Friday , November 22 2019
Breaking News

Gulf News

പ്രമേഹം നിയന്ത്രിക്കുന്നതില്‍ ഭക്ഷണശീലം പ്രധാനം. ഉസ്മാന്‍ മുഹമ്മദ്

ദോഹ. പ്രമേഹം നിയന്ത്രിക്കുന്നതില്‍ ശാരീരിക വ്യായാമങ്ങളെ പോലെ തന്നെ ഭക്ഷണ ശീലങ്ങളും പ്രധാനമാണെന്ന് സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ്സ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് മീഡിയ പല്‍സ് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമേഹത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിവ് കൂടുമ്പോഴും രോഗികളുടെ എണ്ണം കൂടുന്നത് പ്രായോഗിക നടപടികളില്ലാത്തതുകൊണ്ടാണ്. കാര്‍ബോ ഹൈഡ്രേറ്റുകള്‍ കുറഞ്ഞ ആഹാരങ്ങള്‍ ശീലമാക്കുകയും ആവശ്യത്തിന് പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ …

Read More »

റോഡ് മുറിച്ചുകടക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പൊലീസ്

അബൂദബി: റോഡ് മുറിച്ചുകടക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് അബൂദബി പൊലീസ്. കാല്‍നട യാത്രികര്‍ നിര്‍ദിഷ്ട ഭാഗങ്ങളിലൂടെ മാത്രം റോഡുകള്‍ മുറിച്ചുകടക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. റോഡ് മുറിച്ചുകടക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും സന്ദേശങ്ങള്‍ വായിക്കുന്നതും അയക്കുന്നതുമെല്ലാം അപകടങ്ങള്‍ക്ക് കാരണമായേക്കാം. വാഹനങ്ങള്‍ കയറിയുള്ള മരണങ്ങളും ഗുരുതര പരിക്കുകളും ഒഴിവാക്കുന്നതിന് മുറിച്ചുകടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കല്‍ അനിവാര്യമാണെന്ന് ട്രാഫിക് ആന്റ് പട്രോള്‍സ് ഡയറക്ടറേറ്റ് ഹൈവേസ് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ സലാഹ് അബ്ദുല്ല അല്‍ …

Read More »

നീണ്ട ഇടവേളക്കുശേഷം സുല്‍ത്താന്‍ ഖാബൂസ് സംയുക്ത സഭയെ അഭിസംബോധന ചെയ്തു

മസ്‌കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് നീണ്ട ഇടവേളക്കുശേഷം രാജ്യത്തെ സംയുക്ത സഭയെ അഭിസംബോധന ചെയ്തു. 2012ന് ശേഷം ആദ്യമായാണ് സുല്‍ത്താന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയും അധോസഭയും ഉള്‍പ്പെടുന്ന ഒമാന്‍ കൗണ്‍സിലില്‍ പ്രസംഗിക്കുന്നത്. മനാ വിലായത്തിലെ ഹിസന്‍ അല്‍ ഷുമൂഖ് കൊട്ടാരത്തിലാണ് കൗണ്‍സില്‍ നടന്നത്. പലതുകൊണ്ടും ശ്രദ്ധേയമായിരുന്നു സുല്‍ത്താന്റെ പ്രസംഗം. മജ്‌ലിസുദ്ദൗല, മജ്‌ലിസുശ്ശൂറ എന്നിവ ഉള്‍പ്പെട്ട ഒമാന്‍ കൗണ്‍സിലില്‍ നടത്തിയ പ്രസംഗം രാജ്യത്തെ ദേശീയ ടെലിവിഷന്‍ തല്‍സമയം സംപ്രേഷണം …

Read More »

സൗദി വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നു

ജിദ്ദ: രാജ്യത്തെ വിമാനത്താവളങ്ങളും അനുബന്ധ സേവനങ്ങളും സ്വകാര്യവത്കരിക്കാന്‍ തീരുമാനമായി. 2016ല്‍ തന്നെ ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വിമാനത്താവളങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിച്ച് സേവനരംഗം കുറ്റമറ്റമതാക്കണമെന്ന നയത്തിന്റെ ഭാഗമായാണ് സ്വകാര്യമേഖലയെ പരിഗണിക്കുന്നതെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ സുലൈമാന്‍ അല്‍ ഹംദാന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഇതുവഴി ദേശീയ ബജറ്റിന്റെ ഭാരം കുറക്കുകയെന്ന ലക്ഷ്യവും കൈവരിക്കാനാകും. രാജ്യാന്തര എണ്ണ വിപണിയിലെ ഇടിവ് സൗദി സമ്പദ്ഘടനയെ …

Read More »

ആലൂര്‍ മഹമൂദ് ഹാജിയെ ദുബായില്‍ ആദരിച്ചു

ദുബായ് : മൂന്ന് പതിറ്റാണ്ടോളമായി ദുബായില്‍ മത-സാമൂഹ്യസാംസ്‌കാരിക പത്രപ്രവര്‍ത്തക രംഗങ്ങളില്‍പ്രവര്‍ത്തിച്ചു വരുന്ന സുന്നി ഓണ്‍ലൈന്‍ ഇസ്ലാമിക പ്രഭാഷകനായ ആലൂര്‍ ടി.എ. മഹമൂദ് ഹാജിയെ ദുബായില്‍ ആദരിച്ചു. കാസര്‍കോട്ടെ ഗസല്‍ രജത ജൂബിലിയുടെ ഭാഗമായി പ്രവാസി സമൂഹത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കാസര്‍കോട്ടെ മഹല്‍ വ്യക്തികളെ ആദരിക്കുന്നത്തിന്റെ ഭാഗമായുള്ള ആദരവാണ് ലഭിച്ചത്. ദുബായ് ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വിധികര്‍ത്താവും ദുബായ് ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്റര്‍ പ്രിന്‍സിപ്പളും പ്രമുഖ …

Read More »

ദുബായ് എയര്‍ഷോ തുടങ്ങി; ആകാശഭീമന്മാര്‍ അരങ്ങില്‍

ദുബായ് : ഉഗ്രസംഹാരശേഷിയുള്ള പോര്‍വിമാനങ്ങളുടെയും ആഡംബര യാത്രാവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും വന്‍നിരയുമായി ദുബായ് എയര്‍ഷോയ്ക്ക് അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ തുടക്കമായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഇരുവരും വിവിധ വിമാനങ്ങളിലും പവിലിയനുകളിലും സന്ദര്‍ശനം നടത്തി. യുഎഇ ബഹിരാകാശ …

Read More »

ടിപ്പു സുല്‍ത്താന്‍ മത മൈത്രിയുടെ പ്രതീകം

ദോഹ. ഇന്ത്യയില്‍ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ മാതൃകാപരമായ മുന്നേറ്റം നടത്തിയ ടിപ്പു സുല്‍ത്താന്‍ മതമൈത്രിയുടേയും ദേശ സ്‌നേഹത്തിന്റേയും പ്രതീകമാണെന്ന് ദോഹയില്‍ ടിപ്പു സുല്‍ത്താന്‍ ചരിത്ര ഡോക്യൂമെന്ററി പ്രകാശന ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ടിപ്പുവിനെ മതഭ്രാന്തനും വര്‍ഗീയ വാദിയുമായി ചിത്രീകരിക്കുവാനുള്ള ശ്രമങ്ങള്‍ ചരിത്രത്തെ വികലമാക്കുന്നതാണ്. ടിപ്പു ഒരിക്കലും മതവിദ്വോഷമോ വര്‍ഗീയ നിലപാടുകളോ സ്വീകരിച്ചിരുന്നില്ല. ബ്രിട്ടീഷ് ആധിപത്യത്തിന്നെതിരെ ഇന്ത്യന്‍ മുന്നേറ്റത്തിന്റെ പട നയിച്ച ടിപ്പുവിന്റെ ചരിത്രം വികലമാക്കുന്നതില്‍ പാശ്ചാത്യരും ഫാസിസ്റ്റുകളും നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കുവാന്‍ …

Read More »

തദ്ദേശസ്വയം ഭരണ തെരുഞ്ഞടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം: പ്രവാസ ലോകത്തും ആഹ്ലാദം

ദുബൈ : തദ്ദേശസ്വയം ഭരണ തെരുഞ്ഞടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തില്‍ പ്രവാസ ലോകത്ത് ആഹ്ലാദവും ആഘോഷവും. ദുബായ് കെ എം സി സി കാസര്‍കോട് ജില്ല കമ്മിറ്റിയുടെ നേത്രത്വത്തില്‍ വിജയാഘോഷം നടന്നു പച്ച ലഡ്ഡു വിടരണവും ഐക്യ മുന്നണി അനുഭാവികളുടെ സംഘമവും നടന്നു. കാസറഗോഡ് ജില്ല പഞ്ചായത്ത് എല്‍ ഡി എഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ സാധിച്ചത് മതേതര വിശ്വാസികള്‍ യു ഡി എഫിനനോപ്പം ആണെന്ന് തെളിയിചിരിക്കുകയാണെന്ന് വിജയ …

Read More »

രാത്രി കാല പോസ്റ്റ്‌മോര്‍ട്ടം; എന്‍ എ നെല്ലിക്കുന്നിനെ അഭിനന്ദിച്ചു

കാസര്‍കോട് : കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഏറെക്കാലമായി ആവശ്യപ്പെടുന്ന രാത്രികാല പോസ്റ്റ്‌മോര്‍ട്ടത്തിന് അനുമതി നല്‍കിയ കേരള സര്‍ക്കാറിനും നിരന്ദരമായ പോരാട്ടത്തിലൂടെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമം നടത്തിയ എന്‍ എ നെല്ലിക്കുന്നിനെയും കെ എം സി സി ഖത്തര്‍ കാസര്‍ക്കോട് ജില്ല പ്രസിഡണ്ട് എം ലുഖ്മാനുല്‍ ഹക്കീം ജനറല്‍ സെക്രട്ടി സാദിക്ക് പാക്യാര മുന്‍ ട്രഷറര്‍ മുസ്തഫ ബാങ്കോട് എന്നിവര്‍ അഭിനന്ദിച്ചു. രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തെരഞ്ഞെടുത്തിട്ടുള്ള കേരളത്തിലെ ഏകജനറല്‍ ആസ്പത്രി കാസര്‍കോടാണെന്നുള്ളതും …

Read More »

കെ.എം.സി.സി ആസ്ഥാനത്ത് പതാക ഉയര്‍ത്തി

ദുബൈ: യു.എ.ഇ ദേശീയ പതാക ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി പരിസരത്ത് നടന്ന ചടങ്ങില്‍ ചന്ദ്രിക ഡയറക്റ്റര്‍ ഡോ:പി.എ ഇബ്രാഹിം ഹാജി യു.എ.ഇ ദേശീയ പതാക ഉയര്‍ത്തി. യു.എ.ഇ ജനത ഒറ്റ മനസ്സോടെ നവംബര്‍ 3ന് ഉച്ചക്ക് 12ന് രാജ്യത്ത് മുഴുവന്‍ യു.എ.ഇ ദേശീയ പതാക ഉയര്‍ന്നപ്പോള്‍ രജ്യത്തിന്റെ ഐക്യ ബോധവും അഭിമാനവും നിറഞ്ഞൊഴുകി. ലോകമെങ്ങും സംഘര്‍ഷവും അസഹിഷ്ണുതയും വര്‍ധിച്ചുവരുന്ന കാലത്ത് യു.എ.ഇ പാരസ്പര്യ ബോധം മാതൃകയാകുകയാണ് എന്ന് നേതാക്കള്‍ പറഞ്ഞു. …

Read More »