Tuesday , August 22 2017
Breaking News

India News

മുത്തലാഖ്: പുതിയ നിയമം വേണമെന്ന് സുപ്രീം കോടതി

Muthalak

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: മുത്തലാഖിന് രാജ്യത്ത് നിരോധനം. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ അഞ്ച് ജസ്റ്റിസുമാരില്‍ മൂന്ന് പേര്‍ മുത്തലാഖിന് വിരുദ്ധമായ നിലപാട് എടുത്തപ്പോള്‍ ചീഫ് ജസ്റ്റിസ് അടക്കം രണ്ടു പേര്‍ മുത്തലാഖ് മുസ്ലിം വ്യക്തി നിയമത്തിന്റെ ഭാഗമാണെന്ന് അഭിപ്രായം രേഖപ്പെടുത്തി. എങ്കിലും ഭൂരിപക്ഷ വിധി പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണെന്ന അഭിപ്രായത്തില്‍ സുപ്രീം കോടതി എത്തിച്ചേരുകയായിരുന്നു. അതേസമയം, മുത്തലാഖ് വിഷയത്തില്‍ പുതിയ നിയമം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. അതേസമയം …

Read More »

ശശികല പുറത്ത്, എഐഎഡിഎംകെ ലയനം പ്രഖ്യാപിച്ചു

ADMK

ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും നയിക്കുന്ന എഐഎഡിഎംകെയുടെ ഇരുപക്ഷങ്ങളും ലയിക്കാന്‍ തീരുമാനിച്ചു.ലയനവുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനാണ് ഇതോടെ വിരാമമായത്. വികെ ശശികലയെ എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കുക എന്നതുള്‍പ്പെടെ ഒപിഎസ് പക്ഷത്തിന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതോടെയാണ് ലയനം സാധ്യമായത്. ലയനധാരണ പ്രകാരം ഒ പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയായും മുന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാണ്ഡ്യരാജന്‍ മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ധനവകുപ്പിന്റെ ചുമതല …

Read More »

പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി, വാര്‍ത്തയറിഞ്ഞ പിതാവ് ഹൃദയാഘാതം വന്ന് മരിച്ചു

UP

ലഖ്നൗ: പതിനാറുകാരിയായ മകള്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന വാര്‍ത്ത കേട്ട് പിതാവ് ഹൃദയാഘാതം വന്ന് മരിച്ചു. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ നിന്നും 400 കി.മി ദൂരെ ബലിയയിലാണ് സംഭവം. പ്രദേശത്തെ പോലീസ് കോണ്‍സ്റ്റബിളും ഗ്രാമ മുഖ്യനും ഉള്‍പ്പെടുന്ന എട്ടംഗ സംഘമാണ് തന്നെ ബലാത്സംഗത്തിനിരയാക്കിയതെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഞായറാഴ്ച രാത്രിയോടെ വീട്ടിനുള്ളില്‍ ആരും ഇല്ലാത്തപ്പോഴാണ് സംഘം സമീപത്തെ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിനു പിന്നിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു.നിലവിളി കേട്ട് ഓടിയെത്തിയ ഗ്രാമവാസികളാണ് …

Read More »

വന്ധ്യതാ ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ചു

Raped--1

മുംബൈ: വന്ധ്യതാ ക്ലിനിക്കില്‍ പരിശോധനയ്ക്കെത്തിയ യുവതിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചു. വാടകഗര്‍ഭധാരണത്തിനു തയ്യാറായി പരിശോധനയ്ക്കെത്തിയ 29കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. മുംബൈ താനെയിലാണു സംഭവം. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഡോക്ടര്‍ പ്രതീക് താംബെയെ അറസ്റ്റ് ചെയ്തു. 30000-40000 രൂപയായിരുന്നു വാടകഅമ്മയാകാന്‍ യുവതിക്കു ഡോക്ടര്‍ വാഗ്ദാനം ചെയ്തത്.തുടര്‍ന്ന് വെള്ളിയാഴ്ചയാണ് യുവതി പരിശോധനയ്ക്കായി നൗപാദയിലെ ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കിടെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറയാതിരിക്കാന്‍ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു.

Read More »

മോദിയുമായി പ്രശ്‌നങ്ങളില്ല; കുഴപ്പക്കാരന്‍ അമിത് ഷാ: മമതാ ബാനര്‍ജി

Mamatha-Banerji

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്ത് ഏകാധിപത്യ അന്തരീക്ഷം സൃഷ്ടിക്കുന്നത് അമിതാ ഷാ ആണെന്നും അവര്‍ പറഞ്ഞു. സി എന്‍ എന്‍ ന്യൂസ് 18 സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു മോദിയെ അനുകൂലിച്ചും അമിത് ഷായെ കുറ്റപ്പെടുത്തിയുമുള്ള പ്രതികരണം മമത നടത്തിയത്.. എനിക്ക് നരേന്ദ്ര മോദിയുമായി അഭിപ്രായ വ്യത്യാസങ്ങളില്ല. എന്നാല്‍ അമിത് ഷായോട് അങ്ങനെയല്ല. ഞാന്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തില്ല. ഞാന്‍ …

Read More »

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി; 23പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Train

മുസാഫര്‍ നഗര്‍: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി 23പേര്‍ മരിച്ചതായി സൂചന. മുസാഫര്‍ നഗറിലെ ഖതൗലിയിലാണ് അപകടം. പുരിഹരിദ്വാര്‍കലിംഗ ഉത്കല്‍ എക്പ്രസാണ് അപകടത്തില്‍ പെട്ടത്. ട്രെയിനിന്റെ ആറു ബോഗികളാണ് പാളം തെറ്റിയത്. 35 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങള്‍. അതേസമയം അഞ്ചുപേര്‍ മരിച്ചുവെന്നതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ദേശീയ ദുരന്തനിവാരണ സേന ഖതൗലി സ്റ്റേഷനിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചിട്ടുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകിട്ട് 5.40 നാണ് അപകടം നടന്നതെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ …

Read More »

ഒമ്പത് കുട്ടികള്‍ കൂടി മരിച്ചു; ഗോരഖ്പൂരില്‍ മരണം 105 ആയി

Hospital

ലക്നൗ: ഓക്സിജന്‍ കിട്ടാതെ വന്നതിനെ തുടര്‍ന്ന് കുട്ടികള്‍ കൂട്ടത്തോടെ മരിച്ച ഗോരഖ്പൂരില്‍ കുഞ്ഞുങ്ങളുടെ മരണം തുടരുന്നു. ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി 24 മണിക്കൂറിനിടെ ഒമ്പത് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ആഗസ്റ്റ് 10 ന് ശേഷമുള്ള മരണം 105 ആയി. ഒമ്പത് പേര്‍ മരിച്ചതില്‍ അഞ്ച് മരണങ്ങളും നവജാത ശിശുക്കളുടെ വാര്‍ഡുകളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് പേര്‍ ജപ്പാന്‍ ജ്വരം ബാധിച്ചാണ് മരിച്ചത്. …

Read More »

ബിജെപി നേതാവിന്റെ ഗോശാലയില്‍ പട്ടിണികിടന്ന് ചത്തത് 200 പശുക്കള്‍

-----

റായ്പുര്‍: ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിലെ റായ്പുരില്‍ ഭക്ഷണം കിട്ടാതെ പട്ടിണി കിടന്ന് മരിച്ചത് 200 പശുക്കള്‍. ബിജെപി നേതാവ് നടത്തുന്ന ഗോശാലയിലാണ് മൂന്നു ദിവസത്തിനിടയില്‍ 200 പശുക്കള്‍ ചത്തത്. ബിജെപി നേതാവ് ഹരീഷ് വര്‍മയാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി ഗോശാല നടത്തുന്നത്. 27 പശുക്കള്‍ മാത്രമാണ് പട്ടിണി മൂലം ചത്തതെന്നാണ് ഔദ്യോഗികമായ കണക്ക്. എന്നാല്‍ 200ല്‍ അധികം പശുക്കള്‍ ഇവിടെ ഭക്ഷണവും മരുന്നും ലഭിക്കാതെ ചത്തതായാണ് ഗ്രാമവാസികള്‍ ആരോപിക്കുന്നത്. ചാകുന്ന …

Read More »

തൃണമൂലിന് വന്‍ജയം; ഇടതുപക്ഷം തകര്‍ന്നടിഞ്ഞു

Election

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഏഴ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സമ്പൂര്‍ണ വിജയം. ഏഴിടത്തും അധികാരം പിടിച്ച തൃണമൂല്‍ രണ്ട് കോര്‍പറേഷനുകളിലെ എല്ലാം വാര്‍ഡുകളിലും വിജയിച്ചു. ഇതുപക്ഷത്തിന്റെ ശക്തിദുര്‍ഗങ്ങളായ പല കോര്‍പറേഷനുകളിലും അവര്‍ തകര്‍ന്നടിഞ്ഞു. ഇടതുകോട്ടയായി ഏറെക്കാലം നിലനിന്ന വ്യവസായ നഗരമായ ഹല്‍ഡിയ മുനിസിപ്പല്‍ കോര്‍പറേഷനിലെ എല്ലാ വാര്‍ഡിലും തൃണമൂല്‍ വിജയിച്ചു. 29 വാര്‍ഡുകളുള്ള ഈ മുനിസിപ്പാലിറ്റിയില്‍ ബിജെപിയാണ് പലയിടത്തും രണ്ടാം സ്ഥാനത്ത്. 12 വാര്‍ഡുകളുള്ള കൂപ്പേഴ്സ് …

Read More »

നോട്ട് നിരോധനത്തേയും ജി.എസ്.ടിയേയും പ്രശംസിച്ച് രാഷ്ട്രപതി

----------------

ന്യൂഡല്‍ഹി: രാഷ്ട്രപതിയെന്ന നിലയിലുള്ള തന്റെ ആദ്യ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജി.എസ്.ടിയേയും നോട്ട് നിരോധനത്തേയും പ്രശംസിച്ച് രാംനാഥ് കോവിന്ദ്. 70സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിച്ച അദ്ദേഹം സ്വച്ഛ്ഭാരത് പദ്ധതിയേയും ശ്ലാഘിച്ചു സംസാരിച്ചു. കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനപ്രസംഗത്തില്‍ അസഹിഷ്ണുതയേയും അക്രമങ്ങളേയും വിമര്‍ശിച്ചു പ്രണബ് മുഖര്‍ജി സംസാരിച്ചത് വാര്‍ത്തയായിരുന്നു. . രാംനാഥ് കോവിന്ദിന്റെ കന്നിപ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ 70ാം സ്വാതന്ത്ര്യദിനത്തില്‍ എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിക്കുന്നു രാജ്യത്തെ പാവപ്പെട്ടവരുടേയും ഗ്രാമങ്ങളുടെ വികസനം സാധ്യമാക്കുക …

Read More »