Tuesday , June 18 2019
Breaking News

Gulf News

‘പയസ്വിനി ‘ വിനോദയാത്ര സംഘടിപ്പിച്ചു.

Picnic

അബുദാബി : കാസര്‍കോട് പ്രവാസി കൂട്ടായ്മ്മയായ പയസ്വിനി അബുദാബി മിര്‍ഫ റാംപിള്‍ എന്ന പേരില്‍ മിര്‍ഫ പാര്‍ക്കിലേക് വിനോദയാത്ര സംഘടിപ്പിച്ചു. അബുദാബിയില്‍ നിന്നും മുസഫയില്‍ നിന്നും രണ്ടു ബസുകളിലായി നൂറോളം കുടുംബാംഗങ്ങള്‍ പങ്കെടുത്തു. പരിപാടിയില്‍ നിരവധി കലാകായിക മത്സരങ്ങള്‍ സങ്കടിപ്പിച്ചു. പുല്‍വാമയിലെ വീര മൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പയസ്വിനിയുടെ പേരില്‍ അനുശോചനം അറിയിച്ചുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പ്രസിഡണ്ട് ജയകുമാര്‍ പെരിയ,സെക്രെട്ടറി സുനില്‍ കുമാര്‍ ശ്രീയേഷ് , വിശ്വന്‍ …

Read More »

എന്‍ഡോസള്‍ഫാന്‍ : സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം ; ദയാബായി

Dayabai

ദോഹ : കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വിവിധ ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ താന്‍ വീണ്ടും സമരത്തിനിറങ്ങുമെന്ന് പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാര്‍ കാണിക്കുന്നത് നീതി നിഷേധമാണ്. ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കുറച്ചുസമയം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടിരിക്കുന്നത്. എന്നാല്‍ നടപടികള്‍ തൃപ്തികരമല്ലെങ്കില്‍ വീണ്ടും അവരോടൊപ്പം സമരത്തിനിറങ്ങുകയല്ലാതെ നിവൃത്തിയില്ല. ഇന്ന് ഫോക്കസ് ഖത്തര്‍ നടക്കുന്ന ഫീലിംഗ് സമ്മിറ്റില്‍ പങ്കെടുക്കാനായി ഖത്തറില്‍ എത്തിയ …

Read More »

അനുശോചനയോഗം കണ്ണീര്മഴയായി . കൃപേഷിനും ശരത് ലാലിനും പ്രവാസലോകത്തിന്റെ ബാഷ്പാഞ്ജലി

Condolence

ഷാര്‍ജ : കഴിഞ്ഞ ദിവസം സി.പി.എം അതിദാരുണമായി കൊലപ്പെടുത്തിയ കാസറഗോഡ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാലിന്റെയും അനുസ്മരിക്കാന്‍ ഇന്‍കാസ് ഷാര്‍ജ കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗം കണ്ണീര്‍ മഴയായി . സംസാരിച്ച ഓരോരുത്തരും മരിച്ചവരുടെ സുഹൃത്തുക്കളും അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കേട്ടുനിന്നവുടെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു. മരിച്ചവരുടെ ആത്മാവിനായി കൂടിയ ആളുകള്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ .പി ജോണ്‍സന്‍ പകര്‍ന്ന മെഴുകുതിരി …

Read More »

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ സ്മാരക അവാര്‍ഡ് പ്രഖ്യാപിച്ചു

Award

റിയാദ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ,എസ്.വൈ .എസ് സംസഥാന ട്രഷററും  പുത്തിഗെ മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജുക്കേഷന്‍ സെന്റര്‍ ശില്പിയുമായ മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്മരണക്കായി മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം(ജി.സി.സി രാഷ്ട്രങ്ങളിലെ പ്രവാസികളുടെ കൂട്ടായ്മ) നല്‍കുന്ന പ്രഥമ അവാര്‍ഡിന് വൈ .എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനിയെയും ,എം അന്തുഞ്ഞി മൊഗറിനെയും തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. മുഹിമ്മാത്ത് ശരീഅത്ത് കോളേജില്‍ 22 വര്‍ഷമായി …

Read More »

യാത്രയപ്പുകള്‍ ആഭാസമാകരുത്: ദുബായ് കെ എം സി സി

KMCC

ദുബായ്: നല്ലൊരു യുവ തലമുറയെ വളര്‍ത്തി എടുക്കാന്‍ അധ്യാപകരും രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ഒന്നിച്ചു നീങ്ങിയാലേ സാധിക്കുകയുള്ളു. സ്‌കൂള്‍ കോളേജ് പഠനം കഴിഞ്ഞു സാന്‍ഡോഫ് എന്ന പേരില്‍ ചില കുട്ടികള്‍ നടത്തുന്ന പേക്കൂത്തുകള്‍ ഞമ്മളുടെ സംസ്‌കാരത്തിന് തന്നെ യോജിക്കാത്ത നിലയിലാണ്. നമ്മളുടെ കുട്ടികളുടെ മേല്‍ എന്നും ഒരു നിയത്രണം ഏര്‍പ്പെടുത്തേണ്ടത്ത് ഓരോ രക്ഷിതാവിന്റെയും കടമയാണ്. അതിനു രക്ഷിതാക്കളെയും മാതാപിതാക്കളെയും സ്‌കൂള്‍ അധികൃതരുടെയും ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രമേ സാധിക്കുകയുള്ളു എന്നും …

Read More »

ഖത്തര്‍ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ഖത്തര്‍ ദേശിയ കായികദിന വിവിധ പരിപാടികളോടെ ആഘോഷിച്ചു

KMCC

ദോഹ: ഖത്തര്‍ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ഖത്തര്‍ ദേശിയ കായിക ദിനത്തോട് അനുബന്ധിച്ചു വിനോദയാത്രയും, കായിക മത്സരങ്ങളും സംഘടിപ്പിച്ചു. വിനോദയാത്രയുടെ ഫ്‌ലാഗ് ഓഫ് ഖത്തര്‍ കെഎംസിസി ഉപദേശകസമിതി വൈസ് ചെയര്‍മാന്‍ എം പി ഷാഫി ഹാജി നിര്‍വഹിച്ചു. കായിക മത്സരങ്ങളുടെ ഉത്ഘാടനം കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ബഷീര്‍ ചെര്‍ക്കള നിര്‍വഹിച്ചു. നൗഷാദ് പൈക്ക അധ്യക്ഷത വഹിച്ചു, കാസറഗോഡ് ജില്ലാ ഡി ഡിവിഷന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച …

Read More »

ആലൂര്‍ പ്രീമിയര്‍ ലീഗ് ; ലോഗോ പ്രകാശനം ചെയ്തു

Logo

അബുദാബി : ആലൂര്‍ പ്രീമിയര്‍ ലീഗിന്റെ ലേഗോ പ്രകാശനം അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ കെ എം സി സി കാസറകോട് ജില്ലാ പ്രസിഡന്റ് അബ്ദുള്‍റഹിമാന്‍ പൊവ്വല്‍ അറഫാ ടയേഴ്‌സിന്റെ എംഡി റാഫി ക്കു നല്കി നിര്‍വ്വഹിച്ചു. പരിപാടിയില്‍ ആലൂര്‍ പ്രിമിയര്‍ ലീഗ് ചെയര്‍മാന്‍ എ ടി കാദര്‍ ,വൈസ് ചെയര്‍മാന്‍ ടി.കെ മെയ്തീന്‍ കെ എം സി സി മുളിയാര്‍ പഞ്ചായത്ത് വര്‍ക്കിംഗ് പ്രസിഡന്റ് …

Read More »

കെ എം സി സി യുടെ പ്രവര്‍ത്തനം മുസ്ലിം ലീഗിന് മുതല്‍ കൂട്ട് : കല്ലട്ര മാഹിന്‍ ഹാജി

KMCC

ദുബൈ: കെ എം സി സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുസ്ലിം ലീഗിന് മുതല്‍ കൂട്ടാണെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.കെ.എം.സി.സി നടത്തുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ മുസ്ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് കാരണമായിറ്റുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു മാഹിന്‍ ഹാജി. ചടങ്ങില്‍ പ്രസിഡന്റ് ഫൈസല്‍ മുഹ്‌സിന്‍ അദ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി അസ്‌കര്‍ …

Read More »

ദുബായിലും തിളങ്ങി കേരള പോലീസ്; ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പുരസ്‌കാരം

Kerala-Police

ദുബായ്: ദുബായില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ കേരള പോലീസിന് പുരസ്‌കാരം. മൊബൈല്‍ ഗെയിമിലൂടെ ആളുകളെ ബോധവത്കരിക്കുന്നതിനുള്ള മികച്ച ഗെയിമിഫിക്കേഷന്‍ സേവനം . തയ്യാറാക്കിയതിനാണിത്. സുരക്ഷിത ഡ്രൈവിങ്ങിനായുള്ള ‘ട്രാഫിക് ഗുരു’ എന്ന ഗെയിമാണ് പുരസ്‌കാരത്തിനര്‍ഹമായത്. ഐക്യരാഷ്ട്രസഭയുടേതുള്‍പ്പെടെയുള്ള എന്‍ട്രികളെ പിന്തള്ളിയാണ് കേരള പോലീസ് ഈ നേട്ടം സ്വന്തമാക്കിയത്. യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ബിന്‍ ഖലീഫ അല്‍ നഹ്യാനില്‍നിന്ന് കേരള പോലീസിലെ ആംഡ് ബറ്റാലിയന്‍ ഡി.ഐ.ജി. …

Read More »

കറാമയിലെ പ്രവാസി കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനം മാതൃകാപരം- അഷ്‌റഫ് എടനീര്‍

Karama

ദുബൈ: ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കറാമയിലെ പ്രവാസി കൂട്ടായ്മ നടത്തുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ പറഞ്ഞു. സമൂഹത്തിലെ അവശതയനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്നതിനും, അവരുടെ കണ്ണീരൊപ്പുന്നതിനും വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാ കാലത്തും തുടരാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.കറാമയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അഷ്‌റഫ് എടനീര്‍. ഹസ്‌കര്‍ ചൂരി,ഹാരിസ് ബ്രതേര്‍സ്,സര്‍ഫ്രാസ് റഹ്മാന്‍,ഹനീഫ് കറാമ,ഗഫൂര്‍ ഊദ്,ഷാഫി കറാമ, റൗഫ് …

Read More »