Wednesday , June 19 2019
Breaking News

Gulf News

കേന്ദ്ര വിദേശകാര്യ സഹമന്ത്രി മന്ത്രിക്ക് കെ.എം.സി.സി നിവേദനം നല്‍കി

KMCC

ദുബൈ: പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മന്ത്രി വി.മുരളീധരന് ദുബൈ കെ.എം.സി.സി നിവേദനം നല്‍കി.ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിന്റെ നേതൃത്വത്തില്‍ ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങരയാണ് നിവേദനം നല്‍കിയത്. ചടങ്ങില്‍ പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, ദേശീയ പ്രസിഡണ്ട് ഡോ:പുത്തൂര്‍ റഹ്മാന്‍, മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ,സംസ്ഥാന ഭാരവാഹികളായ ഹംസ തൊട്ടി, റയീസ് തലശ്ശേരി, അഡ്വ.ഇബ്രാഹിം ഖലീല്‍, എന്നിവര്‍ പങ്കെടുത്തു.

Read More »

കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോനെഷന്‍ ടീമിന് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ സ്‌നേഹാദരവ്

Dubai

ദുബായ്: ദുബൈയുടെ പല ഭാഗങ്ങളില്‍ നിരവധി തവണ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ജന ശ്രദ്ധ നേടിയ ദുബായ് കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോനെഷന്‍ ടീമിന് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ സ്‌നേഹാദരവ്. ലോക രക്ത ദാന ദിനത്തോടനുബന്ധിച്ചു ദുബായ് ഹെല്‍ത്ത് അതോറിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖതമി കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോനെഷന്‍ ടീം അംഗങ്ങളായ സിയാബ് തെരുവത്തിനും അന്‍വര്‍ വായനാടിനും കൈമാറി. ഇതിനോടകം …

Read More »

ദുബായില്‍ ബസ് അപകടത്തില്‍ മരിച്ച 17 പേരില്‍ ആറ് മലയാളികള്‍

Dubai-Accident

ദുബായ്: ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് മരിച്ച 17 പേരില്‍ ആറ് മലയാളികള്‍. ഇതില്‍ പത്തോളം ഇന്ത്യക്കാരുണ്ട്. മരിച്ച ആറ് മലയാളികളില്‍ നാല് പേരുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. രണ്ട് പേരെ തിരിച്ചറിയാനുണ്ട്. ദീപക് കുമാര്‍, ജമാലുദ്ദീന്‍, വാസുദേവന്‍, തിലകന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മസ്‌കറ്റില്‍നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നത്. ഒമാനില്‍ നിന്ന് ഈദ് അവധി …

Read More »

വ്രത മാസം വിശ്വാസിയുടെ പാഠശാല :മല്ലിച്ചേരി

UAE

ദുബൈ: വ്രതം വെറും പട്ടിണിയല്ലെന്നും കര്‍മവും ത്യാഗവും സഹനവും മറ്റനേകം പരിശീലനവുമുള്ള ആത്മീയ പാഠശാലയാണ് വിശുദ്ധ റമദാനെന്നും ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലിച്ചേരി പറഞ്ഞു.ദുബൈ കെ.എം.സി.സി ഇഫ്ത്താര്‍ ടെന്റില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാകൈ അദ്ധ്യക്ഷത വഹിച്ചു.അല്‍ വഫ മാനേജിംഗ് ഡയറക്ടര്‍ സി.മുനീര്‍, ഗോള്‍ഡന്‍ ഗ്രൂപ്പ് എം.ഡി നാസര്‍ തായര്‍, സിക്സ്സ്റ്റാര്‍ ഗ്രൂപ്പ് എം.ഡി എം.കെ നാസര്‍,അഫ്‌സല്‍ ഹുദവി ചങ്ങരംകുളം ജനറല്‍ …

Read More »

പ്രവര്‍ത്തനത്തിലൂടെ വിശ്വാസത്തിന്റെ സംശുദ്ധി പ്രകടമാക്കണം.

Iftar

ദുബൈ: മാറിവരുന്ന സമകാലിക സാഹചര്യങ്ങളില്‍ സ്വന്തം പ്രവര്‍ത്തനങ്ങളിലെ സുതാര്യത കൊണ്ടും മതം അനുശാസിക്കുന്ന സഹിഷ്ണുതാപരമായ പെരുമാറ്റം കൊണ്ടും വിശ്വാസ സംശുദ്ധി പ്രകടമാക്കാന്‍ വിശ്വാസികള്‍ക്ക് ബാധ്യതയുണ്ടെന്ന് പെര്‍ഫക്ട് ഗ്രൂപ്പ്‌ചെയര്‍മാനും ദുബൈ തിരുവനന്തപുരം ജില്ലാ കെഎംസിസി രക്ഷാധികാരിയുമായ അഡ്വ.സിറാജുദ്ധീന്‍ പറഞ്ഞു ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ദുബൈ കെ.എംസിസി ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ നിസാര്‍ സെയ്ദ്,കുറ്റിപ്പുറം പഞ്ചായത്ത് മെമ്പര്‍ ഹമീദ് പാണ്ടികശ്ശാല, എടപ്പറ്റ പഞ്ചായത്ത് …

Read More »

ഫെയ്‌സ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം :കുവൈത്തില്‍ കാസര്‍കോട് സ്വദേശി അറസ്റ്റില്‍

Facebook

കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയയിലൂടെ പ്രമുഖ സ്ഥാപനത്തിനും ഉടമയ്ക്കുമെതിരെ വര്‍ഗീയ ചുവയുള്ള മോശം പരാമര്‍ശം നടത്തിയ കാസര്‍കോട് സ്വദേശിയെ കുവൈത്ത് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനെ അഭിനന്ദിച്ച് കൊണ്ട് പ്രമുഖ വ്യവസായിയായ സ്ഥാപന ഉടമ കഴിഞ്ഞ ദിവസം പത്ര പ്രസ്താവന നടത്തിയിരുന്നു. വ്യവസായിയുടെ ഈ നിലപാടിനെ വിമര്‍ശിച്ച് കൊണ്ടാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.ഇതിനു പുറമെ ഉടമക്കെതിരെ വര്‍ഗ്ഗീയ ചുവയുള്ള പരാമര്‍ശവും …

Read More »

മുഹമ്മദ് ഖലഫ് ഫൈസലിനെ ആദരിച്ചു

Dubai

ദുബൈ: 9 മാസം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായി മനഃപാഠമാക്കിയ റാശിദിയ്യ സ്വദേശിയും പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. അബ്ദുല്‍ കരീം വെങ്കിടങ്ങിന്റെ പൗത്രനുമായ മുഹമ്മദ് ഖലഫ് ഫൈസലിനെ റാശിദിയ്യ മര്‍കസ് സഹ്‌റത്തുല്‍ ഖുര്‍ആന്‍ ഇഫ്താര്‍ സംഗമത്തില്‍ ആദരിച്ചു. മര്‍കസ് നോളജ് സിറ്റി ഡയറക്റ്റര്‍ ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി ഉപഹാരം നല്‍കി. കെ എ യഹ്‌യ സഖാഫി ആലപ്പുഴ, അലി മദനി കളന്തോട്, മുസ്തഫ സഖാഫി കാരന്തൂര്‍, ഹാഫിസ് …

Read More »

ഈദുല്‍ ഫിത്വര്‍: യു.എ.ഇയില്‍ ഏഴ് ദിവസത്തെ അവധി

UAE

ദുബായ്: ഈദുല്‍ ഫിത്വറിന് യു.എ.ഇയില്‍ ഏഴു ദിവസത്തെ അവധി. സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ മേഖലയില്‍ ഉള്ളവര്‍ക്കാണ് ഏഴു ദിവസത്തെ അവധി കിട്ടുക. ജൂണ്‍ രണ്ടിന് അവധി തുടങ്ങും. ജൂണ്‍ അഞ്ചിനാണ് ഈദുല്‍ ഫിത്വര്‍ പ്രതീക്ഷിക്കുന്നത്. പ്രസിഡന്റ് ശൈയിഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശം അനുസരിച്ച് യു.എ.ഇ മന്ത്രിസഭയാണ് പൊതുമേഖലയുടെ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചത്. അവധിക്ക് ശേഷം സര്‍ക്കാര്‍ ഓഫീസുകള്‍ ജൂണ്‍ ഒന്‍പതിന് തുറക്കും. മേയ് 31 വെള്ളി, …

Read More »

ഒമാനില്‍ ഒഴുക്കില്‍പ്പെട്ട ആറംഗ ഇന്ത്യന്‍ കുടുംബത്തെ കണ്ടെത്താനായില്ല

Oman

മസ്‌കത്ത്: കനത്ത മഴയെ തുടര്‍ന്ന് രൂപപ്പെട്ട മലവെള്ളപ്പാച്ചിലില്‍ പെട്ട് കാണാതായ ഇന്ത്യന്‍ കുടുംബത്തിലെ ആറ് പേരെയും കണ്ടെത്താനായില്ല. വിവിധ സുരക്ഷാ വിഭാഗങ്ങള്‍ സന്നദ്ധ സേവകരുടെ കൂടി സഹായത്തോടെ വാദി ബനീ ഖാലിദിലും പരിസരങ്ങളിലും പരിശോധന നടത്തിവരികയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പ്രദേശത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. ഹൈദരബാദ് സ്വദേശിയായ സര്‍ദാര്‍ ഫസല്‍ അഹ്മദിന്റെ കുടുംബമാണ് അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ നിന്നും പുറത്തേക്കു ചാടിയ ഫസല്‍ അഹ്മദ് സമീപത്തെ മരത്തില്‍ പിടിച്ച് രക്ഷപ്പെട്ടിരുന്നു. ഭാര്യ: …

Read More »

പെരിയ സൗഹൃദവേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Periya_Photos

ഷാര്‍ജ : കാസർഗോഡ് ജില്ലയിലെ പെരിയ നിവാസികളുടെ കൂട്ടായ്മയായ പെരിയ സൗഹൃദ വേദി യു എ ഇ യുടെ 2019-2020വർഷത്തെ പ്രസിഡന്റായി പി.കെ. ജയകുമാറിനെയും, ജനറൽ സെക്രട്ടറി ആയി ശ്രീജിത്ത് പെരിയ , ട്രെസ്സാരർ ആയി രാകേഷ് ആനന്ദിനെയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി തമ്പാൻ നായർ ചേവിരി ( രക്ഷാധികാരി ) , ഹരീഷ് മേപ്പാട്, ശ്രീധരൻ പൂക്കളം (വൈസ് പ്രെസിഡന്റുമാർ) , ഉദയകുമാർ കായക്കുളം , ഹരീഷ് പെരിയ …

Read More »