Monday , June 17 2019
Breaking News

Gulf News

ഫോണില്‍ ആശംസ അറിയിക്കാന്‍ കഴിഞ്ഞില്ല; ഇമറാത്തി ബാലികയുടെ ദു:ഖം മാറ്റാന്‍ ഭരണാധികാരി നേരിട്ടെത്തി

Dubai

ദുബായ്: ദേശീയദിനത്തോടനുബന്ധിച്ച് യു.എ.ഇ. നിവാസികള്‍ക്ക് ലഭിച്ച അവിസ്മരണീയമായ സമ്മാനമായിരുന്നു യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ശബ്ദസന്ദേശം. 1971 എന്ന ഫോണ്‍ നമ്പറില്‍നിന്ന് ദുബായിലെ മിക്കവാറും താമസക്കാര്‍ക്ക് ഭരണാധികാരിയുടെ ശബ്ദത്തില്‍ ഫോണിലൂടെ ആശംസാസന്ദേശം ലഭിച്ചു. ഫോണിലൂടെ ഈ ആശംസ ലഭിച്ചില്ലെന്ന് സങ്കടപ്പെട്ട ഇമറാത്തി ബാലികയെ കാണാനും ആശംസകള്‍ അറിയിക്കാനും ദുബായ് ഭരണാധികാരി നേരിട്ടെത്തി. ‘ശൈഖ് മുഹമ്മദ് എന്നോട് സംസാരിച്ചില്ല’ എന്ന് പൊട്ടിക്കരയുന്ന …

Read More »

ഒന്നല്ല ഒരായിരം കേസുകൊടുത്തലും ഒരു ലീഗുകാരനെ നിങ്ങള്‍ക്ക് വര്‍ഗീയവാദിയാക്കാന്‍ കഴിയില്ല: കെ.എം.ഷാജി എം.എല്‍.എ

K-M-Shaji

ദുബൈ: ആയിരം തെരഞ്ഞെടുപ്പില്‍ തോറ്റാലും, ഒന്നല്ല ഒരായിരം കേസ് കൊടുത്താലും കോടതി വിധി വന്നാലും മനസില്‍ ലീഗെന്ന ആശയവുമായി നടക്കുന്ന ഒറ്റ ലീഗുകാരനെയും വര്‍ഗീയവാദിയാക്കാന്‍ നിങ്ങള്‍ക്ക് സി.പി.എംമ്മിനു കഴിയില്ല എന്ന് കെ.എം. ഷാജി എം.എല്‍.എ ,ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നാലാംകിട തട്ടിപ്പുകാരന്‍ നിയമസഭയുടെ ഓട് പൊളിച്ചു കയരിയിരികാം എന്ന് വ്യാമോഹിച്ചു , ആ ഓട് പൊളിച്ചു …

Read More »

സൗദി കിരീടാവകാശിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

G-200-uchakodi

ബ്യൂണസ് ഐറിസ്: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, സാംസ്‌കാരിക, ഊര്‍ജ വികസന വിഷയങ്ങളില്‍ രാജ്യങ്ങള്‍ക്കിടയിലുള്ള ഉഭയകക്ഷി സഖ്യത്തെ കുറിച്ചാണ് ഇരു ഭരണാധികാരികളും ചര്‍ച്ച നടത്തിയത്. സാങ്കേതിക വിദ്യ, പുനരുപയോഗ ഊര്‍ജം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളിലെ അധിക നിക്ഷേപ സമാഹരണത്തെ കുറിച്ചും ചര്‍ച്ച നടത്തി. മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ …

Read More »

23 വര്‍ഷത്തിനു ശേഷം അവര്‍ വീണ്ടും ഒന്നിച്ചു ;നായന്മാര്‍മൂല ടി ഐ എച്ച് എസ് പൂര്‍വവിദ്യാര്‍ത്ഥി പ്രവാസി കൂട്ടായ്മ നവ്യാനുഭവമായി

photo

ദുബൈ : 23 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും ഒന്നിച്ചു… ടി ഐ എച്ച് എസ് നായന്മാര്‍മൂല പൂര്‍വ്വവിദ്യാര്‍ത്ഥി പ്രവാസി കൂട്ടായ്മ നവ്യാനുഭവമായി. പ്രൗഢഗംഭീരമായ ഗെറ്റ്ടുഗെതറാണ് 23നു രാത്രി എഴുമണിക്ക് ദുബൈയിലെ കറാമയിലെ ഈഗിള്‍ റെസ്റ്റോറന്റില്‍ വെച്ച് അരങ്ങേരിയത്. ടി ഐ എച്ച് സെ് നായന്മാര്‍മൂലയിലെ 94/95 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍തികളും വിദ്യാര്‍ത്ഥിനികളും 23 വര്‍ഷത്തിന് ശേഷമാണ് ഒന്നിച്ചത്. കൂടെ അവരുടെ കുടുംബവും ഒത്തുചേര്‍ന്നപ്പോള്‍ അതൊരു ദിവ്യ അനുഭവമായി മാറി. …

Read More »

ഒപ്പരം 2018 ‘ ശ്രദ്ധേയമായി

Opparam

അബുദാബി ;  പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ഘടകം സംഘടിപ്പിച്ച ‘ഒപ്പരം 2018 ‘ ശ്രദ്ധേയമായി . അബുദാബി എയര്‍പോര്‍ട്ട് റോഡിലുള്ള കെ. എഫ്. സി. പാര്‍ക്കില്‍ വച്ച് നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു .കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു . പ്രശസ്ത സിനിമ സംവിധായകന്‍ ഗിരീഷ് കുന്നുമ്മല്‍ , അബുദാബി മലയാളി സമാജം സംഘടിപ്പിച്ച നാടക മത്സരത്തില്‍ മികച്ച ബാലതാരത്തിനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയ സാമിയ …

Read More »

ദുബായില്‍ ഇനി സന്ദര്‍ശക വിസ 15 സെക്കന്‍ഡുകള്‍ക്കുള്ളില്‍

Dubaio

ദുബായ്. ദുബായില്‍ സന്ദര്‍ശക വിസകള്‍ അനുവദിക്കാന്‍ ഇനി 15 സെക്കന്‍ഡ് ധാരാളം. സന്ദര്‍ശക വിസക്കുള്ള അപേക്ഷ ലഭിച്ചാല്‍ 15 സെക്കന്‍ഡിനകം അവ വിതരണം ചെയ്യാന്‍ കഴിയുമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാരി അറിയിച്ചു. സന്ദര്‍ശക വിസക്ക് വേണ്ടി ട്രാവല്‍ ഏജന്‍സികള്‍ മുഖേന അപേക്ഷകള്‍ നല്‍കാം. സ്‌പോണ്‍സര്‍ വഴിയും അപേക്ഷിക്കാം. എന്നാല്‍ ഈ അപേക്ഷകള്‍ എമിഗ്രേഷന്‍ ഓഫീസില്‍ കിട്ടുന്നത് മുതല്‍ 15 സെക്കന്‍ഡാണ് അവ …

Read More »

കുവൈത്തില്‍ മഴ ശക്തമാകുന്നു; ഇന്നും പൊതുഅവധി

Rain

കുവൈത്ത് സിറ്റി: കാലാവസ്ഥാ പ്രവചനത്തില്‍ പറഞ്ഞതുപോലെ കുവൈത്തില്‍ മഴ കനക്കുന്നു. ബുധനാഴ്ച രാവിലെ ആരംഭിച്ച ചാറ്റല്‍മഴ ഉച്ചകഴിഞ്ഞതോടെ ശക്തിപ്രാപിച്ചു. ഉച്ചയ്ക്കുശേഷം ഇടിയോടുകൂടിയ മഴയാണുണ്ടായത്. മഴകാരണം വ്യാഴാഴ്ചയും സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പൊതുഅവധി നല്‍കിയിരുന്നു. സ്വകാര്യ കമ്പനികള്‍ ഉച്ചവരെ പ്രവര്‍ത്തിച്ചു. മഴ ശക്തിപ്പെടുന്നെന്ന സൂചന ലഭിച്ചതോടെ മിക്കവാറും എല്ലാ കമ്പനികളും ജീവനക്കാര്‍ക്ക് ഉച്ചയ്ക്കുശേഷം അവധി നല്‍കി. കഴിഞ്ഞദിവസത്തെ മഴയെത്തുടര്‍ന്ന്‍ വലിയ വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായ സാഹചര്യത്തില്‍ …

Read More »

അബുദാബി-കണ്ണൂര്‍ ടിക്കറ്റുകള്‍ ഒരു മണിക്കൂറിനകം വിറ്റുതീര്‍ന്നു ;കോളടിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്

Air-India

ദുബായ്: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനദിവസംതന്നെ യാത്രചെയ്യാനുള്ള നാട്ടുകാരുടെ ആഗ്രഹം എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് വന്‍ നേട്ടമായി. ചൊവ്വാഴ്ച കാലത്ത് പത്തരയോടെ ആരംഭിച്ച ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഒരു മണിക്കൂറിനകം തീര്‍ന്നു. കണ്ണൂരില്‍നിന്ന് അബുദാബിയിലേക്കും തിരിച്ചുമാണ് ഡിസംബര്‍ ഒമ്പതിനുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ കന്നിയാത്ര. കാലത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി.ഇ.ഒ. ശ്യാം സുന്ദറിന്റെ വീഡിയോ സന്ദേശത്തിന് തൊട്ടുപിന്നാലെയായിരുന്നു ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയത്. അബുദാബിയില്‍നിന്ന് കണ്ണൂരിലേക്കുള്ള യാത്രടിക്കറ്റ് വില്‍പ്പന 670 …

Read More »

അബുദാബിയില്‍ കനത്ത മഴയും കാറ്റും ; മലയാളത്തില്‍ മുന്നറിയിപ്പുമായി പോലീസ്

Rain

അബുദാബി: അബുദാബിയില്‍ കനത്ത മഴയും കാറ്റും. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കനത്ത മഴയും കാറ്റും ആരംഭിച്ചത്. പെട്ടെന്നുണ്ടായ മഴ വൈകുന്നേരം ജോലി കഴിഞ്ഞ് താമസസ്ഥലങ്ങളിലേക്ക് മടങ്ങുന്നവരടക്കമുള്ളവരെ ബുദ്ധിമുട്ടിലാക്കി. പൊടിക്കാറ്റും മഴയും ശക്തമായതോടെ നിരത്തുകളിലുണ്ടായവര്‍ അടുത്തുള്ള കടകളിലേക്കും ഓഫീസുകളിലേക്കും ഓടിക്കയറിയാണ് മഴയില്‍ നിന്നും രക്ഷനേടിയത്. അബുദാബി പോലീസിന്റെ ജാഗ്രതാ നിര്‍ദേശം നിമിഷങ്ങള്‍ക്കകം ആളുകളുടെ മൊബൈല്‍ ഫോണുകളിലേക്ക് എസ്.എം.എസായി എത്തിയിരുന്നു. അത്യാവശ്യമല്ലെങ്കില്‍ വാഹനവുമായി പുറത്തിറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 21 …

Read More »

അബുദാബിയില്‍ കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി സംഘടിപ്പിച്ച ‘കാഞ്ഞങ്ങാടന്‍ സംഗമം’ നവ്യാനുഭവമായി

KMCC

അബുദാബി: ‘മനം കുളിരും സൗഹൃദം, സ്‌നേഹം വിരിയും സംഗമം’ എന്ന തലവാചകത്തോട് കൂടി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ കെ എം സി സി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘കാഞ്ഞങ്ങാടന്‍ സംഗമം’ തലവാചകത്തെ അന്വര്‍ഥമാക്കി കൊണ്ടുള്ളതായിരുന്നു. ചെയര്‍മാന്‍ പി കെ അഹമദ് ബല്ലാ കടപ്പുറത്തിന്റെ അധ്യക്ഷതയില്‍ കെഎംസിസി യു എ ഇ നാഷണല്‍ കമ്മിറ്റി യു അബ്ദുള്ള ഫാറൂഖി ഉല്‍ഘാടനം ചെയ്തു. കെ കെ സുബൈര്‍ വടകരമുക്ക് സ്വാഗതവും റിയാസ് …

Read More »