Tuesday , December 12 2017
Breaking News

Featured News

വിദ്യാഗിരിയില്‍ കുന്നില്‍ ഒളിപ്പിച്ചിവെച്ച 35 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

spirit

ബദിയഡുക്ക: വിദ്യാഗിരിയില്‍ കുന്നില്‍ ഒളിപ്പിച്ചിരുന്ന 35 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് സ്പെഷ്യല്‍ യൂണിറ്റ് പിടിച്ചു. വിദ്യാഗിരി സ്‌കൂള്‍ പരിസരത്തെ കുന്നില്‍ കന്നാസില്‍ ഒളിപ്പിച്ച നിലയിലാണ് സ്പിരിറ്റ് പിടികൂടിയത്. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു. തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Read More »

ബസിനു കല്ലേറ്; പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ പിടിയില്‍

Bus

കുമ്പള: ഡിസംബര്‍ ആറിനു വൈകിട്ട് സ്വകാര്യ ബസിനു കല്ലെറിഞ്ഞ് ചില്ല് തകര്‍ത്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെ കുമ്പള പൊലീസ് അറസ്റ്റു ചെയ്തു. ആരിക്കാടി തങ്ങളുടെ വീടിനു സമീപത്താണ് സംഭവം. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു കല്ലെറിഞ്ഞുവെന്നാണ് കേസ്.

Read More »

ജീവിതം മുഴുവന്‍ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉഴിഞ്ഞുവെച്ച നേതാവാണ് മടിക്കൈ കമ്മാരനെന്ന് കുമ്മനം രാജശേഖരന്‍

Madikai-Kammaran

കാഞ്ഞങ്ങാട് : ജീവിതം മുഴുവന്‍ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉഴിഞ്ഞു വെച്ച വ്യക്തിത്വമായിരുന്നു അന്തരിച്ച ബിജെപി നേതാവ് മടിക്കൈ കമ്മാരന്റേതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്ന് ജനസംഘത്തിലും തുടര്‍ന്ന് ബിജെപിയിലുമായാണ് മടിക്കൈ കമ്മാരന്റെ രാഷ്ട്രീയ ജീവിതം പടര്‍ന്നത്. ജനസംഘം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിംയംഗം, സംസ്ഥാന വൈസ് പ്രസിഡന്റ് , ദേശീയ സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കമ്മാരേട്ടന്‍ …

Read More »

ബി ജെ പി നേതാവ് മടിക്കൈ കമ്മാരന്‍ അന്തരിച്ചു

Obit-Madikai-Kammaran

                                                                               കാഞ്ഞങ്ങാട് : ബി.ജെ.പി ദേശിയ സമിതി അംഗം മടിക്കൈ കമ്മാരന്‍ അന്തരിച്ചു. 80 വയസ്സായിരിന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട്. സം സംസ്ഥാന സെക്രട്ടറി തുടങ്ങി പാര്‍ട്ടിയുടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ശാരീരികമായ അവശതകള്‍മൂലം അദ്ദേഹം മാസങ്ങളായി പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. മരണവിവരമറിഞ്ഞ് നാടിന്റെ നാനാഭാഗത്തു നിന്നും നിരവധി പേര്‍ ആശുപത്രിയിലെത്തി. ബി ജെ പി യുടെയും മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. 1938 …

Read More »

തീവണ്ടിയില്‍ നിന്നും വീണ് തൃശൂര്‍ സ്വദേശി മരിച്ചു

Train

കീഴൂര്‍ : തീവണ്ടിയില്‍ നിന്നും വീണ് തൃശൂര്‍ സ്വദേശി മരിച്ചു. തൃശൂര്‍ എടവിലങ്ങ് സുബ്രഹ്മണ്യന്റെ മകന്‍ ഇ എസ് ഷൈന്‍ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ചന്ദ്രഗിരിപാലത്തിനടുത്താണ് ഷൈനിന്റെ മൃതദേഹം കണ്ടെത്തിയത്. ഷര്‍ട്ടിന്റെ കീശയില്‍ നിന്നും ഡ്രൈവിംഗ് ലൈസന്‍സും ഫോട്ടോയും പോലീസ് കണ്ടെടുത്തതോടെയാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Read More »

തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ തീപിടിത്തം; രോഗികള്‍ സുരക്ഷിതര്‍

Fire

കണ്ണൂര്‍: തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആശുപത്രി കെട്ടിടത്തിന് തീപിടിച്ചത്. ഫാര്‍മസിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. തീപ്പിടുത്തമുണ്ടായപ്പോള്‍ തന്നെ 60 ഓളം രോഗികളെ സുരക്ഷിതരായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പരിയാരം മെഡിക്കല്‍ കോളേജിലേക്കും തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയിലേക്കുമാണ് രോഗികളെ മാറ്റിയത്. ആര്‍ക്കും പരിക്കില്ല.

Read More »

സാമൂഹ്യദ്രോഹികളെ നിലക്കുനിര്‍ത്തണം: മുസ്ലിംലീഗ്

Muslim-League

കാസര്‍ക്കോട്: ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാനന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ ദ്രോഹികളെ കണ്ടെത്തി ശിക്ഷിക്കാന്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. നബിദിനാഘോഷ പരിപാടികള്‍ അലങ്കോലപ്പെടുത്തിയും ആരാധനാലയത്തിന് കല്ലറിഞ്ഞും പ്രകോപന പരമായ രീതിയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചും കൊലപാതക കേസുകളിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന സംഘ്പരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പൊലീസ് കടുത്ത അനാസ്ഥയാണ് കാട്ടുന്നത്. ജില്ലയില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ …

Read More »

കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളെ പ്രതി വീടിന് തീവെച്ച് കൊല്ലാന്‍ ശ്രമിച്ചു

Accused

കാഞ്ഞങ്ങാട്: വീട്ടുകാരോടുള്ള വിരോധം കാരണം യുവാവിനെ പട്ടാപ്പകല്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളെ വീടിന് തീവെച്ച് വധിക്കാന്‍ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ദമ്പതികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വാഴുന്നോറൊടിയിലെ ദാമോദരന്‍ (45), ഭാര്യ ഷീല (40) എന്നിവരെയാണ് പൊള്ളലേറ്റ് ഗുരുതരമായ നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പുതുക്കൈയിലെ കരിമാടി ബിജുവിനെ (30) ഹൊസ്ദുര്‍ഗ് പോലീസ് …

Read More »

ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണം ; പി.കരുണാകരന്‍ എംപി

P-Karunakaran-M-P-1

കാസര്‍കോട് : ബാങ്കുകളുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെങ്കിലും വിവിധ തലത്തിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നുവെന്ന് പി.കരുണാകരന്‍ എം.പി പറഞ്ഞു. കലക്ടറേറ്റില്‍ ബാങ്കുകളുടെ അര്‍ദ്ധവാര്‍ഷിക ജില്ലാതല അവലോകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായ്പകള്‍ കൊടുക്കാതിരിക്കാമെന്നാണ് ചില ബാങ്കുകള്‍ ശ്രമിക്കുന്നതെന്നും ഇതിന് മാറ്റം വരണമെന്നും എംപി പറഞ്ഞു. യോഗത്തില്‍ എ ഡി എം എന്‍.ദേവീദാസ് അധ്യക്ഷതവഹിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക് കണ്ണൂര്‍ റീജണല്‍ ഓഫീസ് അസി.ജനറല്‍ മാനേജര്‍ എ.ഇരുദയരാജ്, ആര്‍.ബി.ഐ മാനേജര്‍ വി.ജയരാജ്, നബാര്‍ഡ് എജിഎം …

Read More »

എന്‍ഡോസള്‍ഫാന്‍ : അമ്മമാരുടെ നെഞ്ചിലെ തീ സമരപ്പന്തമായി ആളിക്കത്തി

Endosulphan

വിദ്യാനഗര്‍: എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ ശരീരം തളര്‍ന്ന മക്കളുടെ ഭാവിയോര്‍ത്തുള്ള അമ്മമാരുടെ മനസ്സിലെ തീയായിരുന്നു തിങ്കളാഴ്ച കലക്ടറേറ്റിന് മുന്നില്‍ തീപ്പന്തമായി ആളിക്കത്തിയത്. 1905 പേരടങ്ങുന്ന ദുരിതബാധിതരുടെ എണ്ണം 257 ആയി വെട്ടിച്ചുരുക്കിയ നടപടിയില്‍ പ്രതിഷേധിച്ച് പട്ടികയില്‍ പെടാത്ത കുട്ടികളെയും തോളത്തേറ്റിയാണ് അമ്മമാര്‍ വിദ്യാനഗര്‍ ബി.സി റോഡിലെ സമരപ്പന്തലിലെത്തിയത്. ഇതിനേക്കാള്‍ എന്ത് തെളിവ് വേണമെന്ന ചോദ്യം ഭരണകര്‍ത്താക്കളുടെ ചിന്തയിലേക്കെറിഞ്ഞുകൊണ്ടുള്ള സമരമായിരുന്നു ഇന്ന് നടന്നത്. എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ രാഷ്ട്രീയമരുതേയെന്ന നിലവിളി അവിടെ കൂടിയ മനസ്സുകളില്‍ …

Read More »