Tuesday , June 18 2019
Breaking News

Gulf News

ജനപ്രീതി നേടി ദുബായ് കെ എം സി സി കാസര്‍കോട്‌ മണ്ഡലം കമ്മിറ്റിയുടെ ‘ഹെല്‍ത്തി ഫ്രൈഡേ

KMCC

ദുബായ്: ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി കറാമ ബ്ലൂ ബെല്‍ മെഡിക്കല്‍ സഹകരിച്ചു നടത്തിയ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ‘ ഹെല്‍ത്തി ഫ്രൈഡേ ‘ ഏറെ ജനപ്രീതി നേടി. സാധാരണക്കാരന്റെ ഇന്‍ഷുറന്‍സ് വഴി പോലും ചെയ്യാന്‍ ഒരുപാട് അനുമതികള്‍ എടുക്കേണ്ട പല മെഡിക്കല്‍ ടെസ്റ്റുകളും സൗജന്യമായാണ് ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹെല്‍ത്തി ഫ്രൈഡേ മെഡിക്കല്‍ …

Read More »

ടി എ ഇബ്രാഹിം മെമ്മോറിയല്‍ ട്രോഫി കാസര്‍കോട് മണ്ഡലം കെഎംസിസി മൂന്നാം തവണയും ചാമ്പ്യന്മാര്‍

KMCC

ദോഹ: ഖത്തര്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളിലായി ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ടി എ ഇബ്രാഹിം മെമ്മോറിയല്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍ 3 കാസറഗോഡ് മണ്ഡലം കെഎംസിസി തുടര്‍ച്ചായി മൂന്നാം തവണയും ചാമ്പ്യന്‍മാരായി.ഉദുമ മണ്ഡലം കെഎംസിസി റണ്ണേഴ്‌സ് ആയി. ടൂര്‍ണമെന്റ് ഔപചാരികമായ ഉത്ഘാടനം ഖത്തര്‍ കെഎംസിസി സംസ്ഥാന ഉപദേശക സമിതിഅംഗം എം പി ഷാഫി ഹാജി, സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് …

Read More »

കുവൈത്ത് കെഎംസിസി നാട്ടുകാരനൊരു കൈത്താങ്ങ് സഹായ വിതരണം ചെയ്തു

KMCC

കുവൈത്ത്: കുവൈത്ത് കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ നാട്ടുകാരനൊരു കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള ആദ്യ സഹായം മണ്ഡലം പ്രസിഡന്റ് കബീര്‍ തളങ്കരയുടെ അദ്യക്ഷതയില്‍ മണ്ഡലം ഭാരവാഹികള്‍ ജില്ലാ പ്രസിഡന്റ് അലി മാണിക്കോത്തിനെ ഏല്‍പിച്ചു ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശഹീദ് പാട്ടില്ലത്ത് പ്രവര്‍ത്തക സമിതി അംഗങ്ങളായ ഇക്ബാല്‍ മാവിലാടം സുഹൈല്‍ ബല്ല ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്ള കടവത്ത് സെക്രട്ടറി സിദ്ദിഖ് എതിര്‍ത്തോട് മണ്ഡലം വൈസ് പ്രസിഡന്റ്മാരായ ഉസ്മാന്‍ അബ്ദുള്ള …

Read More »

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ -ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രകയാക്കേണ്ട വ്യക്തിത്വം :ദമ്മാം അനുസ്മരണ സംഗമം

Sangamam

ദമ്മാം :27 വര്‍ഷങ്ങള്‍ക് മുമ്പ് മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജുക്കേഷന്‍ സെന്റര്‍ എന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയത്തിന് തുടക്കം കുറിച്ച മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് മാത്രകയാക്കേണ്ട വ്യക്തിത്വമാണെന്ന് ദമ്മാമില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു.സമൂഹത്തിലെ ദുര്‍ബല വിഭാഗമായ അഗതികളുടെ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കിയുള്ള പ്രവത്തനമായിരുന്നു സയ്യിദ് ത്വാഹിറുല്‍ തങ്ങളുടേത്.അനാഥകള്‍ക്ക് വേണ്ടി കേരളത്തിലുടനീളം ആതുരാലയങ്ങള്‍ ധാരാളമുണ്ടെങ്കിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗമായ …

Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇ യുടെ പരമോന്നത ബഹുമതി

Prime-Minister

ദുബായ്: യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. യു.എ.ഇ യും ഇന്ത്യയും തമ്മിലുള്ള ബന്ധം എല്ലാ തലത്തിലും ശക്തിപ്പെടുത്തുന്നതിനായി മോദി നടത്തിയ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ് യു.എ.ഇ പ്രസിഡന്റ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പുരസ്‌കാരം. മികച്ച സേവനം ചെയുന്ന രാഷ്ട്രതലവന്മാര്‍ക്ക് യു എ ഇ പ്രസിഡന്റ് നല്‍കുന്ന പരമോന്നത ആദരമാണ് സായിദ് മെഡല്‍ . യു.എ.ഇ യുടെ ഏറ്റവും അടുത്ത …

Read More »

യു.എ.ഇ സ്വദേശിവത്കരണം ശക്തമാക്കുന്നു; ഈ വര്‍ഷം 30,000 തൊഴിലുകള്‍

UAE

ദുബൈ: യു.എ.ഇ. സ്വദേശിവത്കരണത്തിന്റെ തോത് കൂട്ടുന്നു. ഈ വര്‍ഷം സ്വകാര്യ മേഖലയില്‍ മുപ്പതിനായിരം സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ യു.എ.ഇ. സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണ് ഈ നടപടികള്‍. ഈ വര്‍ഷം മുപ്പതിനായിരം സ്വദേശി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. നേരിട്ടുള്ള നിയമനത്തിലൂടെ സ്വദേശിവത്കരണ പദ്ധതികള്‍ ശക്തിപ്പെടുത്തുമെന്ന് മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രി നാസര്‍ ബിന്‍ താനി അല്‍ …

Read More »

യു എ ഇ യില്‍ മഴ തുടരുന്നു

Rain

ദുബായ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ചയും മഴപെയ്തു. മഞ്ഞും ശീതക്കാറ്റും കാലത്ത് പ്രകടമായിരുന്നു. തിങ്കളാഴ്ചയും ഇതേ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. റാസല്‍ഖൈമ ഉള്‍പ്പെടെയുള്ള വടക്കന്‍ എമിറേറ്റിലായിരുന്നു മഴ കൂടുതലായി പെയ്തത്. ചിലയിടങ്ങളില്‍ നേരിയ മഴ മാത്രമാണുണ്ടായിരുന്നത്. തിങ്കളാഴ്ച കാറ്റും നേരിയ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അതിജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. ഉം അല്‍ഖുവൈന്‍, ഫുജൈറ എന്നീ എമിറേറ്റുകളിലും ഇടിമിന്നലോടെ മഴ പെയ്തു.

Read More »

യു എ ഇ കളനാട് മഹൽ സംഗമം 2019 അറേബ്യൻ മുറ്റത്ത് പോസ്റ്റർ പ്രകാശനം ചെയ്തു*

Kalanad--Mahal

അബുദാബി :നാലു പതിറ്റാണ്ടുകളായി യുഎഇയിൽ പ്രവർത്തിക്കുന്ന യുഎഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2019 മാർച്ച്‌ ഇരുപത്തിയൊമ്പതാം തീയ്യതി ദുബൈ അൽ മംസാറിൽ വെച്ച് നടക്കുന്ന യുഎഇ കളനാട് മഹൽ സംഗമം 2019 അറേബ്യൻ മുറ്റത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു,യുഎഇ-യിലെ പ്രമുഖ വ്യവസായിയും സൈഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനി ഡയറക്ടറും മത സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ നിറസാന്നിദ്ധ്യവുമായ കുറ്റിക്കോൽ അബൂബക്കർ ആണ് അബുദാബി സൈഫ് ലൈൻ …

Read More »

ത്യക്കരിപ്പൂര്‍ ഫുട്‌ബോള്‍ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

logo

ദുബൈ: ദുബൈ ത്യക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി മാര്‍ച്ച് 22ന് മംസാര്‍ ഇത്തിഹാദ് സ്‌കൂളില്‍ വെച്ച് നടത്തുന്ന ഫുട്‌ബോള്‍ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ദുബൈ കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ സാഹിബ് ഫുട്‌ബോള്‍ ഫെസ്റ്റ് ചെയര്‍മാന്‍ ഫായിസ് ഉടുമ്പുന്തലക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ദുബൈ കെ.എം.സി.സി ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, സുലൈമാന്‍ ഏ.ജി, ഷഹനാസ് അലി എന്‍, നിസാര്‍ …

Read More »

ഷാഡോ വോളി ഫെസ്റ്റ് സീസണ്‍ 2 മാര്‍ച്ച് 22 ന്

Volly

അബുദാബി : യു എ ഇ യിലെ കാസറഗോഡ് പ്രവാസി കൂട്ടായ്മ്മയായ ഷാഡോ സോഷ്യല്‍ ഫോറം 2019 മാര്‍ച്ച് 22 ന് അബുദാബിയിലെ അല്‍ നഹദ ഗേള്‍സ് സ്‌കൂള്‍ ഹാളില്‍ വെച്ച് ഷാഡോ വോളി ഫെസ്റ്റ് സീസണ്‍ 2 സംഘടിപ്പിക്കുന്നു. രാവിലെ പത്ത് മണിമുതല്‍ ആരംഭിക്കുന്ന മത്സരത്തില്‍ അന്താരാഷ്ത്ര താരങ്ങള്‍ അണിനിരക്കുന്ന യു. എ. ഇ യിലെ ആറ് ടീമുകള്‍ പങ്കെടുക്കും.

Read More »