Thursday , September 19 2019
Breaking News

Gulf News

ഓണ്‍ലൈന്‍, സ്മാര്‍ട്‌ഫോണ്‍ വഴി വീസയ്ക്ക് വന്‍ സ്വീകരണം

visa

അബുദാബി : ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഓണ്‍ലൈന്‍, സ്മാര്‍ട്‌ഫോണ്‍ വഴിയുള്ള വീസകള്‍ക്കു വന്‍പ്രതികരണം. സ്വദേശികളുടെയും വിദേശികളുടെയും വീസാ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. വീസാ നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണു ഹ്രസ്വകാല വീസകള്‍ക്ക് അപേക്ഷിക്കാന്‍ വെബ്‌സൈറ്റിലും സ്മാര്‍ട്‌ഫോണിലും സൗകര്യം ഒരുക്കിയത്. യുഎഇ തിരിച്ചറിയല്‍ കാര്‍ഡ് അവലംബിച്ചാണു വീസ പ്രക്രിയകള്‍ പൂര്‍ത്തിയാക്കുന്നത്. അതിനൂതന സാങ്കേതിക സംവിധാനങ്ങളൊരുക്കി യുഎഇയിലെ താമസ കുടിയേറ്റ വകുപ്പുകളില്‍ തിരക്കൊഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സര്‍ക്കാര്‍ സ്മാര്‍ട് പദ്ധതി എക്‌സിക്യൂട്ടീവ് …

Read More »

അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നു : ദിനേശ് ഉദേനിയ

Dinesh

ദോഹ : ഇന്തോ അറബ് ബന്ധം കൂടുതല്‍ ഊഷ്മളവും സുദൃഢവുമാക്കുന്നതില്‍ അറബി ഭാഷക്ക് സുപ്രധാനമായ പങ്കുണ്ടെന്നും ലോക സംസ്‌കാരത്തിനും വൈജ്ഞാനിക നവോത്ഥാനത്തിനും അനര്‍ഘ സംഭാവനകള്‍ നല്‍കിയ അറബി ഭാഷ ചരിത്രപരവും സാഹിത്യപരവുമായ ഒട്ടേറെ സവിശേഷതകളുള്ളതാണെന്നും ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് ഉദേനിയ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ കൃതി പ്രകാശന്‍ ദോഹയിലെ ഇന്ത്യന്‍ സ്‌ക്കൂളുകളിലെ അറബി അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപനം കൂടുതല്‍ …

Read More »

ഷാര്‍ജയില്‍ വന്‍ അഗ്‌നിബാധ; കത്തിനശിച്ചത് നൂറോളം ഫ്‌ലാറ്റുകള്‍

fire

ഷാര്‍ജ : അല്‍ മജാസ് ഭാഗത്ത് എച്ച്എസ്ബിസി ബാങ്കിനു സമീപത്തുള്ള ബഹുനില താമസകേന്ദ്രത്തിലുണ്ടായ അഗ്‌നിബാധയില്‍ വന്‍ നാശനഷ്ടം. പാര്‍ക്കിങ് മേഖല ഉള്‍പ്പെടെ 32 നിലകളുള്ള നാസര്‍ ടവറിന്റെ ഇരുഭാഗത്തുമായി നൂറോളം ഫ്‌ലാറ്റുകള്‍ പൂര്‍ണമായും കത്തിനശിച്ചു. മലയാളി കുടുംബങ്ങള്‍ ഉള്‍പ്പെടെ താമസിക്കുന്ന ഇവിടെ പലര്‍ക്കും ഉടുവസ്ത്രമൊഴികെ എല്ലാം നഷ്ടപ്പെട്ടു. ഇരുപതോളം പേര്‍ക്കു പരുക്കേറ്റു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കെട്ടിടത്തിനു താഴെ പാര്‍ക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണു …

Read More »

ഗാന്ധി സ്മൃതി’ടി.ടി. ഇസ്മായില്‍, ശ്യാം സുന്ദര്‍ സംബന്ധിക്കും

Gandhi

ദുബൈ : ഒകോബര്‍ 2 ന് വെള്ളിയാഴ്ച രാത്രി 8 മണിക്ക് അല്‍ ബറഹ കെ എം സി സി ഹാളില്‍ ദുബൈ കെ.എം.സി.സി. സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതിയില്‍ പി.എസ്.സി. മെമ്പര്‍ ടി.ടി. ഇസ്മായില്‍ ‘പ്രവാസികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും’ എന്ന വിഷയത്തിലും, ഉഥഎക സംസ്ഥാന ട്രഷററും സി.പി.ഐ.എം. ആലപ്പുഴ ജില്ലാ കമ്മിറ്റി മെമ്പറുമായിരുന്ന ശ്യാം സുന്ദര്‍ ‘ഗാന്ധിജിയുടെ ജീവിതവും സന്ദേശവും’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. പി എസ് …

Read More »

മിനാ ദുരന്തം: 77 ഇന്ത്യക്കാരെ ഇനിയും കണ്ടെത്തിയില്ല

meena

ദുബായ്: ഹജ്ജ് കര്‍മത്തിനിടെ മിനായിലുണ്ടായ ദുരന്തത്തെത്തുടര്‍ന്ന് ഇന്ത്യക്കാരായ 77 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍ ഇതില്‍ മലയാളികളാരും ഇല്ല. കാണാതായ 77 പേരുടെ വിവരങ്ങളാണ് ചൊവ്വാഴ്ച രാത്രി അധികൃതര്‍ പ്രസിദ്ധീകരിച്ചത്. ഇന്ത്യയില്‍നിന്ന് തീര്‍ഥാടനത്തിനായി എത്തിയ ഹാജിമാരുടെ ബന്ധുക്കളില്‍നിന്നും മറ്റും ലഭിച്ച പരാതി അനുസരിച്ചുള്ള പട്ടികയാണ് ഹജജ് മിഷന്‍ പുറത്തുവിട്ടത്. ആന്ധ്രാപ്രദേശില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും തെലങ്കാനയില്‍നിന്നും ഒന്നു വീതം, അസമില്‍ നിന്ന് നാല്, ബിഹാറില്‍നിന്നും ഗുജറാത്തില്‍നിന്നും …

Read More »

മലയാളിയുടെ വധശിക്ഷ യു.എ.ഇ. കോടതി റദ്ദാക്കി

Gamgadharan

അബുദാബി: ബലാത്സംഗക്കേസില്‍ തടവില്‍ക്കഴിയുന്ന തിരൂര്‍ ഏഴൂര്‍ കളരിക്കല്‍ ഇ.കെ. ഗംഗാധര(58)ന്റെ വധശിക്ഷ യു.എ.ഇ. ഫെഡറല്‍ സുപ്രീംകോടതി റദ്ദാക്കി. പകരം, പത്തുവര്‍ഷം തടവ് അനുഭവിക്കാനും പിന്നീട് നാടുകടത്താനും ഉത്തരവിട്ടു. ഗംഗാധരന്‍ ജോലിചെയ്തിരുന്ന അബുദാബിയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസിലാണ് വിധി. കുട്ടിയെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതാണ് വഴിത്തിരിവായത്. 2013 ഏപ്രില്‍ 14ന് സ്‌കൂളിലെ അടുക്കളയില്‍ സ്വദേശിവിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഗംഗാധരന് മാപ്പുനല്‍കാന്‍ കുട്ടിയുടെ ബന്ധുക്കള്‍ വിസമ്മതിക്കുകയും പരമാവധി ശിക്ഷനല്‍കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. …

Read More »

യെമന്‍ കേരളത്തിന് ഇസ്‌ലാമിക പൈതൃകം കൈമാറി:സയ്യിദ് ബഷീറലി തങ്ങള്‍

Pannakkad-Sayyad-Basheer-Ali-Thangal

ദുബൈ: കേരളത്തിലെ മുസ്‌ലിംകള്‍ വിജ്ഞാനപരവും വിശ്വാസപരവുമായ കാര്യത്തില്‍ യെമന്‍ എന്ന രാജ്യത്തോട് കടപ്പെട്ടിരിക്കുകയാണെന്നും കേരളത്തിന് ഇസ്‌ലാമിക പൈതൃകം പകര്‍ന്നുനല്‍കിയ രാജ്യമാണ് യെമന്‍ എന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. യെമന്‍ എന്ന രാജ്യം ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി സഹകരിച്ച് ദുബൈ കെ.എം.സി.സി. നടത്തുന്ന കാമ്പയിനില്‍ എല്ലാവരും പങ്കാളികളാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദുബൈ കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ മണ്ഡലം …

Read More »

തീര്‍ത്ഥാടക ലക്ഷങ്ങള്‍ മിനായില്‍; അറഫാ സംഗമം ബുധനാഴ്ച

Arafa

മക്ക: ഖലീലുള്ളാഹി ഇബ്രാഹിം നബി(അ)യുടെ വിളിക്കുത്തരം നല്‍കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അല്ലാഹുവിന്റെ അതിഥികളായെത്തിയ തീര്‍ത്ഥാടക ലക്ഷങ്ങള്‍ മിനാ താഴ്‌വരയില്‍ നിറഞ്ഞു. തിങ്കളാഴ്ച രാത്രി മുതല്‍ തന്നെ മിനായിലേക്ക് ഹാജിമാരുടെ പ്രയാണം തുടങ്ങിയിരുന്നു. അഷ്ട ദിക്കുകളില്‍ നിന്നുമെത്തിയ തീര്‍ത്ഥാടക ലക്ഷങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന് ഉയരുന്ന തല്‍ബിയ്യത്തിന്റെ ശബ്ദവീചികള്‍ മാത്രമാണെങ്ങും. മക്കയിലെ താമസസ്ഥലത്ത് നിന്ന് ബസിലും കാല്‍നടയായുമാണ് ഹാജിമാര്‍ മിനായിലേക്ക് ഒഴുകിയത്. തമ്പുകളുടെ നഗരമായ മിന നാളെ പുലരും വരെ …

Read More »

ഷെയ്ഖ് സായിദ് പള്ളി ബലിപെരുന്നാളിന് വിശ്വാസികള്‍ക്കായി തുറക്കും

fUJAIRA

ഫുജൈറ : ഫുജൈറയിലെ ഷെയ്ഖ് സായിദ് പള്ളി ബലിപെരുന്നാളില്‍ വിശ്വാസികള്‍ക്കു തുറന്നുകൊടുക്കും. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആരാധനാലയമെന്ന കീര്‍ത്തിയുള്ള മസ്ജിദ് വിശ്വാസികളെ സ്വീകരിക്കാനായി ഒരുങ്ങിക്കഴിഞ്ഞു. സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി, എമിറേറ്റ് കിരീടാവകാശി മുഹമ്മദ് ബിന്‍ ഹമദ് അല്‍ ഷര്‍ഖി എന്നിവരുടെ നിര്‍ദേശ പ്രകാരമാണു ബലിപെരുന്നാളിനു പള്ളി തുറക്കുന്നത്. ഉദ്ഘാടനത്തിന്റെ മുന്നോടിയായാണ് ഈദ് പ്രാര്‍ഥനയ്ക്കായി പള്ളി തുറക്കുന്നതെന്ന് അധികൃതര്‍ …

Read More »

ദുബായ് ഭരണാധികാരിയുടെ മകന്‍ ശൈഖ് റാഷിദ് അന്തരിച്ചു

Obit

ദുബായ്: യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്തമകന്‍ ശൈഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. മുപ്പത്തിനാലുകാരനായ ശൈഖ് റാഷിദ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്. ശനിയാഴ്ച കാലത്തായിരുന്നു മരണം. ദുബായില്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് റൂളേര്‍സ് കോര്‍ട്ടാണ് മരണവിവരം അറിയിച്ചത്. വലിയ കുതിരക്കമ്പക്കാരനായിരുന്ന ശൈഖ് റാഷിദ് സാബീല്‍ സ്റ്റാബിള്‍സിന്റെ ഉടമയായിരുന്നു. ശൈഖ് …

Read More »