Wednesday , January 22 2020
Breaking News

Gulf News

ഒ എന്‍ വി കുറുപ്പിന്റെ വേര്‍പാടില്‍ കല കുവൈറ്റ് അനുശോചിച്ചു

കുവൈറ്റ് സിറ്റി: ആറ് പതിറ്റാണ്ടിലേറെയായി കേരളീയ സാഹിത്യ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന പ്രശസ്ത കവിയും ഗാനരചയിതാവും ജ്ഞാനപീഠ ജേതാവുമായ ഒ.എന്‍.വി. കുറുപ്പിന്റെ വേര്‍പാടില്‍ കല കുവൈറ്റ് അനുശോചിച്ചു. സാഹിത്യ മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും കേരളത്തിന്റെ പൊതു സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. മഞ്ഞള്‍ പ്രസാദവും… ഒരുവട്ടം കൂടി… തുടങ്ങി മലയാളി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഓട്ടനവധി …

Read More »

പ്രവാസി പ്രശ്‌നങ്ങള്‍ വരുന്ന പാര്‍ലിമെന്റ് സെഷനില്‍ ഉന്നയിക്കും: ഇ. അഹമ്മദ്

ദുബൈ : ഗള്‍ഫ് മേഖലയില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസി സമൂഹം അനുഭവിക്കുന്ന കാതലായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി, വരുന്ന പാര്‍ലിമെന്റ്‌റ് സമ്മേളനത്തില്‍ ശക്തമായി ഉന്നയിക്കുമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ.അഹ്മദ് (എം.പി.) അറിയിച്ചു. കഴിഞ്ഞ കാലങ്ങളില്‍ യു.പി.എ ഗവന്മെന്റ് പ്രവാസികള്‍ക്കായി ചെയ്തു പോയ പല നല്ല കാര്യങ്ങള്‍ ഉണ്ടെന്നും, തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്നോണം വിവിധ വിഷയങ്ങളില്‍ ഈ സര്ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുമെന്നും അദ്ദേഹം …

Read More »

കേരള രഞ്ജി ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ധീന്‍ 19 ന് ദോഹയില്‍

ദോഹ: ഖത്തര്‍ കാസര്‍ക്കോട് ജില്ല കെ എം സി സി യുടെ കായിക വിഭാകമായ സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിക്കുന്ന ഒന്നാമത് ജില്ല പ്രിമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സംബദ്ധിക്കാന്‍ കേരള രഞ്ജി ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ധീന്‍ ഈ മാസം (ഫെബ്രുവരി) 19 ന് ദോഹയിലെത്തുന്നു 2015 ല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബെസ്റ്റ് വിക്കറ്റ് കീപ്പറിനുള്ള അവാര്‍ഡ്, കഴിഞ്ഞ രണ്ടു വര്‍ഷക്കാലം കേരള ടീമിന് വേണ്ടി മഹാരഷ്ട്രക്കെതിരേയും സൌരാഷ്ട്രക്കെതിരെയും …

Read More »

റോള മാര്‍ക്കറ്റില്‍ തീപിടുത്തം: കാസര്‍കോട്ടുകാരായ രണ്ടു പേരുടെ കടകള്‍ കത്തി നശിച്ചു

ഷാര്‍ജ: റോള മാര്‍ക്കറ്റില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ രണ്ടു കാസര്‍കോട് സ്വദേശികളുടേത് ഉള്‍പെടെ നിരവധി മലയാളികളുടെ കടകള്‍ കത്തിനശിച്ചു. കാഞ്ഞങ്ങാട് പാണത്തൂരിലെ മൊയ്തീന്റെ ഇലക്ട്രോണിക്‌സ് കട, കാസര്‍കോട് ചൂരിയിലെ നൗഷാദിന്റെ പര്‍ദയും പുതപ്പുകളും വില്‍ക്കുന്ന കട, തളിപ്പറമ്പിലെ നൗഷാദിന്റെ ഇലക്ട്രോണിക്‌സ് കട, വടകരയിലെ യൂസുഫിന്റെ റെഡിമെയ്ഡ് കട എന്നിവയ്ക്കും മുംബൈ സ്വദേശി അനിലിന്റെ തുണിക്കടയ്ക്കുമാണ് തീപിടിച്ചത്. ഫോറന്‍സിക് വിഭാഗം സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവ സമയത്ത് നല്ല കാറ്റുണ്ടായിരുന്നെങ്കിലും …

Read More »

രാഷ്ട്ര നിര്‍മ്മാണത്തില്‍ സ്ത്രീ ശാക്തീകരണം പ്രധാനം

ദുബായ്: അമ്മയാണ് കുടുംബ ഭദ്രതയുടെ നെടും തൂണെന്നും, സ്ത്രീ ശാക്തീകരണം ഗൃഹാന്തരീക്ഷങ്ങളിലാണ് തുടങ്ങേണ്ടതെന്നും, ഇത് സമൂഹ ഉന്നമനത്തിലും , രാഷ്ട്ര നിര്‍മ്മാണത്തിലും വഹിക്കുന്ന പങ്കു വളരെ പ്രധാനപ്പെട്ടതാണെന്നും ഇന്ത്യന്‍ എംബസ്സിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആന്‍ഡ് മിനിസ്റ്റര്‍ നീതാ ഭൂഷന്‍ അഭിപ്രായപ്പെട്ടു. ദുബായ് കെ എം സി സി വനിതാ വിംഗ് അല്‍ ബറാഹ കെ.എം.സി.സി ആസ്ഥാനത് സംഘടിപ്പിച്ച ‘വനിതാ ഫെസ്റ്റ്2016’ ല്‍ ഉത്ഘാടന പ്രസംഗം നടത്തുകയായിരുന്നു അവര്‍ …

Read More »

ഫാഷിസ്റ്റുകളെ ചെറുത്ത് തോല്‍പ്പിക്കാന്‍ ജനാധിപത്യ മതേതര കൂട്ടായ്മകളില്‍ മുസ്ലിംകള്‍ സക്രിയരാകുക മുസ്തഫാ തന്‍വീര്‍

ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെ മറികടക്കാന്‍ മുസ്ലിം അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ജനാധിപത്യ മതേതര കൂട്ടായ്മകളില്‍ കൂടുതല്‍ സജീവമാകുകയും സക്രിയമാകുകയും ചെയ്യണമെന്നു എം.എസ് .എം. സംസ്ഥാന പ്രസിഡന്റും ”സ്‌നേഹസംവാദം” മാസിക പത്രാധിപരുമായ മുസ്തഫാ തന്‍വീര്‍ അഭിപ്രായപ്പെട്ടു. മതേതരഇന്ത്യ എന്ന മഹത്തായ ആശയത്തെ കീഴ്‌മേല്‍ മറിക്കുന്ന സാഹചര്യങ്ങള്‍ ഭാരതത്തില്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ മതേതര ജനാധിപത്യ സംവിധാനങ്ങില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ നാം തയ്യാറാകണം. മത സ്വാതന്ത്ര്യവും മതേതര സ്വഭാവവും വിഭാവന ചെയ്ത ഭരണഘടനയെ മാനിക്കാത്തവര്‍ അധികാരത്തില്‍ …

Read More »

അസഹിഷ്ണുതക്കെതിരെ പ്രതിരോധം തീര്‍ത്ത് യൂത്ത്ഫോറം

  ദോഹ: ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കും ഫാഷിസ്റ്റ് കൈയ്യേറ്റങ്ങള്‍ക്കുമെതിരെ ‘യൂത്ത് ലൈവ് അഗെയിന്‍സ്റ്റ് ഇന്‍ടോളറന്‍സ്’ എന്ന തലക്കെട്ടില്‍ യൂത്ത് ഫോറം സംഘടിപ്പിച്ച യുവജനസന്ധ്യ പ്രവാസി യുവാക്കളുടെ സര്‍ഗാത്മക സാംസ്കാരിക പ്രതികരണമായി. ചിത്രകാരന്മാരായ ബാസിത്ത്, അബ്ദുല്‍കരീം കക്കോവ്, ഫായിസ് തലശ്ശേരി, സ്കൂള്‍ വിദ്യാര്‍ഥിനിയായ സാന്ദ്ര രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. നാടന്‍ പാട്ട്, കവിതാലാപനം, ഉദ്ദരണി തുടങ്ങിയവയുമായി ആകാശവാണി കോഴിക്കോട് നിലയത്തിലെ കലാകാരന്‍ നവാസ് പാലേരി, ത്വയ്യിബ്, …

Read More »

സൗദി പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം; നാല് പേര്‍ മരിച്ചു

റിയാദ്:സൗദി അറേബ്യയിലെ ഒരു പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുള്ളതായി സൗദി ആഭ്യന്തരമന്ത്രാലയം സുരക്ഷാ വാക്താവ് അറിയിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. റിയാദില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ അല്‍ഹസ്സ നഗരത്തിലെ ഇമാം റിളാ മസ്ജിദില്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരവേളയിലാണ് സ്‌ഫോടനം ഉണ്ടായത്. അല്‍ഹസ്സയില്‍ ആരാംകൊ കമ്പനിയും ജീവനക്കാരുടെ താമസകേന്ദ്രവും ഉള്‍പ്പെടുന്ന സുരക്ഷാവളയമുള്ള മഹാസിന്‍ ഏരിയയിലാണ് ഇമാം റിളാ മസ്ജിദ്. ഒരു …

Read More »

ഒമാനില്‍ ബസ് അപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം നാലുമരണം

മസ്‌കത്ത്: ഒമാനിലെ നിസ്വയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം നാലു പേര്‍ മരിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. നിസ്വ ഇന്ത്യന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ കണ്ണൂര്‍ ഇരിട്ടി സ്വദേശി മുഹമ്മദ് ഷമ്മാസ്, കോട്ടയം സ്വദേശി മസ്‌കത്ത് ഫാര്‍മസി ജീവനക്കാരനായ സജ്ജാദിന്റെ മകള്‍ റുഅയ്യ എന്നിവരാണ് മരിച്ച മലയാളികള്‍. ബസ് ജീവനക്കാരായ ഒമാന്‍ സ്വദേശികളാണ് മരിച്ച മറ്റുള്ളവര്‍. സ്‌കൂളില്‍ നിന്ന് ബഹ്ലയിലേക്ക് വിനോദയാത്ര പോയ …

Read More »

മുന്‍ഗാമികളേയും ചരിത്രങ്ങളേയും വിസ്മരിക്കുന്നവര്‍ക്ക് നാട്ടില്‍ ഐക്യം കാത്തു സൂക്ഷിക്കാനാകില്ലെന്ന് ടി.ഇ അബ്ദുല്ല

ദുബൈ: മുന്‍ഗാമികളേയും ചരിത്രങ്ങളേയും വിസ്മരിക്കുന്നവര്‍ക്ക് ഒരു നല്ല സമൂഹിക സേവകനാകാനോ, നാട്ടില്‍ ഐക്യവും സമാധാനാവും കാത്തു സൂക്ഷിക്കാനോ കഴിയില്ലെന്ന് മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല, ദുബൈ കെ.എം.സി.സി കാസറഗോഡ് മണ്ഡലം പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, സാമൂഹ്യ സേവകരും രാഷ്ട്രീയ പ്രവര്‍ത്തകരും ജാതി മത വര്‍ഗ്ഗീയ ചേരി തിരിവുകള്‍ വെടിഞ്ഞ് നാടിന്റെ ഉന്നമനത്തിനായി മുസ്ലിം ലീഗ് ദേശീയ നേതാവ് പി.കെ കുഞ്ഞാലി …

Read More »