Tuesday , August 20 2019
Breaking News

Gulf News

കേരളത്തിന് സഹായവുമായി ഖത്തര്‍; 35 കോടിരൂപ നല്‍കും

Qatar

ഖത്തര്‍: വെള്ളപ്പൊക്കദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായം നല്‍കാന്‍ ഖത്തറും. പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിനായി ഖത്തര്‍ ഭരണകൂടം 35 കോടി ഇന്ത്യന്‍ രൂപ സംസ്ഥാനത്തിന് സഹായധനമായി നല്‍കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ ദിവസം സംഭവത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അദ്ദേഹം സന്ദേശം അയച്ചിരുന്നു. കേരളം ദുരന്തത്തില്‍ നിന്നും എത്രയും പെട്ടെന്ന് കര കയറട്ടെയെന്നാണ് അദ്ദേഹം രാഷ്ട്രപതിക്ക് …

Read More »

ചെര്‍ക്കളത്തിന്റെ ഓര്‍മക്ക് പെരുന്നാള്‍ ഉടുപ്പുമായി ദുബൈ കെ.എം.സി.സി

KMCC

തളങ്കര: മുന്‍മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയുടെ ഓര്‍മക്കായി ജില്ലയിലെ അനാഥമന്ദിരങ്ങളിലെ 500ഓളം കുട്ടികള്‍ക്ക് പെരുന്നാള്‍ വസ്ത്രവുമായി ദുബൈ കാസര്‍കോട് ജില്ലാ കെ.എം.സി.സി. ഏതാണ്ട് നാലുലക്ഷം രൂപയുടെ മാതൃകാപരമായ പദ്ധതിക്കാണ് കെ.എം.സി.സി തുടക്കംകുറിച്ചത്. അനാഥാലയങ്ങളിലെ കുട്ടികള്‍ക്കുള്ള പെരുന്നാള്‍ ഉടുപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തളങ്കര ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന് കീഴിലുള്ള മാലിക് ദീനാര്‍ യതീംഖാനയില്‍ ദുബൈ കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് ഹംസ തൊട്ടി നിര്‍വഹിച്ചു. ദഖീറത്തുല്‍ …

Read More »

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ആഹ്ളാദത്തില്‍ പ്രവാസികള്‍

Gulf

ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവുവന്നതോടെ നാട്ടിലേക്ക് പണമയയ്ക്കുന്നവരുടെ എണ്ണംകൂടി. തിങ്കളാഴ്ച ഡോളറിന് 69.91 എന്ന നിരക്കിലാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇതോടെ ദിര്‍ഹവുമായുള്ള വിനിമയനിരക്കിലും വന്‍മാറ്റം ഉണ്ടായി. ഒരു ദിര്‍ഹത്തിന് പത്തൊന്‍പത് രൂപയ്ക്കുമുകളിലേക്ക് മൂല്യം ഇടിഞ്ഞു. സമീപകാലത്ത് ഇതാദ്യമായാണ് പ്രവാസികള്‍ക്ക് ഇത്ര മികച്ച വിനിമയനിരക്ക് കിട്ടുന്നത്. മൂല്യത്തിലെ മാറ്റം മുതലാക്കി, നാട്ടിലേക്ക് പണമയയ്ക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. യു.എ.ഇ.യിലെ ഒട്ടുമിക്ക മണി എക്‌സ്ചേഞ്ചുകളിലും തിങ്കളാഴ്ച തിരക്ക് കൂടുതലായിരുന്നു. …

Read More »

ദുരിത മേഖലയില്‍ കെ എ ഇ കുവൈത്തിന്റെ ഒന്നര ലക്ഷം രൂപയുടെ സഹായം

Money

കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതു വേദിയയായ കാസറഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കേരളത്തിലെ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന്നായി അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച ഒന്നര ലക്ഷം രൂപയുടെ സഹായം അടുത്ത ദിവസം തന്നെ കണ്ണൂര്‍ , വയനാട് , കോഴിക്കോട് , ജില്ലകളിലെ ദുരിതാശ്വസ കേന്ദ്രങ്ങളിലെ ആളു കള്‍ക്ക് അവരുടെ അടിയന്തിര ആവശ്യങ്ങള്‍ക്ക് വേണ്ടി നല്‍കുമെന്ന് കെ ഇ എ ഭാരവാഹികള്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. പ്രസ്തുത ജില്ലകളിലെ . കളക്ടര്‍മാരുടെ …

Read More »

ചെര്‍ക്കളത്തിന്റെ നാമധേയത്തില്‍ കെ.എം.സി.സി പുതുവസ്ത്രം നല്‍കും

Cherkalam-Abdullah

ദുബൈ: ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ജില്ലയിലെ മുഴുവന്‍ യതീംഖാനകളും കേന്ദ്രീകരിച്ച് യതീം കുട്ടികള്‍ക്ക് ബലി പെരുന്നാളിന് മുമ്പായി പുതുവസ്ത്രം നല്‍കാന്‍ തീരുമാനിച്ചു. മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷററുമായ ചെര്‍ക്കളം അബ്ദുള്ളയുടെ നാമധേയത്തിലാണ് പുതുവസ്ത്രം വിതരണം ചെയ്യുന്നത്. പ്രസിഡണ്ട് ഹംസ തൊട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതം പറഞ്ഞു. മുനീര്‍ പി. ചെര്‍ക്കള, അഫ്‌സല്‍ മെട്ടമ്മല്‍, ടി.ആര്‍ ഹനീഫ്, സി.എച്ച് നൂറുദ്ദീന്‍, മഹമൂദ് …

Read More »

ഹജ്ജ് വളണ്ടിയര്‍ സേവനത്തിന് കാസര്‍കോട് ജില്ല കെ.എം.സി.സി ഒരുങ്ങി

KMCC

ജിദ്ദ : പരിശുദ്ധ ഹജ്ജ് കര്‍മം ആഗതമായിരിക്കെ ലക്ഷോബ ലക്ഷങ്ങള്‍ പങ്കാളികളാകുന്ന പരിശുദ്ധ ഹജ്ജ് വേളയില്‍ അല്ലാഹുവിന്റെ അതിഥികള്‍ക്ക് സേവനം ചെയ്യുന്ന സൗദി കെ.എം.സി.സി ഹജ്ജ് സെല്ലിന്റെ ഭാഗമായി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ ജിദ്ദ കാസറഗോഡ് ജില്ല കെ.എം.സി.സി ഒരുക്കങ്ങള്‍ ആരംഭിച്ചു .അനാകിസ്! മാര്‍സിന്‍ പ്ലാസയില്‍ നടന്ന ജിദ്ദ കാസറഗോഡ് ജില്ല ഹജ്ജ് വളണ്ടിയര്‍ സംഗമം ഇബ്‌റാഹീം ഇബ്ബൂവിന്റെ അധ്യക്ഷതയില്‍ കെ.എം.സി.സി ജിദ്ദ കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് …

Read More »

പിരിശത്തില്‍ സിയാറത്തിങ്കര സ്‌നേഹ സംഗമം നവ്യാനുഭവമായി

Sneha-sangamam

ഷാര്‍ജ :സിയാറത്തിങ്കര മഹല്ല് പ്രവാസികൂട്ടായ്മ സ്‌നേഹസംഗമം ഷാര്‍ജ റോളയിലെ റഫീക്കാസ് റെസ്റ്റോറന്റ് ഹാളില്‍ ‘പിരിശത്തില്‍ സിയാറത്തിങ്കര’ എന്നപേരില്‍ നടത്തിയ പ്രഥമസംഗമത്തില്‍ പ്രായഭേദമന്യേ നിരവധിപേര്‍ പങ്കെടുത്തു. യു എ ഇയുടെ വിവിധ എമിറേറ്റസുകളില്‍ താമസിക്കുന്ന സിയാറത്തിങ്കരക്കാരായ പ്രവാസികളുടെ ഒത്തുകൂടലും കലാപരിപാടികളും സംഘാടകര്‍ക്കും സംഗമിച്ചവര്‍ക്കും നവ്യാനുഭൂതി നല്‍കി. മഹല്ലിലെ പള്ളിക്കും മദ്രസക്കും മറ്റുജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കയ്യും മെയ്യും മറന്നു ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും സഹകരിക്കുകയും സഹായിക്കുകയും ചെയ്ത ആദ്യകാല പ്രവാസികളെയും,പ്രോഗ്രാമിന് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച് …

Read More »

ബല്ലാ കടപ്പുറം യു എ ഇ ഈദുല്‍ ഫിത്ര്‍ സ്‌നേഹ സംഗമം നവ്യാനുഭവമായി

Sangamam

അബൂദാബി : ബല്ലാ കടപ്പുറം മുസ്ലിം ജമാഅത്ത് അബൂദാബി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പെരുന്നാള്‍ ദിനത്തില്‍ നടന്ന സ്‌നേഹ സംഗമം നടത്തി. യു എ ഇ യിലുള്ള ബല്ലാകടപ്പുറം ജമാഅത്ത് മഹല്ല് നിവാസികളെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടി യുവാക്കളുടെ സാനിധ്യവും, മുതിര്‍ന്നവരുടെ ആവേശവും, പരിപാടിയുടെ വ്യത്യസ്ത കൊണ്ടും മികവുറ്റതായി. ബല്ലാ കടപ്പുറം അബൂദാബി ശാഖാ കമ്മിറ്റി പ്രസിഡണ്ട് കെ കെ നവാസ് ഹസ്സന്റെ അദ്ധ്യക്ഷതയില്‍ …

Read More »

യു.എ.ഇയില്‍ തൊഴില്‍ അന്വേഷകര്‍ക്ക് ആറ് മാസത്തെ താല്‍കാലിക വിസ

Visa

ദുബൈ: യു.എ.ഇ വിസാ നിയമത്തില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തൊഴില്‍ അന്വേഷകര്‍ക്ക് ആറ് മാസത്തെ താല്‍കാലിക വിസ, വിസാ കാലാവധി പിന്നിട്ടവര്‍ക്ക് പിഴയില്ലാതെ മടങ്ങാം. തൊഴിലാളിക്ക് 3000 ദിര്‍ഹം  ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന നിയമം റദ്ദാക്കി. ഇതുവരെ ലഭിച്ച 14 ശതകോടി ബാങ്ക് സെക്യൂരിറ്റി കമ്പനികള്‍ക്ക് തിരിച്ച് നല്‍കും. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് വിസ നീട്ടാം. വിസാ കാലവധി പിന്നിട്ടവര്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More »

സന മാണിക്കോത്തിന് അബൂദാബി കെഎംസിസി സ്വീകരണം നല്‍കി

KMCC

അബൂദാബി : ഹൃസ്വ സന്ദര്‍ശനാര്‍ഥം യു എ ഇ യില്‍ എത്തിയ അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സന മാണിക്കോത്തിന് അബൂദാബി അജാനൂര്‍ പഞ്ചായത്ത് കെഎംസിസി സ്വീകരണം നല്‍കി. മെയ് 29 ചൊവ്വാഴ്ച അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് സ്വീകരണത്തില്‍ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡണ്ട് പികെ അഹ്മദ് ബല്ലാ കടപ്പുറം ഉപഹാരം നല്‍കി.പ്രമുഖ വ്യവസായിയും കാരുണ്യ പ്രവര്‍ത്തകനും സൈഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയര്‍മാനുമായ …

Read More »