Thursday , July 18 2019
Breaking News

Articles

എട്ടുംവളപ്പിലെ തറവാട്ടില്‍ നിന്ന് വന്ന് കേബിള്‍ ശ്രംഖല തീര്‍ത്ത അന്‍വര്‍

Anwar-Obit

നസ്സീര്‍ ഹസ്സന്‍ അന്‍വര്‍, 1963 ല്‍ പിഎച്ച് മഹമ്മൂദിന്റെയും അയിഷയുടെയും മകനായി കാസര്‍ഗോട്ട് ജനിച്ചു. കാസര്‍ഗോട്ടെ എട്ടുംവളപ്പില്‍ കുടുംബത്തിന്റെ പാരമ്പര്യം അന്‍വറിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. കാസര്‍ഗോട്ടെ ആദ്യ എംഎല്‍എ ആയിരുന്നു അന്‍വറിന്റെ ഉമ്മ അയിഷയുടെ ഉപ്പ എട്ടുംവളപ്പില്‍ അബ്ദുള്‍ഖാദര്‍. കാസര്‍ഗോഡ് ഗവണ്‍മെന്റ് ആര്‍ട്ട്‌സ് കോളേജിലും കോഴിക്കോട് ഫറൂഖ് കോളേജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അന്‍വര്‍ പഠിച്ചിരുന്ന കാലത്ത് അത്ര വലിയ സാമൂഹിക പ്രവര്‍ത്തകനോ രാഷ്ട്രീയ പ്രവര്‍ത്തകനോ ആയിരുന്നില്ല. എന്നാല്‍ പഠനശേഷം …

Read More »

കുഞ്ഞിക്കവിത വിളമ്പിയ കുഞ്ഞുണ്ണി

Kunhunni-Master

ഒരു സാഹിത്യകാരനാകണം എന്ന ആഗ്രഹത്തോടുകൂടി ഞാന്‍ എഴുതിത്തുടങ്ങിയ കാലം. അതുകൊണ്ടുതന്നെ വായന ശീലമാക്കി. ഒട്ടേറെ കഥകളും കവിതകളുമൊക്കെ വായിക്കുകയും എഴുതുകയും ചെയ്തു. എഴുതിയതില്‍ ചിലതൊക്കെ പ്രസിദ്ധീകരിച്ചു . മടങ്ങിവന്നവയായിരുന്നു കൂടുതലും . മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ നിന്നും മടങ്ങിവന്ന ഒരു കത്തിലെ വാചകം ഇങ്ങനെയായിരുന്നു . ‘ വാക്കുകള്‍ പ്രകാശിക്കണം, തിരുത്തി എഴുതുക , എഴുതിത്തെളിയുക …എന്ന് കുട്ടേട്ടന്‍ ‘ .ഇത്തിരി ബുദ്ധിമുട്ടിയാണ് ഈ വാക്കുകള്‍ വായിച്ചെടുത്തത് . കയ്യക്ഷരം …

Read More »

ഒ എന്‍ വി ഓര്‍മ്മകള്‍

Vishnubhatt-and-O-N-V

കാഞ്ഞങ്ങാട് : ഇന്ത്യന്‍ പീപ്പി്ള്‍സ് തീയറ്റര്‍ അസോസിയേഷന്‍ സംസ്ഥാനതലത്തില്‍ നടത്തിയ സ്‌നേഹസംഗീത യാത്രയിലൂടെ കവി ഒ.എന്‍.വി. കുറുപ്പിന്റെ സ്‌നേഹം അനുഭവിക്കാനും വരികള്‍ക്ക് ഈണമിടാനും അവസരം ലഭിച്ചതിന്റെ ഓര്‍മകളിലാണു സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ട്. 1995 ല്‍ സംസ്ഥാനത്തെ 120 കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയ സംഗീതയാത്ര വെള്ളിക്കോത്ത് മഹാകവി പിയുടെ ഭവന മുറ്റത്ത് വിഷ്ണുഭട്ടിനു തംബുരു കൈമാറി ഉദ്ഘാടനം ചെയ്തത് ഒഎന്‍വിയായിരുന്നു. ‘ ഏതു വേദത്തിലുണ്ടന്യ മതസ്ഥരെ സ്‌നേഹിക്കരുതെന്ന തത്വം.. ‘ എന്നു …

Read More »

ഈ സൂര്യന്‍ അസ്തമിക്കില്ല. ( 2 )

C-M-Abdullah-Maulavi

ഉത്തര മലബാറില്‍ ജീവിക്കുന്ന മുസ്ലിം സമൂഹം മത പരമായും,ഭൌതിക പരമായും അത്യുന്നതങ്ങളില്‍ എത്തണമെന്ന് ആഗ്രഹിച്ച ഈ പണ്ഡിത തേജസ്സ് 03 .09 .1933 നു ഞായറാഴ്ച രാത്രിയാണ് ജനിച്ചത്.മതപരമായ പ്രാഥമിക വിദ്യാഭ്യാസം ചെമ്പരിക്കയിലെ ഓത്തു പള്ളിയില്‍ വെച്ചു സ്വപിതാവില്‍ നിന്നും,,പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം കിഴൂര്‍ മടത്തില്‍ എന്ന സ്ഥലത്തെ സ്‌കൂളില്‍ നിന്നും കരസ്ഥമാക്കി. 1942 ല്‍ തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ചേര്‍ന്നു സെക്കണ്ടറി വിദ്യാഭ്യാസം കരസ്ഥമാക്കി.1950 ലാണ് പഠനം പൂര്‍ത്തിയാക്കി …

Read More »

കാലിക്കറ്റ് വിമാനത്താവളത്തില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം ഗൗരവമേറിയത്

Airport

വിമാനത്താവളം കേന്ദ്രീകരിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ഇത് ആദ്യമല്ല. നേരത്തെ മുംബൈ എയര്‍പോര്‍ട്ടിനെ ആശ്രയികേണ്ട അവസ്ഥ ഉണ്ടായപ്പോഴും അവിടത്തെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍മാരുടെ പിടിച്ച് പറിയും പീഡനവും ഏറെ അനുഭവിച്ചവരാണ് പ്രവാസികള്‍. കേരളത്തിലെ പ്രവാസി സമൂഹം അപ്പോഴൊക്കെ കേരളത്തില്‍ വിമാനത്താവളം വരുന്നതോടെ ഈ പീഡനത്തിന് അറുതിയുണ്ടാകുമെന്ന് കരുതി ക്ഷമിച്ചിരിക്കുകയായിരുന്നു. കാലിക്കറ്റ് എയര്‍പോര്‍ട്ടും മംഗലാപുരം എയര്‍പ്പോര്‍ട്ടുമൊക്കെ യഥാര്‍ത്ഥ്യമാകാന്‍ ഏറെ ആഗ്രഹിച്ചവരും പ്രയത്ന്നിച്ചവരുമാണ് പ്രവസികള്‍. അത് യഥാര്‍ത്ഥ്യമായിട്ടും പ്രവാസി യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഏറെ വേദന ജനകമായ …

Read More »

ഈ സൂര്യന്‍ അസ്തമിക്കില്ല,ജന ഹൃദയങ്ങളില്‍ നിന്നും. (1)

C-M-Abdulla-Maulavi

സീ.എം.എന്ന ചുരുക്ക പേരിലും, ഖാളിയാര്‍ച്ച എന്ന ബഹുമാനത്തോടെയുള്ള വിളിയിലും വിശ്രൂതനായ സീ.എം അബ്ദുല്ല മൌലവിയെന്ന സ്വാതികനായ പണ്ഡിതന്‍ കേരള മുസ്‌ലിം ചരിത്രത്തില്‍ നിന്നും ഒരിക്കലും അസ്തമിക്കില്ല.അടര്‍ക്കളത്തില്‍ അടരാടി വീര മൃത്യു വരിക്കുന്ന ശഹീദിന് ലഭിക്കുന്നതിനേക്കാള്‍ പ്രതിഫലം ഒരു പണ്ഡിതന്റെ വായില്‍ നിന്നും നിര്‍ഘളിക്കുന്ന വാക്കുകള്‍ക്ക് ഉണ്ടെന്നു പഠിപ്പിച്ച പരിപാവനമായ മതത്തിന്റെ കാവല്‍ ഭടനായി ഒരു പുരുഷായുസ്സ് മുഴുവന്‍ ഉരുകി തീര്‍ത്ത മഹാ ത്യാഗി.കാലത്തിനു മുമ്പേ സഞ്ചരിച്ച ദീര്‍ഘ വീക്ഷണ ശാലി.സ്വാതന്ത്യാനന്തര …

Read More »

അരങ്ങിലെ നടന്റെ അണിയറയിലെ തച്ചുശാസ്ത്രം

Raghavan-Perumbadavam

നീലേശ്വരം: ആശാരിപ്പണി രാഘവന്‍ പെരുമ്പടവിന് ജീവിതമാര്‍ഗം മാത്രമല്ല, കലോപാസന കൂടിയാണ്. ഇടവേളകളില്‍ നാടകമെഴുത്തും അഭിനയവും. അഞ്ചാം ക്ലാസ് മാത്രം വിദ്യാഭ്യാസമുളള ഈ അമ്പത്തെട്ടുകാരന്‍ വായനയുടെ ലോകവും ഇഷ്ടപ്പെടുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പന്ത്രണ്ടാം വയസു മുതലാണ് രാഘവന്‍ ആശാരിപ്പണി തുടങ്ങിയത്. അച്ഛന്‍ കുഞ്ഞപ്പനാശാരിയായിരുന്നു ഗുരു. ജീവിത പ്രാരാബ്ദങ്ങള്‍ രാഘവന്റെ സ്‌കൂള്‍ പഠനം അവസാനിപ്പിച്ചു. മുഴുവന്‍ സമയവും കുലത്തൊഴിലില്‍ മുഴുകി. അതിനിടയില്‍ അപ്രതീക്ഷിതമായാണ് ഇദ്ദേഹം കൊത്തുപണി ആരംഭിച്ചത്. യേശുവിന്റെ രൂപമാണ് രാഘവന്റെ കരവിരുതില്‍ …

Read More »

ശാപം കൊണ്ട ദേവഗായകന്‍…!!!

​ജി വേണുഗോപാൽ പപ്പേട്ടനെ ഓര്‍ത്തുപോയി. മലയാളികളുടെ പ്രിയ കഥാകാരന്‍ പി പദ്മരാജനെ. അദ്ധേഹത്തിന്റെ ചിത്രങ്ങളില്‍ ഞാന്‍ ആലപിച്ച ഗാനങ്ങള്‍ക്ക് എന്നും പ്രത്യേക സ്ഥാനമുണ്ട്. ആസ്വാദക മനസ്സിലും അതിലുപരി എന്റെ മനസ്സിലും. ആസ്വാദകഹൃദയത്തില്‍ പപ്പേട്ടന്‍ ഒരു ഗന്ധര്‍വ്വന്‍ ആയിരുന്നു. പപ്പേട്ടന്റെ അവസാന ചിത്രമായ ‘ഞാന്‍ ഗന്ധര്‍വന്‍’ ഒട്ടേറെ സവിശേഷതകള്‍ പുലര്‍ത്തിയ ചിത്രമാണ്. ശാപംകൊണ്ട് ഭൂമിയില്‍ പിറക്കേണ്ടി വന്ന ദേവഗായകന്റെ കഥ. പ്രിയ ജോണ്‍സേട്ടന്റെ ഉദാത്തമായ സംഗീതം നിറഞ്ഞ ചിത്രം. ആ ഗാനം …

Read More »

പിറക്കാതിരുന്നെങ്കില്‍ എന്ന് കരുതുന്ന കാലം

rape

യൂറോപ്പില്‍ അഭയം തേടാനുള്ള ശ്രമത്തിനിടെ കടല്‍ക്കരയില്‍ മരിച്ചുകിടന്ന സിറിയന്‍ കുഞ്ഞിന്റെ ദൃശ്യം ലോകത്തെ മുഴുവന്‍ നൊമ്പരപ്പെടുത്തി. എന്നാല്‍ കൊടിയ പീഡനങ്ങള്‍ക്കും ക്രൂരതയ്ക്കും ഇരയാകുന്ന നമ്മുടെ നൂറുകണക്കിന് കുഞ്ഞുങ്ങളെപ്പറ്റി കേരള മനസാക്ഷി നൊമ്പരപ്പെടുന്നുണ്ടോ! ആകെ 3810 കേസുകളാണ് കേരളത്തിലെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയത്. കുട്ടികള്‍ അനുഭവിച്ച ദേഹോപദ്രവങ്ങളുടെ കണക്കാണ് ഇതില്‍ കൂടുതല്‍. മലപ്പുറം ജില്ലയില്‍ അടുത്തയിടെയാണ് സംഭവം. 12 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. …

Read More »

അഴകോലും പൂഞ്ചോല

Dam

പാലക്കാടിന്‍ മണ്ണിലുണ്ട് ഈറന്‍ കാറ്റ് വീശുന്ന സുന്ദര ഇടങ്ങള്‍. ഒലവക്കോടു നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയാണു ധോണി. വനപ്രദേശമാണ് ഇവിടം. വെളളച്ചാട്ടവും പച്ചക്കറിത്തോട്ടവും പശുക്കളെ വളര്‍ത്തുന്ന ഫാമും ഉള്‍പ്പെടെ ഒരു പാടു കാഴ്ചകളുണ്ട് ധോണിയില്‍. ധോണി റിസര്‍വ് വനമേഖലയുടെ അടിവാരത്താണു ഫോറസ്റ്റ് ഓഫിസ്. ധോണിയിലെ വെളളച്ചാട്ടം കാണാന്‍ ഇവിടെ നിന്നു ടിക്കറ്റെടുക്കണം. മലയാളികളേക്കാള്‍ കാട്ടിലെ വെളളച്ചാട്ടം കാണാന്‍ വരുന്നത് ദൂരദേശങ്ങളില്‍ നിന്നു മലമ്പുഴയിലെത്തുന്ന ടൂറിസ്റ്റുകളാണ്. ധോണിയില്‍ വാഹനം ഇറങ്ങിയാല്‍ തൊട്ടടുത്തു …

Read More »