Wednesday , January 22 2020
Breaking News

Gulf News

ഹിഡന്‍ അജണ്ടകള്‍ തിരിച്ചറിഞ്ഞ് പൊതുസമൂഹം നാടിന്റെ സമാധാന്തരീക്ഷം കാത്തു സൂക്ഷിക്കണം

ദുബൈ : മുസ്‌ലിം വൈകാരികത എങ്ങിനെയൊക്കെ മുതലെടുക്കാമെന്ന് ഭരണകൂടങ്ങളും എങ്ങിനെ മാര്‍ക്കറ്റ് ചെയ്യാമെന്ന് വിപണിയും പുതിയ പരീക്ഷണങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന കാലമാണിതെന്നും പരസ്പരം ഭിന്നിപ്പിന്റെ ഹിഡന്‍ അജണ്ടകള്‍ തിരിച്ചറിഞ്ഞുകൊണ്ട് പൊതുസമൂഹം പക്വമായ നിലപാടുകളിലൂടെ നാടിന്റെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്നും യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ബെസ്റ്റ് വെസ്റ്റേണ്‍ ക്രീക് പേള്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് …

Read More »

സൗദിയില്‍ ജൂലായ് മുതല്‍ ‘ ഫാമിലി ടാക്സ്’

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികളില്‍ പലരും കുടുംബത്തെ നാട്ടിലേയ്ക്കയ്ക്കുന്നു. ജൂലായ് ഒന്ന് മുതല്‍ ‘ഫാമിലി ടാക്സ്’ നടപ്പാക്കുന്നതോടെ വന്‍തുക വാര്‍ഷിക ഫീസായി സര്‍ക്കാരിന് നല്‍കേണ്ടിവരുമെന്നതിനാലാണിത്. കൂടെ താമസിക്കുന്ന ആശ്രിതരായ ഓരോ കുടുംബാംഗത്തിനും പ്രതിമാസം 100 റിയാ(ഏകദേശം 1,700 രൂപ)ലാണ് നല്‍കേണ്ടിവരിക. അതായത് ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് പ്രതിമാസം 300 റിയാല്‍(ഏകദേശം 5,100 രൂപ)യാണ് നല്‍കേണ്ടിവരിക.. ഒരു വര്‍ഷത്തെ നികുതി മുന്‍കൂറായി നല്‍കുകയും വേണം. ഭാര്യ കൂടെ …

Read More »

കെ ഇ എ കുവൈറ്റ് ജഹ്‌റ യൂണിറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

കുവൈറ്റ് :കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കെ ഇ എ കുവൈറ്റ് ജഹ്‌റ യൂണിറ്റ് ജഹ്‌റയില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തു. യുണിറ്റ് പ്രസിഡന്റ് ജാഫര്‍ അബ്ദുല്ല അധ്യക്ഷം വഹിച്ച ചടങ്ങ് കെ ഇ എ കേന്ദ്ര പ്രസിഡന്റ് അനില്‍ കള്ളാര്‍ ഉത്ഘാടനം ചെയ്തു. ശിഥിലമായിക്കൊണ്ടിരിക്കുന്ന സൗഹൃദം ഊട്ടി ഉറപ്പിക്കാന്‍ ഇഫ്താര്‍ പോലുള്ള ഇത്തരം സൗഹൃദ കൂട്ടായ്മക്ക് സാധിക്കുമെന്നും, ജാതി മത വര്‍ഗ ഭേതമന്യേ അത്തരം കൂട്ടായ്മയാണ് കാസറഗോഡ് അസോസിയേഷന്‍ …

Read More »

കരാമയില്‍ നെക്സ്റ്റ് ഡോർ ജനറല്‍ ട്രേഡിങ്ങിന്റെ നവീകരിച്ച ഷോറും ഉദ്ഘാടനം ചെയ്തു

ദുബൈ: ദുബൈ കരാമയില്‍ നെക്സ്റ്റ് ഡോര്‍ ജനറല്‍ ട്രേഡിങ്ങ് നവീകരിച്ച ഷോറൂം പ്രമുഖ വ്യവസായിയും പാര്‍ട്ണറുമായ അബ്ദുല്‍ ജലീല്‍ പുതിയമാളിയക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പാര്‍ട്ണര്‍ ഷബീര്‍, രമേശ്, താരിഖ്, റഹൂഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. മിതമായ നിരക്കില്‍ ഗ്രോസറി, ഹൌസ് ഹോള്‍ഡ്, പഴവര്‍ഗ്ഗങ്ങള്‍ പച്ചക്കറികള്‍, ഇലക്ട്രോണിക്‌സ്, മൊബൈല്‍ ഫോണുകള്‍ തുടങ്ങിവ ജനങ്ങളില്‍ എത്തിക്കുക എന്നതാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. അടുത്ത വര്ഷത്തോട് കൂടി കൂടുതല്‍ ബ്രാഞ്ചുകള്‍ യു എ ഇ യുടെ …

Read More »

സാമൂഹ്യ സേവനം ജീവിത ചര്യയാക്കുക: ഖലീല്‍ ഹുദവി

അല്‍ഫലാഹ് ഫൗണ്ടേഷനും യു.എ.ഇ.എക്‌സേഞ്ച് സെന്ററും സംയുക്തമായി നടത്തിയ പത്താമത് റമസാന്‍ പ്രഭാഷണ(റമസാന്‍ നിലാവ്2017) പരിപാടിയില്‍ സമാപന പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം .ഭൂലോകത്ത് അല്ലാഹുവിന് ഏറെ ഇഷ്ടം തന്റെ സഹോദരന്റെ പ്രയാസവും ദുരിതവും തിര്‍ത്ത് കൊടുക്കുന്ന വനേയാണന്നും അത്തരത്തില്‍ നമ്മുടെ ജീവിതം സേവന സന്നദ്ധമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാപന പരിപാടി സെയ്യിദ് ഷമീം തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.അല്‍ ഫലാഹ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.വിദ്ധ്യാര്‍ത്ഥികള്‍ക്കുളള …

Read More »

ദുബൈ കെ എം സി സി കാസറഗോഡ് മുനിസിപ്പല്‍ കമ്മിറ്റി മൊബൈല്‍ മോര്‍ച്ചറി സംഭാവന ചെയ്യും

ദുബായ് : കാസര്‍കോട് മുനിസിപ്പല്‍  സീ എച് സെന്ററിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി ദുബായ് കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി മൊബൈല്‍ മോര്‍ച്ചറിയും അനുബന്ധ ജെനെറേറ്ററും സംഭാവന ചെയ്യും .ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ട്രഷറര്‍ എ അബ്ദുല്‍ റഹ്മാനുമായി നടത്തിയ മുഖാമുഖം പരിപാടിയിലാണ് മുനിസിപ്പല്‍ കമ്മിറ്റി  പദ്ധതി പ്രഖ്യാപിച്ചത്. ഭാരവാഹികളായ ഫൈസല്‍ മുഹ്‌സിന്‍ , ഹസ്‌കര്‍ ചൂരി ,ഹസ്സന്‍ പതിക്കുന്നില്‍, …

Read More »

ഇന്ത്യക്കാര്‍ പരിഭ്രാന്തരാകേണ്ടെതില്ലെന്ന് ഖത്തര്‍

ദോഹ: സൗദി,യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ നയതന്ത്ര ബന്ധം ഉപേക്ഷിച്ചത് പ്രതിസന്ധിയുണ്ടാക്കില്ലെന്ന് ഖത്തര്‍. ഇക്കാര്യത്തില്‍ ഇന്ത്യക്കാര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഖത്തര്‍ അറിയിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യന്‍ എംബസി നല്‍കിയ കത്തിലാണ് ഖത്തര്‍ ഭരണകൂടത്തിന്റെ മറുപടി ലഭിച്ചത്. ആവശ്യ സാധനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. എല്ലാ മുന്‍കരുതലുകളും ഖത്തര്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസിയെ അറിയിച്ചു. ഗള്‍ഫ് സര്‍വീസുകള്‍ക്കായി ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തി. പ്രതിസന്ധിയുണ്ടായാല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ ഉപയോഗിക്കുമെന്ന് എംബസി അറിയിച്ചു. നിരോധനം ബാധിച്ച സര്‍വീസുകളിലെ …

Read More »

പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍-ഖത്തര്‍

ദോഹ: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഉപരോധം നീക്കാന്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനി. ആധുനികവും പുരോഗമന ചിന്താഗതിയുമുള്ള രാജ്യം നയതന്ത്രത്തില്‍ വിശ്വസിക്കുകയും മധ്യപൂര്‍വ മേഖലയിലെ സമാധാനം പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിന് അമാനുഷിക ശക്തിയില്ല. ഏറ്റുമുട്ടലിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. ഭീകരതപ്രവര്‍ത്തനത്തിന് പണം നല്‍കുന്നതിനെ എതിര്‍ക്കുകയും ഭീകരരില്‍ നിന്ന് ലോകത്തെ സംരക്ഷിക്കുകയും ചെയ്യുന്ന രാജ്യമാണ് ഖത്തര്‍- …

Read More »

ഖത്തര്‍ അനുകൂല പോസ്റ്റുകള്‍ക്ക് യുഎഇയില്‍ 15 വര്‍ഷം വരെ തടവ്

അബുദാബി: ഖത്തര്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രാജ്യങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്ന പ്രവാസികള്‍ സൂക്ഷിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ ഖത്തറിനെ അനുകൂലിച്ച് പ്രചാരണം നടത്തുന്നതിന് യുഎഇ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഖത്തറിനെ അനൂകൂലിച്ച് പ്രചാരണം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഏറ്റ് വാങ്ങേണ്ടി വരും. മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവും കുറഞ്ഞത് അഞ്ചു ലക്ഷം ദിര്‍ഹം പിഴയും ലഭിക്കുന്ന സൈബര്‍ കുറ്റകൃത്യമായി ഇതിനെ കാണും. യുഎഇ ജനറല്‍ പ്രോസിക്യൂട്ടര്‍ സൈഫ് …

Read More »

ഇറാനും ഇന്ത്യയും തുണയാവും; ഖത്തറില്‍ ക്ഷാമമുണ്ടാവില്ല

ദോഹ; സൗദിയും യുഎഇയും ഗതാഗത ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഒറ്റപ്പെട്ടു പോയ ഖത്തര്‍ നിവാസികളുടെ ആശങ്ക അകറ്റി ഖത്തര്‍ ഭരണകൂടം. യാതൊരുവിധ ഭക്ഷ്യക്ഷാമവും രാജ്യത്ത് ഉണ്ടാവില്ലെന്ന് ഖത്തര്‍ അമീര്‍ അറിയിച്ചു. നിലവില്‍ ആവശ്യമായത്ര ഭക്ഷ്യവസ്തുകള്‍ ഖത്തറിലുണ്ട്. ഇനി അഥവാ ഭക്ഷ്യവസ്തുകള്‍ക്ക് ക്ഷാമം നേരിട്ടാല്‍ അത് പരിഹരിക്കാനുള്ള വഴികള്‍ ഖത്തറിന് മുന്നിലുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അമീര്‍ വ്യക്തമാക്കി. ഖത്തറിലേക്കുള്ള ഭക്ഷ്യവസ്തുകളുടെ നാല്‍പ്പത് ശതമാനവും സൗദിയില്‍ നിന്ന് കരമാര്‍ഗ്ഗമാണ് എത്തുന്നത്. ഖത്തറിലേക്കുള്ള പാത …

Read More »