ …